സൂക്ഷിക്കുക…; ടാൽക്കം പൗഡർ കാൻസറിനു കാരണമായേക്കാം

ടാൽക്കം പൗഡർ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. ടാൽക്കം പൗഡർ കാൻസറിനു കാരണമായേക്കാമെന്ന് പുതിയ പഠനങ്ങൾ തെളിയിക്കുന്നു. ഇതു ശരിവയ്ക്കുന്ന തരത്തിലാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) കാൻസർ ഏജൻസി ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്ന റിപ്പോർട്ട് ആശങ്കാജനകമാണ്. ടാൽക്കം പൗഡറിന്റെ ഉപയോഗം മൂലം അണ്ഡാശയ കാൻസറുണ്ടാവാമെന്ന് ലോകാരോഗ്യസംഘടനയുടെ ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ പറയുന്നത്. ഇതിന് മതിയായ തെളിവുകൾ ഉണ്ടെന്നും എലികളിൽ നടത്തിയ പരീക്ഷണങ്ങളിൽനിന്ന് ഇക്കാര്യം വെളിപ്പെട്ടിട്ടുണ്ടെന്നും ലോകാരോഗ്യസംഘടന പറയുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലും ഖനനം…

Read More

പത്മജ ബിജെപിയിൽ ചേർന്നത് ഒരു ശതമാനം പോലും തോൽവിക്ക് കാരണമായിട്ടില്ല: കെ മുരളീധരൻ

തൃശൂരില്‍ സുരേഷ് ഗോപി നടത്തിയ പ്രവ‍ർത്തനങ്ങള്‍ വിലയിരുത്തുന്നതില്‍ പാര്‍ട്ടി സംവിധാനത്തിനും തനിക്കും വീഴ്ച പറ്റിയെന്ന് കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ. തോല്‍വിയെ കുറിച്ച് ചോദിക്കാനാണ് രാഹുല്‍ഗാന്ധി സംസാരിച്ചത്. തന്നോട് അഭിപ്രായം ചോദിച്ചത് ബഹുമതിയായി കാണുന്നുവെന്നും മുരളീധരൻ ഡൽഹിയിൽ പറഞ്ഞു. തൃശ്ശൂരില്‍ ക്രൈസ്തവ വോട്ടുകളില്‍ വിള്ളല്‍ വീണെങ്കിലും മറ്റ് മണ്ഡലങ്ങളില്‍ ചോർച്ച ഉണ്ടായിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു.  നിയമസഭ തെരഞ്ഞെടുപ്പിന് 2 വർഷം മാത്രമുള്ളപ്പോള്‍ എല്ലായിടത്തും പോയി മത്സരിക്കേണ്ട കാര്യമില്ലെന്നും മുരളീധരൻ പ്രതികരിച്ചു. തൃശ്ശൂരിൽ ജയിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് പ്രതാപനും പറഞ്ഞിട്ടില്ല. പത്മജ ബിജെപിയിൽ…

Read More

ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിട്ടുനിന്നു; മുന്‍ കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹയ്ക്ക് നോട്ടീസ് അയച്ച് ബിജെപി

ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങാതിരുന്നു, വോട്ട് ചെയ്‌തില്ല എന്നീ വിവാദങ്ങളില്‍ മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ ജയന്ത് സിന്‍ഹയ്ക്ക് ബിജെപിയുടെ കാരണംകാണിക്കല്‍ നോട്ടീസ്. ജാര്‍ഖണ്ഡിലെ ഹസാരിബാഗില്‍ തന്നെ തഴഞ്ഞ് മനീഷ് ജയ്‌സ്വാളിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിന് ശേഷം ജയന്ത് സിന്‍ഹ പ്രചാരണത്തില്‍ നിന്ന് വിട്ടുനിന്നു എന്ന പരാതിയുയര്‍ന്നിരുന്നു. ബിജെപി സംസ്ഥാന നേതൃത്വത്തിന് രണ്ട് ദിവസം ജയന്ത് സിന്‍ഹ മറുപടി നല്‍കണം എന്നും ദേശീയ മാധ്യമമായ എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഹസാരിബാഗില്‍ മനീഷ് ജയ്‌സ്വാളിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത് മുതല്‍ സംഘടനാ സംവിധാനവുമായും തെരഞ്ഞെടുപ്പ്…

