വനിതാ ജീവനക്കാരും പരിശോധിക്കാൻ വന്നവരും ‘ഫിറ്റ്’; കെഎസ്ആർടിസിയുടെ പരിശോധനയിൽ പണി കൊടുത്ത് ബ്രത്തലൈസർ

കോതമംഗലം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ജീവനക്കാർ മദ്യപിച്ചിട്ടുണ്ടോയെന്നറിയാൻ നടത്തിയ പരിശോധനയിൽ പണി കൊടുത്ത് ബ്രത്തലൈസർ. പരിശോധനക്ക് വിധേയരായ ജീവനക്കാരെല്ലാം ‘ഫിറ്റ്’ ആണെന്നാണ് ശ്വാസവായുവിലെ ആൽക്കഹോൾ സാന്നിധ്യം തിരിച്ചറിയാനുള്ള ഉപകരണം കണ്ടെത്തിയത്. കോതമംഗലം കെഎസ്ആർടിസി ഡിപ്പോയിൽ ബ്രത്തലൈസർ മെഷീനുമായി ഇൻസ്‌പെക്ടർ രവി, ഇൻസ്‌പെക്ടർ സാംസൺ തുടങ്ങിയവരെത്തി. രാവിലെ സർവീസിനു പോകാൻ വന്ന ജീവനക്കാരെ പരിശോധിക്കുകയായിരുന്നു ഉദ്ദേശ്യം. ഇതിനിടയിൽ 08.05ന് പാലക്കാട് സർവീസ് പോകാൻ വന്ന കണ്ടക്ടർ പി.വി.ബിജുവിനെ ബ്രത്തലൈസറിൽ ഊതിച്ചു. മെഷീനിൽ മദ്യത്തിന്റെ സാന്നിധ്യമായി രേഖപ്പെടുത്തിയത് 39%. എന്നാൽ മദ്യം…

Read More

സ്ട്രോക്ക് വന്നാൽ ഉടൻ ആശുപത്രിയിലെത്തിക്കണം; ഇവ നിസ്സാരമാക്കരുത്

തലച്ചോറിലേക്ക് ഓക്‌സിജനും പോഷകങ്ങളും എത്തിക്കുന്ന ഒരു രക്തക്കുഴൽ കട്ടപിടിക്കുകയോ പൊട്ടുകയോ ചെയ്യുന്ന അവസ്ഥയെ സ്‌ട്രോക്ക് എന്ന് പറയുന്നു. ലോകമെമ്പാടും മരണത്തിനും വൈകല്യത്തിനും ഏറ്റവും പ്രധാന കാരണങ്ങളിലൊന്നാണ് സ്‌ട്രോക്ക്. നമ്മൾ ഇതിനകം കണ്ടതുപോലെ, ജീവിതശൈലിയുമായി ബന്ധപ്പെട്ട സ്‌ട്രോക്ക് ക്രമാതീതമായി വർധിച്ചുകൊണ്ടിരിക്കുകയാണ്. സ്‌ട്രോക്കിനുള്ള പ്രധാന സാധ്യതാ ഘടകം നമ്മുടെ ജീനാണ്. ഒരിക്കൽ സ്‌ട്രോക്ക് വന്നാൽ അത് ആവർത്തിക്കാനുള്ള സാധ്യത പലമടങ്ങ് വർധിപ്പിക്കും. ഉയർന്ന രക്തസമ്മർദം, തെറ്റായ ഭക്ഷണരീതി, വ്യായാമമില്ലായ്മ, അമിതഭാരം, പുകവലി, ആസക്തി മരുന്നുകൾ പോലെയുള്ള ദുഃശീലങ്ങൾ, മാനസിക പിരിമുറുക്കം,…

Read More

വൃഷണ വേദന നിസാരമായി കാണരുത്

ശാരീരിക പരിക്കുകൾ, അണുബാധകൾ, വീക്കം, ആരോഗ്യപരമായ അവസ്ഥകൾ എന്നിവയുൾപ്പെടെ ഒന്നിലധികം ഘടകങ്ങൾ വൃഷണ വേദനയ്ക്കു കാരണമാകാം. വൃഷണങ്ങൾക്ക് നേരിട്ടുള്ള ആഘാതമോ ആഘാതമോ പോലുള്ള പരിക്കുകൾ ഉടനടി വേദനയ്ക്കും അസ്വസ്ഥതയ്ക്കും കാരണമാകും. നേരിട്ടുള്ള പ്രഹരം, സ്‌പോർട്‌സുമായി ബന്ധപ്പെട്ട അപകടങ്ങൾ, അല്ലെങ്കിൽ ഗ്രോയിൻ ഏരിയ ഉൾപ്പെടുന്ന അപകടങ്ങൾ എന്നിവ പോലെ വൃഷണങ്ങൾക്കുണ്ടാകുന്ന ആഘാതം അല്ലെങ്കിൽ പരിക്കുകൾ വൃഷണ വേദനയിലേക്ക് നയിച്ചേക്കാം. എപ്പിഡിഡൈമിറ്റിസ് അല്ലെങ്കിൽ ഓർക്കിറ്റിസ് പോലെയുള്ള വൃഷണങ്ങളിലോ ചുറ്റുമുള്ള ഘടനകളിലോ ഉണ്ടാകുന്ന അണുബാധകൾ കടുത്ത അസ്വാസ്ഥ്യവും കഷ്ടപ്പാടും ഉണ്ടാക്കും. വൃഷണത്തിലേക്കുള്ള…

Read More

വാഹനങ്ങള്‍ക്ക് തീ പിടിക്കുന്നതില്‍ വണ്ട് വില്ലനാകുന്നു; മോട്ടര്‍ വാഹന വകുപ്പിന്റെ സര്‍വേ റിപ്പോര്‍ട്ട്

വാഹനങ്ങള്‍ക്ക് തീപിടിക്കുന്ന സംഭവങ്ങളില്‍ വണ്ട് വില്ലനാകുന്നുവെന്ന് മോട്ടര്‍ വാഹന വകുപ്പിന്റെ സര്‍വേ റിപ്പോര്‍ട്ട്. വണ്ടുകൾ ഇന്ധന പൈപ്പ് തുരന്ന് ചോര്‍ച്ച വരുത്തുന്നതാണ് അപകടങ്ങളുടെ പ്രധാന കാരണം. ഓടിക്കൊണ്ടിരിക്കെ വാഹനങ്ങൾക്കു തീപിടിക്കുന്നതിന്റെ മുഖ്യകാരണം ഷോര്‍ട് സര്‍ക്യൂട്ടാണെന്നും സർവേയിൽ കണ്ടെത്തിയിട്ടുണ്ട്.  ഓടിക്കൊണ്ടിരിക്കെ കാര്‍ കത്തി കണ്ണൂരിൽ ദമ്പതികള്‍ കൊല്ലപ്പെട്ട സംഭവത്തിനു പിന്നാലെയാണ് റിപ്പോർട്ട് പുറത്തുവന്നത്. ഓടിക്കൊണ്ടിരിക്കെ വാഹനങ്ങൾ കത്തിയുള്ള അപകടങ്ങള്‍ കൂടിയതോടെയാണ് മോട്ടര്‍ വാഹനവകുപ്പ് ഓണ്‍ലൈന്‍ സര്‍വേ നടത്തിയത്. തീപിടിത്തമോ അതിന് സമാനമോ ആയ അപകടങ്ങളില്‍പെട്ട 150 േപര്‍ സര്‍വേയില്‍…

Read More