മണിപ്പൂർ കലാപം ; കൂട്ട ബലാത്സംഗം ഉൾപ്പെടെ 11 കേസുകൾ സിബിഐ അന്വേഷിക്കും

മണിപ്പൂർ അക്രമവുമായി ബന്ധപ്പെട്ട 11 കേസുകളിൽ അന്വേഷണം സംസ്ഥാന പോലീസിൽ നിന്ന് സിബിഐക്ക് കൈമാറി. ഇതിൽ മൂന്നെണ്ണം കൂട്ടബലാത്സംഗം ആരോപിക്കപ്പെടുന്ന കേസുകളാണ്. സിആർപിഎഫ് അസിസ്റ്റന്റ് കമാൻഡന്റ് 56 വയസ്സുള്ള സ്ത്രീയുടെ സ്വകാര്യഭാഗങ്ങൾ പരസ്യമായി ചവിട്ടിയെന്ന് ആരോപിക്കുന്ന കേസും ഇതിൽ ഉൾപ്പെടുന്നുണ്ട്. കൂടാതെ നാലെണ്ണം ആൾക്കൂട്ട അക്രമവുമായി ബന്ധപ്പെട്ടുള്ളതും മൂന്നെണ്ണം മെയ്തി വിഭാഗത്തിനെതിരേയും ഒന്ന് കുക്കി വിഭാഗത്തിനെതിരേയും രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുമാണ്. മേയ് 3 മുതൽ, രണ്ട് സമുദായങ്ങൾ തമ്മിലുള്ള സംഘർഷത്തെ തുടർന്ന് ജൂലൈ 25 വരെ സംസ്ഥാനത്തെ…

Read More

മണിപ്പൂർ കലാപം; സ്ത്രീകളെ നഗ്നരാക്കി നടത്തി കൂട്ടബലാത്സഗം ചെയ്ത കേസ് സിബിഐ അന്വേഷിക്കും

മണിപ്പൂർ കലാപത്തിനിടെ കുക്കി വിഭാഗക്കാരായ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിക്കുകയും കൂട്ടബലാത്സംഗത്തിന് ഇരകളാക്കുകയും ചെയ്ത കേസ് സിബിഐക്ക് വിട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തത്. കേസിലെ വിചാരണ മണിപ്പൂരിന് പുറത്ത് നടത്തണമെന്ന് ആവശ്യപ്പെട്ട് സത്യവാങ്മൂലം നൽകാനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. അതേസമയം മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ മെയ്ത്തെയ് – കുക്കി വിഭാഗങ്ങളുമായി കേന്ദ്രസർക്കാർ ചർച്ച നടത്തുന്നുണ്ട്. രഹസ്യാന്യേഷണ വിഭാഗം മുൻ അഡീഷണല്‍ ഡയറകറുടെ നേതൃത്വത്തിലാണ് സർക്കാര്‍ ചർച്ച നടത്തുന്നത്. മുന്‍ വിഘടനവാദി കുക്കി സംഘടനകള്‍…

Read More

അരിയിൽ ഷൂക്കൂർ വധക്കേസ്; തുടരന്വേഷണം ആവശ്യപ്പെട്ട് സിബിഐയ്ക്ക് കത്ത് നൽകി പി.ജയരാജൻ

കോണ്‍ഗ്രസ് നേതാവ് ബിആര്‍എം ഷഫീറിന്റെ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലാണ് അരിയിൽ ഷുക്കൂർ വധക്കേസിൽ തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സിബിഐ ഡയറക്ടര്‍ക്ക് സിപിഐഎം നേതാവ് പി ജയരാജന്‍ കത്ത് നല്‍കിയത്. കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ബിആര്‍എം ഷഫീര്‍ അരിയില്‍ ഷുക്കൂര്‍ വധക്കേസ് സംബന്ധിച്ച് പരാമര്‍ശം നടത്തിയത്. കേസില്‍ പി ജയരാജനടക്കമുള്ള നേതാക്കളെ പ്രതിചേര്‍ക്കുന്നത് കെ സുധാകരന്‍ ഇടപെട്ടെന്നായിരുന്നു പരാമര്‍ശം. കേസില്‍ 32-ാം പ്രതിയാണ് പി ജയരാജന്‍. കള്ളക്കേസില്‍ കുടുക്കിയെന്ന കോണ്‍ഗ്രസ് നേതാവിന്റെ പരാമര്‍ശം പുറത്തുവന്നെന്നും വീഡിയോ…

Read More

വിവേകാനന്ദ റെഡ്ഡി കൊലക്കേസ്; വൈ എസ് ശർമിളയുടെ മൊഴി നിർണായകം, അന്തിമ കുറ്റപത്രം നൽകി സിബിഐ

