കൂട്ടിലടച്ച തത്തയല്ലെന്ന് സിബിഐ തെളിയിക്കണം; മദ്യനയ അഴിമതിക്കേസില്‍ സിബിഐയെ വിമര്‍ശിച്ച് സുപ്രീംകോടതി

കൂട്ടിലടച്ച തത്തയല്ലെന്ന് സിബിഐ തെളിയിക്കണമെന്ന് സുപ്രീം കോടതി. മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യേപക്ഷ പരിഗണിക്കവെ ജസ്റ്റിസ് ഭുയാനാണ് പരാമര്‍ശം നടത്തിയത്. കൂട്ടിലടച്ച തത്തയാണെന്ന ജനങ്ങളുടെ ധാരണ സിബിഐ തിരുത്തണം. സിബിഐ സീസറിന്റെ ഭാര്യയെപ്പോലെ ആയിരിക്കണമെന്നും സംശയത്തിന് അതീതയാവണമെന്നും ജസ്റ്റിസ് ഭുയാന്‍ പരാമര്‍ശിച്ചു. ഇ.ഡി കേസില്‍ ജാമ്യത്തില്‍ കഴിഞ്ഞ കെജ്‌രിവാളിനെ അറസ്റ്റുചെയ്തത് നിയമവ്യവസ്ഥയെ പരിഹസിക്കുന്നതിന് തുല്യമാണെന്നും ജസ്റ്റിസ് ഭുയാന്‍ അഭിപ്രായപ്പെട്ടു. മദ്യനയ അഴിമതിക്കേസില്‍ കെജ്‌രിവാളിന് സുപ്രീം കോടതി വ്യാഴാഴ്ച ജാമ്യം അനുവദിച്ചിരുന്നു. ഇ.ഡി കേസില്‍…

Read More

കെ– ഫോണിൽ സിബിഐ അന്വേഷണമില്ല; സതീശന്റെ ആവശ്യം തള്ളി ഹൈക്കോടതി

കെ–ഫോൺ പദ്ധതി കരാറിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ആവശ്യം ഹൈക്കോടതി തള്ളി. ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, വി.ശ്യാംകുമാർ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പറയുന്നത്. കരാറിനു പിന്നിൽ ആസൂത്രിതമായ അഴിമതിയുണ്ടെന്നാണ് പ്രതിപക്ഷ നേതാവിന്റെ വാദം.

Read More

മിഷേൽ ഷാജിയുടെ മരണം; സിബിഐ അന്വേഷണമെന്ന ആവശ്യം തള്ളി കോടതി

മിഷേൽ ഷാജിയുടെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. അന്വേഷണം എത്രയും വേഗം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ ക്രൈംബ്രാഞ്ചിന് നിർദ്ദേശം നൽകി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മിഷേലിൻറെ പിതാവാണ് ഹൈക്കോടതിയെ സമീപിച്ചത്. 2017 മാർച്ച് അഞ്ചിനാണ് മിഷേൽ ഷാജിയെ കാണാതാകുന്നത്. മൃതദേഹം തൊട്ടടുത്ത ദിവസം കൊച്ചിക്കായലിൽ നിന്നും കണ്ടെത്തുകയായിരുന്നു. കൊച്ചിയിൽ സിഎ വിദ്യാർത്ഥിനിയായിരുന്നു പിറവം സ്വദേശിനി മിഷേൽ ഷാജി. കാണാതായ ദിവസം വൈകുന്നേരം മിഷേൽ കലൂരിലെ പള്ളിയിലെത്തി മടങ്ങുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു….

Read More

ബാർ കോഴ ഇടപാടിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം; സുപ്രീം കോടതി തള്ളി

യുഡിഎഫ് സർക്കാരിന്റെ കാലത്തെ ബാർ കോഴ ഇടപാടിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. രമേശ് ചെന്നിത്തല, വി.എസ്. ശിവകുമാർ, കെ. ബാബു, ജോസ് കെ മാണി എന്നിവർക്കെതിരേ സിബിഐ അന്വേഷണം വേണമെന്ന ആവശ്യമാണ് തള്ളിയത്. ജസ്റ്റിസുമാരായ എം.എം സുന്ദരേഷ്, പങ്കജ് മിത്തൽ എന്നിവർ അടങ്ങിയ ബെഞ്ചാണ് ആവശ്യം തള്ളിയത്. പൊതു പ്രവർത്തകനായ പി.എൽ. ജേക്കബാണ് സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. 2015-ൽ എക്സൈസ് മന്ത്രിയായിരുന്ന കെ. ബാബു, ബാർ ലൈസൻസുകൾ…

