
വാളയാർ കേസിലെ സിബിഐ അന്വേഷണസംഘത്തിൽ അഴിച്ചുപണി; വനിത ഉദ്യോഗസ്ഥ ഒഴികെയുള്ളവരെ മാറ്റി
വാളയാറിലെ സഹോദരിമാരുടെ ദുരൂഹ മരണത്തിൽ തുടരന്വേഷണം നടത്തുന്ന സിബിഐ സംഘത്തിൽ അഴിച്ചുപണി. പുതിയ സംഘത്തെ നയിക്കുന്ന വനിത ഉദ്യോഗസ്ഥ ഒഴികെയുള്ളവരെ മാറ്റി സിബിഐ അഡീഷണൽ ഡയറക്ടർ ഉത്തരവിറക്കി. ഇതര സംസ്ഥാനത്ത് നിന്നുള്ള എസ്പി , ഡിവൈഎസ്പി എന്നിവരെ ഉൾപ്പടെ പുതിയ സംഘത്തിൽ നിയമിച്ചു. സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള ഉദ്യോഗസ്ഥരുടെ നിരീക്ഷണങ്ങൾ കൂടി കേസിൽ ഉപയോഗിക്കാനാണ് സിബിഐയുടെ തീരുമാനം. നേരത്തെ, അന്വേഷണത്തിന് മലയാളികളല്ലാത്ത ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് കുട്ടികളുടെ അമ്മ ആവശ്യപ്പെട്ടിരുന്നു. കേസിൽ സിബിഐയുടെ നുണപരിശോധന ഹർജിക്കെതിരെ പ്രതിഭാഗം തടസ്സ…