മുൻ എംപി വിവേകാനന്ദ റെഡ്ഡി കൊലക്കേസിൽ കുടുംബാംഗങ്ങൾക്കെതിരെ സിബിഐയ്ക്ക് സാക്ഷിമൊഴി നൽകി വൈ എസ് ശർമിള. ബന്ധുവും കടപ്പ എംപിയുമായ അവിനാശ് റെഡ്ഡിക്കും അച്ഛൻ ഭാസ്കർ റെഡ്ഡിക്കുമെതിരെയാണ് ശർമിളയുടെ നിർണായക മൊഴി. കണ്ടെത്തലുകൾക്ക് പിൻബലമായി രഹസ്യ സാക്ഷി മൊഴിയുണ്ടെന്ന് നേരത്തേ സിബിഐ കോടതിയിൽ പറഞ്ഞിരുന്നു. ഈ രഹസ്യ സാക്ഷി മൊഴി ശർമിളയുടേതെന്ന് വ്യക്തമാക്കിയാണ് കോടതിയിൽ സിബിഐ അന്തിമ കുറ്റപത്രം നൽകിയത്. ഭാസ്കർ റെഡ്ഡിയുടെ സഹോദരിയുടെ മകളാണ് ജഗന്‍റെ ഭാര്യ ഭാരതി. ജഗൻ മോഹൻ റെഡ്ഡിയുടെ അടുത്ത അനുയായിയാണ്…

Read More

‘മകനെ കുടുക്കി ഷാറൂഖിനോട് പണം വാങ്ങാൻ നീക്കം’: സമീർ വാങ്കഡെയ്‌ക്കെതിരെ സിബിഐ എഫ്ഐആർ

ബോളിവുഡ് താരം ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാനെ ലഹരിക്കേസിൽ കുടുക്കുന്നത് ഒഴിവാക്കാൻ 25 കോടി കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണം നേരിടുന്ന മുൻ നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി) മുംബൈ മേധാവി സമീർ വാങ്കഡെയ്ക്കും മറ്റു 4 പേർക്കുമെതിരെ സിബിഐ സമർപ്പിച്ച എഫ്‌ഐആറിലെ വിവരങ്ങൾ പുറത്ത്. ആര്യൻ ഖാനെ ലഹരിക്കേസിൽ കുടുക്കി ഷാറൂഖ് ഖാനിൽനിന്ന് 25 കോടി നേടാൻ സമീർ വാങ്കഡെ ശ്രമിച്ചതായി എഫ്‌ഐആറിൽ പറയുന്നു. ഇതിനായി കേസിലെ സാക്ഷി കെ.പി. ഗോസാവിക്കൊപ്പം സമീർ ഗൂഢാലോചന നടത്തി….

Read More

‘മകനെ കുടുക്കി ഷാറൂഖിനോട് പണം വാങ്ങാൻ നീക്കം’: സമീർ വാങ്കഡെയ്‌ക്കെതിരെ സിബിഐ എഫ്ഐആർ

ബോളിവുഡ് താരം ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാനെ ലഹരിക്കേസിൽ കുടുക്കുന്നത് ഒഴിവാക്കാൻ 25 കോടി കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണം നേരിടുന്ന മുൻ നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി) മുംബൈ മേധാവി സമീർ വാങ്കഡെയ്ക്കും മറ്റു 4 പേർക്കുമെതിരെ സിബിഐ സമർപ്പിച്ച എഫ്‌ഐആറിലെ വിവരങ്ങൾ പുറത്ത്. ആര്യൻ ഖാനെ ലഹരിക്കേസിൽ കുടുക്കി ഷാറൂഖ് ഖാനിൽനിന്ന് 25 കോടി നേടാൻ സമീർ വാങ്കഡെ ശ്രമിച്ചതായി എഫ്‌ഐആറിൽ പറയുന്നു. ഇതിനായി കേസിലെ സാക്ഷി കെ.പി. ഗോസാവിക്കൊപ്പം സമീർ ഗൂഢാലോചന നടത്തി….

Read More

‘ബാർ കോഴക്കേസ് സിബിഐ അന്വേഷിക്കട്ടെ,പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു’: ബിജു രമേശ്