Read More

അഴിമതിക്കേസിൽ കെജ്രിവാളിന് ജാമ്യം നൽകരുതെന്ന് സുപ്രീംകോടതിയെ അറിയിച്ച് സി.ബി.ഐ

മദ്യനയ അഴിമതിക്കേസിൽ മറ്റു പ്രതികളുടേതു പോലെയല്ല ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ പങ്കെന്നും ജാമ്യം അനുവദിക്കരുതെന്നും സുപ്രീംകോടതിയെ അറിയിച്ച് സി.ബി.ഐ. കോടതി ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് അന്വേഷണ ഏജൻസി സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്. കെജ്രിവാളിന് ആവശ്യമായ വൈദ്യ സഹായം ജയിലിൽ ലഭ്യമാക്കുമെന്നും ഇതിനായി ജാമ്യം അനുവദിക്കേണ്ടതില്ലെന്നും സി.ബി.ഐ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. കെജ്രിവാളിനെ അറസ്റ്റ് ചെയ്തതിൽ യാതൊരു നിയമലംഘനവുമില്ലെന്നും എന്നാൽ അദ്ദേഹം ഇക്കാര്യം രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കുകയാണെന്നും കേസിൽ ഉൾപ്പെട്ട, ജാമ്യം നേടി പുറത്തുവന്ന മറ്റു പ്രതികളുടെ പങ്ക് പോലെയല്ല കെജ്രിവാളിന് അഴിമതിയിൽ…

Read More

അനധികൃത സ്വത്ത് സമ്പാദന കേസ് ; കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് എതിരായ അന്വേഷണം തുടരാൻ സിബിഐക്ക് അനുമതിയില്ല

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കര്‍ണാടക ഉപ മുഖ്യമന്ത്രിയും പി സി സി അധ്യക്ഷനുമായ ഡി കെ ശിവകുമാറിന് ആശ്വാസം. ഡി കെ ശിവകുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ അന്വേഷണം തുടരാൻ സിബിഐയ്ക്ക് കർണാടക ഹൈക്കോടതി അനുമതി നല്‍കിയില്ല. അന്വേഷണം തുടരാൻ അനുമതി വേണമെന്ന സിബിഐ ഹർജി കോടതി തള്ളി. നേരത്തേ ബിജെപി സർക്കാറാണ് ഡി കെ ശിവകുമാറിനെതിരെയുള്ള കേസ് സിബിഐയ്ക്ക് കൈമാറി വിജ്ഞാപനം ഇറക്കിയത്. കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ സിബിഐയ്ക്കുള്ള അന്വേഷണ അനുമതി റദ്ദാക്കി. ഇതിനെതിരെയാണ്…

Read More

കെജ്രിവാള്‍ നല്‍കിയ ഹർജിയില്‍ സിബിഐ ഇന്ന് സുപ്രീംകോടതിയിൽ മറുപടി നല്‍കും

ഡൽഹി മദ്യനയ അഴിമതിയിലെ അറസ്റ്റിനെതിരെ അരവിന്ദ് കെജ്രിവാള്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹർജിയില്‍ സിബിഐ ഇന്ന് മറുപടി നല്‍കും. ഇടക്കാല ജാമ്യം തള്ളിയ കോടതി സിബിഐയോട് നിലപാട് തേടിയിരുന്നു. കെജ്രിവാളിന്‍റെ അറസ്റ്റ് ശരിവച്ച ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെയാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജല്‍ ഭുയാന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. നേരത്തെ, കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ മുൻ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ജയിലില്‍ നിന്ന് പുറത്തിറങ്ങിയിരുന്നു. 17 മാസത്തോളം തിഹാര്‍ ജയിലില്‍ തടവില്‍ കഴിഞ്ഞശേഷമാണ്…

Read More

ജെസ്ന തിരോധാന കേസ് ; തനിക്ക് പറയാൻ ഉള്ളതെല്ലാം സിബിഐയോട് പറഞ്ഞു , വെളിപ്പെടുത്തൽ വൈകിയതിൽ കുറ്റബോധം , മുണ്ടക്കയത്തെ ലോഡ്ജിലെ മുൻ ജീവനക്കാരി

