വീട്ടുമുറ്റത്തുനിന്ന് മൂർഖനെയും 47 കുഞ്ഞുങ്ങളെയും പിടികൂടി; സംഭവം കോട്ടയത്ത്

തിരുവാതുക്കലിൽ അധ്യാപികയുടെ വീട്ടുമുറ്റത്തുനിന്നു വലിയ മൂർഖനെയും 47 മൂർഖൻ കുഞ്ഞുങ്ങളെയും പിടികൂടി. വനം വകുപ്പിന്റെ റസ്ക്യൂ സംഘമാണ് വീട്ടുമുറ്റത്തുനിന്ന് മൂർഖൻ കുഞ്ഞുങ്ങളെ പിടികൂടിയത്. കോട്ടയം വേളൂർ കൃഷ്ണ ഗീതത്തിൽ രാധാകൃഷ്ണൻ നായരുടെ വീട്ടുമുറ്റത്തുനിന്നാണ് വനം വകുപ്പിന്റെ സർപ്പ സ്നേക് റസ്ക്യൂ ടീം പാമ്പിനെ പിടികൂടിയത്. ഇന്ന് രാവിലെയാണ് വീട്ടുമുറ്റത്ത് പാമ്പിൻ മുട്ട കണ്ട വിവരം സ്നേക് റസ്ക്യൂ ടീമിനെ അറിയിച്ചത്. സംഘം സ്ഥലത്തെത്തി പാമ്പിനെ കണ്ട സ്ഥലം പരിശോധിച്ചു. ഇത്തരത്തിൽ നടത്തിയ പരിശോധനയിലാണ് 47 പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടത്….

Read More

 കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്ന് 931 ഗ്രാം സ്വർണ്ണം പിടികൂടി

കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങളിൽ സ്വർണ്ണവേട്ട. രണ്ടു യാത്രക്കാരിൽ നിന്നും 60.16 ലക്ഷം രൂപ വില വരുന്ന 931 ഗ്രാം സ്വർണ്ണം പിടികൂടി. കോഴിക്കോട് കല്ലാച്ചി സ്വദേശി പറയുള്ള പറമ്പത്ത് യുസഫ്, കാസർക്കോട് സ്വദേശി അബ്ദുള്ള കുഞ്ഞി എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത് കണ്ണൂർ വിമാനത്താവളത്തിൽ റിയാദിൽ നിന്നെത്തിയ കോഴിക്കോട് മേമുണ്ട സ്വദേശി അബ്ദുൽ ഖാദറിൽ നിന്ന് ഒരു കിലോ സ്വർണം പിടികൂടി. ശരീരത്തിൽ ഒളിപ്പിച്ചു കടത്തുകയായിരുന്നു. ഡിആർഐക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. ഇന്നലെ രാത്രി…

Read More

രാമേശ്വരം കഫെ സ്‌ഫോടനം: പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ദൃശ്യങ്ങൾ പുറത്ത്

ബെംഗളൂരു രാമേശ്വരം കഫെയിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് പ്രതിയെന്ന സംശയിക്കുന്ന ആളുടെ സിസിടിവി ദൃശ്യം പുറത്ത്. തൊപ്പി ധരിച്ച, കണ്ണട വെച്ച ആളുടെ ദൃശ്യമാണ് പുറത്തുവന്നത്. ദൃശ്യങ്ങളിൽ ഉള്ളയാൾക്ക് 30 വയസ്സോളം പ്രായം തോന്നിക്കും. ഇയാൾ സ്‌ഫോടനം നടന്ന ഹോട്ടലിന് സമീപത്തെ ബസ് സ്റ്റോപ്പിൽ നിന്ന് ബസ്സിറങ്ങി നടന്നു വരുന്ന ദൃശ്യവും ലഭിച്ചു. ഈ ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് പൊലീസ്.  ഇന്നലെ തന്നെ പ്രതിയെന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങൾ ലഭിച്ചുവെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ പറഞ്ഞിരുന്നു. തൊപ്പി…

Read More

അങ്കമാലിയിൽ  തീപ്പിടിത്തം; കെട്ടിടത്തിൽ കുടുങ്ങിയയാളെ മരിച്ച നിലയിൽ കണ്ടെത്തി

എറണാകുളം അങ്കമാലിയിൽ തീപിടുത്തതിൽ കുടുങ്ങിയയാളെ മരിച്ച നിലയിൽ കണ്ടെത്തി. കരയാമ്പറമ്പ് സ്വദേശി കെ എ ബാബുവാണ് മരിച്ചത്. ഇന്നലെ നടന്ന തീപ്പിടുത്തതിൽ ബാബു കെട്ടിടത്തിൽ കുടുങ്ങിപ്പോയിരുന്നു. കറുകുറ്റിയിൽ ന്യൂയർ കുറീസ് എന്ന സ്ഥാപനത്തിലാണ് ഇന്നലെ തീപിടുത്തം ഉണ്ടായത്. ഇന്നലെ വൈകീട്ട് 3 മണിക്ക് തുടങ്ങിയ തീപിടുത്തം പുലർച്ചെ അഞ്ചു മണിയോടെയാണ് അണച്ചത്. ന്യൂയർ കുറീസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ബാബു.   തീപ്പിടിത്തമുണ്ടായ സമയത്ത് ബാബു ഇവിടെയുണ്ടായിരുന്നു. പിന്നീട് വീട്ടിൽ ചെന്നിട്ടില്ല. ബിസിനസ് ആവശ്യവുമായി ബന്ധപ്പെട്ടാണ് ബാബു ഓഫീസിൽ…