ബാര്‍ കോഴക്കേസ് അന്വേശിക്കാന്‍ തയ്യാറാണെന്ന സിബിഐ നിലപാടിലെ സ്വാഗതം ചെയ്ത് ബാറുടമ ബിജു രമേശ് രംഗത്ത്.പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു .  സിബിഐ അന്വേഷിക്കട്ടെ.യാഥാർത്ഥ്യം എല്ലാവരും അറിയണം.ആരെയും ബലിയാടാക്കാനൊന്നും താൽപര്യം ഇല്ല.മരണം വരെ ഉറച്ചു നിൽക്കും.കൂടെ നിന്ന പല ബാർ ഉടമകളും പിന്നീട് പിന്മാറി. പല ബിസിനസ് ഉള്ള ആളുകളും ഉണ്ട്.ശക്തരായ ഉദ്യോഗസ്ഥർ ഒതുക്കപ്പെട്ടു.ഉദ്യോഗസ്ഥന് സ്ഥാനം വാഗ്ദാനം ചെയ്തു കേസ് ഒതുക്കി.തത്ത സത്യം പറയുമെങ്കിൽ പറയട്ടെ.വിജിലൻസിനെ കൊണ്ട് വല്ല ഉപയോഗവും ഉണ്ടോ? കേരള കോൺഗ്രസിൻ്റെ രാഷ്ട്രീയ മാറ്റത്തിൻ്റെ ഭാഗമായാണ് കേസ് സെറ്റിൽ ആയത്.കേസ്…

Read More

9 മണിക്കൂറോളം ചോദ്യം ചെയ്തു, വിട്ടയച്ച് സിബിഐ; കേസ് വ്യാജമെന്ന് അരവിന്ദ് കേജ്‍രിവാൾ

മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌‌രിവാളിനെ സിബി‌ഐ 9 മണിക്കൂറോളം ചോദ്യം ചെയ്തു വിട്ടയച്ചു. 56 ചോദ്യങ്ങളാണു സിബിഐ ചോദിച്ചതെന്നും എല്ലാം വ്യാജമാണെന്നും കേജ്‌രിവാൾ മാധ്യമപ്രവർത്തകരോടു പറഞ്ഞു. കേസ് വ്യാജമാണ്, എഎപിയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണു നീക്കം, തനിക്കെതിരെ ഒരു തെളിവുമില്ലെന്നും കേജ്‍രിവാൾ ചൂണ്ടിക്കാട്ടി. രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് കേജ്‌‌രിവാൾ സിബിഐക്ക് മുന്‍പാകെ എത്തിയത്. അഴിമതിക്കാരനെന്ന് ചിത്രീകരിക്കാനുള്ള ബിജെപി ശ്രമം ഫലം കാണില്ലെന്ന് കേ‌ജ്‌രിവാൾ പറഞ്ഞു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിന്റെ നേതൃത്വത്തിൽ പ്രതിഷേധിച്ച നേതാക്കളെ…

Read More

കേന്ദ്ര ഏജന്‍സികളെ വിമര്‍ശിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍

മദ്യനയ കേസിൽ സിബിഐ ചോദ്യം ചെയ്യാനിരിക്കെ കേന്ദ്ര ഏജന്‍സികളെ വിമര്‍ശിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രം​ഗത്ത്. അടിമുടി അഴിമതിയിൽ മുങ്ങി നില്‍ക്കുന്ന നരേന്ദ്ര മോദി തന്നെ ജയിലിൽ അടയ്ക്കാനുള്ള ഗൂഢാലോചന നടത്തുന്നുവെന്ന് അരവിന്ദ് കെജ്‌രിവാള്‍ അഞ്ഞടിച്ചു. മദ്യനയക്കേസിൽ താൻ അഴിമതിക്കാരനെങ്കിൽ ഈ രാജ്യത്ത് സത്യസന്ധർ ആരുമില്ലെന്ന് കെജ്‌രിവാള്‍ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ജയിലില്‍ കഴിയുന്ന ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരേ അന്വേഷണ ഏജന്‍സികള്‍ വ്യാജ സത്യവാങ്മൂലമാണ് സമര്‍പ്പിച്ചതെന്ന് കെജ്‌രിവാള്‍ പറഞ്ഞു. സിസോദിയക്കെതിരെ സാക്ഷി പറയാന്‍ അവര്‍…

Read More

കേന്ദ്ര അന്വേഷണ ഏജന്‍സികൾക്കെതിരായ പ്രതിപക്ഷ പാര്‍ട്ടികളുടെ ഹർജി സുപ്രീംകോടതി തള്ളി

കേന്ദ്ര അന്വേഷണ ഏജന്‍സികളെ സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നുവെന്നാരോപിച്ച് കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയുമുള്‍പ്പെടെ 14 പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ ഹർജി സുപ്രീംകോടതി തള്ളി. പ്രതിപക്ഷ പാർട്ടികൾക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്വി നൽകിയ ഹർജി പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിസ്സമതിക്കുകയായിരുന്നു. ഇ.ഡി, സി.ബി.ഐ തുടങ്ങിയ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ പാര്‍ട്ടികളെ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ വേട്ടയാടുന്നുവെന്നാണ് ഹർജിയിലെ ആരോപണം. ഹർജിയുടെ സാധുതയിലും സാധ്യതയിലും ചീഫ് ജസ്റ്റിസ്…

Read More