ജെസ്‌ന തിരോധാനക്കേസിൽ പറയാനുള്ളത് എല്ലാം സിബിഐയോട് പറഞ്ഞിട്ടുണ്ടെന്ന് വെളിപ്പെടുത്തൽ നടത്തിയ മുണ്ടക്കയത്തെ ലോഡ്ജിലെ മുൻ ജീവനക്കാരി.ലോഡ്ജ് ഉടമയുമായുള്ള പ്രശ്നങ്ങളാണ് ഇപ്പോൾ വെളിപ്പെടുത്തൽ നടത്താനുള്ള കാരണമെന്നും വെളിപ്പെടുത്തൽ നടത്താൻ വൈകിയതിൽ കുറ്റബോധമുണ്ടെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു‌.രണ്ടര മണിക്കൂർ സമയമെടുത്താണ് സിബിഐ ലോഡ്ജ് ജീവനക്കാരിയുടെ മൊഴി രേഖപ്പെടുത്തിയത്. തിരുവനന്തപുരത്ത് നിന്നുള്ള അന്വേഷണ സംഘമാണ് മൊഴിയെടുത്തത്.ജെസ്നയെ ലോഡ്ജിൽ കണ്ടതായി ഇവർ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് നടപടി. മുണ്ടക്കയത്തുള്ള ലോഡ്ജിൽ ജെസ്‌നയോട് സാമ്യമുള്ള പെൺകുട്ടിയെ യുവാവിനൊപ്പം കണ്ടെന്നായിരുന്നു മുൻ ജീവനക്കാരി പറഞ്ഞത്. യുവാവിനൊപ്പം 102-ആം…

Read More

വനിതാ ഡോക്ടർ കൊല്ലപ്പെട്ട കേസ്; മുൻ പ്രിൻസിപ്പലിന്റെ മൊഴിയിൽ പൊരുത്തക്കേടുകൾ; നുണപരിശോധന നടത്താൻ സിബിഐ

കൊൽക്കത്ത ആർ.ജി.കാർ മെഡിക്കൽ കോളജിലെ വനിതാ ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിൽ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. സഞ്ജയ് ഘോഷിനെ നുണപരിശോധനയ്ക്ക് വിധേയനാക്കാൻ സിബിഐ. സഞ്ജയ് ഘോഷിന്റെ മൊഴികളിൽ പൊരുത്തക്കേടുണ്ടെന്നും അതിനാൽ നുണപരിശോധന വേണ്ടിവരുമെന്നും സിബിഐ ഉദ്യോഗസ്ഥർ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. നുണപരിശോധന നടത്താൻ സിബിഐയ്ക്ക് കോടതി അനുമതി നൽകിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് സഞ്ജയ് ഘോഷിനെ സിബിഐ ദിവസങ്ങളോളം ചോദ്യം ചെയ്തിരുന്നു. കൊലപാതക വിവരം അറിഞ്ഞപ്പോൾ എന്തായിരുന്നു സഞ്ജയുടെ പ്രതികരണമെന്ന് ചോദ്യംചെയ്യലിനിടെ സിബിഐ…

Read More

ജസ്നാ തിരോധാന കേസ് ; മുണ്ടക്കയത്തെ ലോഡ്ജിലെ മുൻ ജീവനക്കാരിയുടെ വെളിപ്പെടുത്തൽ സിബിഐ സംഘം പരിശോധിക്കും

ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലിന്റ അന്വേഷണം നടത്താൻ സിബിഐ ഉദ്യോഗസ്ഥർ നാളെ മുണ്ടക്കയത്ത് എത്തും.ലോഡ്ജിൽ കണ്ടത് ജെസ്ന തന്നെ ആണോ,കാണാതായതിന് ഇവിടവുമായി ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളാകും പരിശോധിക്കുക. തിരുവല്ലയിൽ നിന്നും കാണാതായ ജസ്ന മുണ്ടക്കയത്തെ ലോഡ്ജിൽ എത്തിയിരുന്നുവെന്ന വെളിപ്പെടുത്തലോടെ ജസ്ന തിരോധാന കേസ് വീണ്ടും ചർച്ചയാകുകയാണ്. ജസ്ന എത്തിയെന്ന് പറയപ്പെടുന്ന മുണ്ടക്കയത്തെ ലോഡ്ജിനെ കേന്ദ്രീകരിച്ചാണ് വെളിപ്പെടുത്തലുകൾ. ജസ്നയുടെ അവസാന സിസിടിവി ദൃശ്യം ലഭിക്കുന്നത് ഈ പ്രദേശത്ത് വെച്ചാണെന്നതിനാൽ നേരത്തെ പല തവണ ക്രൈംബ്രാഞ്ച് ഇവിടെ പരിശോധന…

Read More