Read More

വാകേരിയിലെ നരഭോജി കടുവ കുടുങ്ങി

ദിവസങ്ങളായി വയനാട് വാകേരിയിലെ ജനങ്ങളെ ഭീതിയിലാഴ്ത്തി വിലസിയിരുന്ന നരഭോജി കടുവ ഒടുവിൽ കൂട്ടിലായി. കൂടല്ലൂർ കോളനി കവലയിലെ കൂട്ടിലാണ് കടുവ കുടുങ്ങിയത്. ആദ്യം സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയിരിക്കുന്നത്. വയനാട് വാകേരിയിൽ ഒമ്പത് ദിവസത്തെ തിരച്ചിലിനൊടുവിലാണ് വനം വകുപ്പ് കടുവയെ പിടികൂടിയത്. കലൂർകുന്നിൽ കടുവയ്ക്കായി കൂട് സ്ഥാപിച്ചെങ്കിലും പിടിതരാതെ കറങ്ങി നടക്കുകയായിരുന്നു. യുവകർഷകൻ പ്രജീഷിനെ കടുവ കൊല്ലപ്പെടുത്തിയിരുന്നു. ഇന്നലെ സ്ഥാപിച്ച കൂടിന് സമീപം കടുവ എത്തിയിരുന്നെങ്കിലും ആളുകളെ ആക്രമിക്കാൻ ശ്രമിക്കുകയാണുണ്ടായത്. വീട്ടുകാർ ബഹളം വച്ചതിനെ തുടർന്ന് ശ്രമം…

Read More

ബാഗില്‍ അധികമായി എന്തെങ്കിലുമുണ്ടോ ?; ബോംബുണ്ടെന്ന് യാത്രക്കാരന്‍; പിടിയിലായി

ബാഗിൽ ബോംബുണ്ടെന്ന് പറഞ്ഞ യാത്രക്കാരന്റെ വിദേശയാത്ര മുടങ്ങി, പോലീസ് പിടിയിലുമായി. ശനിയാഴ്ച പുലർച്ചെ നാലോടെ തിരുവനന്തപുരത്തുനിന്ന് ദുബായിലേക്കുപോയ എമിറേറ്റ്‌സ് വിമാനത്തിൽ പോകാനെത്തിയ യാത്രക്കാരനാണ് യാത്ര മുടങ്ങിയത്. ചെക് ഇൻ കൗണ്ടറിൽ ലഗേജുമായി പരിശോധനയ്ക്കെത്തിയ യാത്രക്കാരനോട് കൂടുതലായി എന്തെങ്കിലും സാധനങ്ങളുണ്ടോയെന്ന് വിമാന ഏജൻസിയുടെ ജീവനക്കാർ ചോദിച്ചു. ചോദ്യം ഇഷ്ടപ്പെടാത്തതിനെത്തുടർന്ന് യാത്രക്കാരൻ താൻ ബാഗിൽ ബോംബ് വച്ചിട്ടുണ്ടെന്ന് അറിയിച്ചു. പരിഭ്രാന്തിയിലായ വിമാനക്കമ്പനിയുടെ ജീവനക്കാർ ഉടൻതന്നെ ഉദ്യോഗസ്ഥരെ അറിയിച്ചു. തുടർന്ന് വിമാനക്കമ്പനിയുടെ ആവശ്യപ്രകാരം യാത്രക്കാരനെ തടഞ്ഞുവെച്ചു. തുടർന്ന് വിമാനത്താവളത്തിലെ ബോംബ് സ്ക്വാഡെത്തി…

Read More

‘726 ക്യാമറകൾ ‘പണി തുടങ്ങി’: മുന്നറിയിപ്പ് നോട്ടിസ് അയച്ചു

പുതുതായി സ്ഥാപിച്ച 726 റോഡ് ക്യാമറകളിൽനിന്ന് ലഭിക്കുന്ന ദൃശ്യങ്ങളെ അടിസ്ഥാനമാക്കി, ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്ക് മുന്നറിയിപ്പ് നോട്ടിസ് നൽകിത്തുടങ്ങി. ഈ മാസം 19 വരെ ബോധവൽക്കരണ നോട്ടിസാണ് നൽകുന്നതെന്ന് കെൽട്രോൺ ഉദ്യോഗസ്ഥർ ‘മനോരമ ഓൺലൈനോട്’ പറ‍ഞ്ഞു. ക്യാമറകളിൽ പതിയുന്ന നിയമലംഘനങ്ങൾക്ക് മേയ് 19 വരെ പിഴ ഒഴിവാക്കാനും അതുവരെ ബോധവൽക്കരണ നോട്ടിസ് നൽകാനും സർക്കാർ തീരുമാനിച്ചിരുന്നു. ബോധവൽക്കരണത്തിന്റെ ഭാഗമായി നോട്ടിസ് അയയ്ക്കുമ്പോൾ നിയമലംഘനത്തിന്റെ ദൃശ്യം ഉൾപ്പെടുത്തില്ലെന്ന് കെൽട്രോൺ അധികൃതർ പറഞ്ഞു. വാഹനം റോഡ് നിയമം ലംഘിച്ചതായും തുടർന്നും…

Read More