Read More

ഇനി കര്‍ശന നടപടി; കെഎസ്ആര്‍ടിസി ബസുകളിലെ അപകടകാരണം പഠിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ്

കെ.എസ്.ആര്‍.ടി.സി. ബസുകളിലെ അപകടകാരണം പഠിക്കാന്‍ ഡിപ്പോതലത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി സമിതി രൂപവത്കരിച്ചു. ആഭ്യന്തര അന്വേഷണ സംവിധാനമുണ്ടെങ്കിലും ആദ്യമായാണ് പുറമേനിന്നുള്ള ഉദ്യോഗസ്ഥരെ ഉള്‍ക്കൊള്ളിക്കുന്നത്. ഡ്രൈവറുടെ പിഴവാണെങ്കില്‍ ജോലിയില്‍നിന്ന് പിരിച്ചുവിടുന്നതുള്‍പ്പെടെ കര്‍ശന നടപടിയുണ്ടാകും. ഡിപ്പോമേധാവി, ഗാരേജ് തലവന്‍, വെഹിക്കിള്‍ സൂപ്പര്‍വൈസര്‍, ജനറല്‍ കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്നിവരാണ് സമിതിയിലുണ്ടാകുക. അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ പരിശോധിച്ച മോട്ടോര്‍വാഹന ഇന്‍സ്‌പെക്ടറുടെ റിപ്പോര്‍ട്ടും സമിതി പരിഗണിക്കും.ശനിയാഴ്ചകളില്‍ സമിതി അപകടങ്ങള്‍ വിലയിരുത്തി ചീഫ് ഓഫീസിലേക്ക് റിപ്പോര്‍ട്ട് നല്‍കും. ഇത് പരിശോധിക്കാന്‍ ചീഫ്…

Read More

ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രസര്‍ക്കാരെന്ന് നയപ്രഖ്യാപനരേഖ

സംസ്ഥാനം നേരിടുന്ന ഗുരുതരമായ സാമ്പത്തികപ്രതിസന്ധിക്ക് കാരണം കേന്ദ്രസർക്കാരെന്ന് ഗവർണറുടെ നയപ്രഖ്യാപനപ്രസംഗത്തില്‍ വിമർശനം. ഇതിന് പരിഹാരം കാണാൻ സുപ്രീംകോടതിയെ സമീപിക്കാൻ സർക്കാർ നിർബന്ധിതമായി. 15-ാം ധനകാര്യകമ്മിഷന്റെ സ്വീകരിക്കപ്പെട്ട ശുപാർശകള്‍ക്കു വിരുദ്ധമായി മുൻകാലപ്രാബല്യത്തോടെ വായ്പപ്പരിധി വെട്ടിക്കുറച്ചതിനാല്‍ കടുത്ത പണഞെരുക്കം അനുഭവപ്പെടുന്നു. കേന്ദ്രസർക്കാർ നിലപാട് അടിയന്തരമായി പുനഃപരിശോധിക്കണമെന്നും നയപ്രഖ്യാപനത്തില്‍ ആവശ്യപ്പെട്ടു. ഗവർണറുടെ പ്രസംഗത്തിലെ നാലു ഖണ്ഡികകളിലായാണ് കേന്ദ്രത്തിനെതിരേയുള്ള കുറ്റപത്രം. സമ്പത്തികകാര്യങ്ങളില്‍ കേന്ദ്രവും സംസ്ഥാനവും തമ്മില്‍ നിലനില്‍ക്കുന്ന അസമത്വത്തില്‍നിന്ന് ഉദ്ഭവിച്ചതാണ് പണഞെരുക്കം. വരുമാനസ്രോതസ്സുകളുടെ പരിമിതി മറികടന്ന് വികസനച്ചെലവുകള്‍ ഏറ്റെടുക്കാൻ സംസ്ഥാനങ്ങള്‍ നിർബന്ധിതമാവുന്നത് ഇന്ത്യയുടെ…

Read More