ബ്ലാക്ക് ഫോറസ്റ്റിലും റെഡ് വെൽവറ്റ് കേക്കിലും കാൻസറിന് കാരണമാകുന്ന രാസവസ്തുക്കളെന്ന് റിപ്പോർട്ട്; മുന്നറിയിപ്പുമായി കർണാടക

12 കേക്ക് സാമ്പിളുകളിൽ ക്യാൻസറിന് കാരണമാകുന്ന ചേരുവകൾ കണ്ടെത്തിയെന്ന് റിപ്പോർട്ട്. ഇതിനെത്തുടർന്ന് കർണാടകയിലെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര വകുപ്പ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പും നൽകി. ബംഗളൂരുവിലെ ബേക്കറികളിൽ നിന്ന് ശേഖരിച്ച് സാമ്പിളുകളാണ് പരിശോനധയ്ക്ക് വിധേയമാക്കിയത്. പരിശോധനയുടെ ഭാഗമായി ബേക്കറികളിൽ നിന്ന് ജനപ്രിയ ബ്രാൻഡുകൾ ഉൾപ്പെടെയുള്ള 235 കേക്ക് സാമ്പിളുകളാണ് ശേഖരിച്ചത്. പരിശോധനയിൽ ഇതിൽ 223 സുരക്ഷിതമാണെന്ന് കണ്ടെത്തി. ശേഷിച്ച് 12 എണ്ണത്തിലാണ് അപകടകരമായ ഘടകങ്ങൾ കണ്ടെത്തിയത്. നിറത്തിനായി ചേർക്കുന്ന വസ്തുക്കാണ് പ്രശ്‌നക്കാരെന്നാണ് അധികൃതർ പറയുന്നത്. ചുവന്ന വെൽവറ്റ്, ബ്ലാക്ക് ഫോറസ്റ്റ്…

Read More

വെള്ളപ്പൊക്കത്തിന് കാരണം ഇന്ത്യയെന്ന ബംഗ്ലദേശിന്റെ ആരോപണം; വിദേശകാര്യ മന്ത്രാലയം നിഷേധിച്ചു

ബംഗ്ലദേശിലെ വെള്ളപ്പൊക്കത്തിനു കാരണം ത്രിപുരയിലെ റിസർവോയർ തുറന്ന് വെള്ളം പുറത്തേക്കുവിട്ടതാണെന്ന ആരോപണം നിഷേധിച്ച് ഇന്ത്യ. ഡംബൂരിലെ റിസർവോയറിന്റെ സ്ലൂയിസ് ഗേറ്റ് തുറന്ന് ഗോമതി നദിയിലൂടെ ബംഗ്ലദേശിലെ കോമില്ലയിലേക്ക് രാത്രി വെള്ളം ഒഴുക്കിവിട്ടെന്നാണ് ബംഗ്ലദേശിന്റെ ആരോപണം. ഇതോടെ ബുധനാഴ്ച രാവിലെ മുതൽ കോമില്ല വെള്ളത്തിനടിയിലാണ്. റിസർവോയർ തുറക്കുന്നതു സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ത്രിപുര സർക്കാർ നൽകിയിട്ടില്ലെന്നും ബംഗ്ലദേശ് ആരോപിച്ചു. കനത്ത മഴയെത്തുടർന്നാണ് 31 വർഷത്തിനുശേഷം ഗേറ്റ് തുറന്നതെന്നത് മനസിലാക്കാനാകുന്ന കാര്യമാണെങ്കിലും ഇത് ബംഗ്ലദേശിനെ അറിയിക്കാത്തത് മോശമാണെന്നും ബംഗ്ലദേശ് ജല…

Read More

കാറിനുള്ളിൽ ക്യാൻസറിന് വരെ കാരണമാകുന്ന രാസവസ്തുക്കൾ; പഠന റിപ്പോർട്ട് പുറത്ത്

കാറിൽ സഞ്ചരിക്കുമ്പോൾ ക്യാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ ശ്വസിക്കുന്നതായി കണ്ടെത്തൽ. എൻവയോൺമെന്റൽ സയൻസ് ആൻഡ് ടെക്‌നോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2015നും 2022നും ഇടയിലുള്ള 101 ഇലക്ട്രിക്, ഗ്യാസ്, ഹൈബ്രിഡ് കാറുകളുടെ ഉള്ളിലെ വായുവിൽ ഗവേഷകർ വിശകലനം ചെയ്തു. ഇതിൽ 99ശതമാനം കാറുകളിലും ടിസിഐപിപി എന്ന ഫ്‌ലേം റിട്ടാർഡന്റ് ( തീ അണയ്ക്കാൻ സഹായിക്കുന്ന രാസവസ്തു) അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. ഇത് ശ്വസിക്കുന്നതിലൂടെ ക്യാൻസർ പോലുള്ള മാരക രോഗങ്ങൾ വരുന്നുവെന്നാണ് കണ്ടെത്തൽ. കൂടാതെ പ്രത്യുൽപാദന ശേഷി കുറയ്ക്കുന്നതിനും ഇത്…

Read More

പഞ്ഞിമിഠായിൽ അർബുദത്തിന് കാരണമാകുന്ന രാസപദാർഥം കണ്ടെത്തി;  ജാഗ്രത പുലർത്തണമെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ്

പഞ്ഞി മിഠായിൽ അർബുദത്തിന് കാരണമാകുന്ന റോഡാമൈൻ ബി എന്ന രാസപദാർത്ഥം കണ്ടെത്തി. പുതുച്ചേരി ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോ​ഗിക്കുന്ന കെമിക്കൽ ഡൈയാണ് റോഡാമൈൻ ബി തീപ്പെട്ടിക്കമ്പുകളിലും പച്ചക്കറികളിലും മറ്റും നിറം നൽകാനായി ഇവ ഉപയോ​ഗിക്കാറുണ്ട്. പുതുച്ചേരിയിൽ പഞ്ഞിമിഠായി വിൽപന നടത്തുന്നവരെ കണ്ടെത്തി ചോദ്യം ചെയ്ത് വരികയാണ്. ഇവരുടെ സംഘത്തിലുള്ളവർ മറ്റ് സംസ്ഥാനങ്ങളിൽ ഇതുപോലെ മായം ചേർത്ത് മിഠായി വിൽക്കുന്നുണ്ടെന്ന് സംശയിക്കുന്നു. പഞ്ചസാര കൊണ്ട് നിർ‌മ്മിക്കുന്ന മിഠായിയാണ് കോട്ടൺ കാൻഡി അഥവാ…

Read More