കഴക്കൂട്ടം കാരോട് ബൈപ്പാസില്‍ ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ചു; ആളപായമില്ല

‍‍കഴക്കൂട്ടം കാരോട് ബൈപ്പാസില്‍ ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ചു. ബെംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്ക് വരുമ്പോഴായിരുന്നു അപകടം. പതിനെട്ടോളം യാത്രക്കാര്‍ അപകടസമയത്ത് ബസിലുണ്ടായിരുന്നു. മുഴുവന്‍ യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. തിരുപുറം ആര്‍.സി. ചര്‍ച്ചിന് സമീപം എത്തിയപ്പോഴാണ് ബസിന്റെ മുന്നില്‍നിന്നും തീ പടര്‍ന്നത് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ ഡ്രൈവര്‍ ബസ് സമീപത്ത് ഒതുക്കിനിര്‍ത്തുകയും യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ബസ് മുഴുവന്‍ തീ പടര്‍ന്നു പിടിക്കുകയായിരുന്നു.

Read More

ഒമാനിലെ മുസന്നയിൽ കാറുകൾക്ക് തീപിടിച്ചു

ഒമാനിലെ തെ​ക്ക​ന്‍ ബാ​ത്തി​ന ഗ​വ​ര്‍ണ​റേ​റ്റി​ൽ വാ​ഹ​ന​ങ്ങ​ൾ ക​ത്തി ന​ശി​ച്ചു. മു​സ​ന്ന​യി​ൽ ക​ഴി​ഞ്ഞ​ ദി​വ​സം ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കെ​ട്ടി​ട​ത്തോ​ട് ചേ​ര്‍ന്ന് പാ​ര്‍ക്ക് ചെ​യ്തി​രു​ന്ന നി​ര​വ​ധി കാ​റു​ക​ളാ​ണ്​ അ​ഗ്​​നി​ക്കി​ര​യാ​യ​ത്. എ​സ്.​യു.​വി വാ​ഹ​ന​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള​വ​ക്കാ​ണ് തീ​പി​ടി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ആ​ര്‍ക്കും പ​രിക്കേ​റ്റി​ട്ടി​ല്ലെ​ന്ന് സി​വി​ല്‍ ഡി​ഫ​ന്‍സ് ആ​ൻ​ഡ്​ ആം​ബു​ല​ന്‍സ് വി​ഭാ​ഗം അ​റി​യി​ച്ചു. അ​ഗ്നി​ശ​മ​ന സേ​ന​യെ​ത്തി തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. അ​പ​ക​ട കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല. ചൂ​ട്​ ക​ന​ത്ത​തോ​ടെ രാ​ജ്യ​ത്തെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന്​ തീ​പി​ടി​ത്ത കേ​സു​ക​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്നു​ണ്ട്.

Read More

ചേർത്തലയിൽ വീട് കത്തി നശിച്ചു; മോട്ടോർ പമ്പിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടെന്ന് സംശയം

ചേർത്തലയിൽ വീട് കത്തി നശിച്ചു. ചേർത്തല ദേവീക്ഷേത്രത്തിന് സമീപം പുത്തൻ വീട്ടിൽ ദിവാകരൻ – സുശീല ദമ്പതികളുടെ വീടാണ് കത്തിനശിച്ചത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. വീട്ടു ജോലികൾക്കായി പോകുന്ന ദമ്പതികൾ പുറത്ത് പോയ സമയത്താണ് തീ പിടിച്ചത്. മുറിയിൽ വച്ചിരുന്ന മോട്ടോർ പമ്പിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിച്ചതിന് കാരണമെന്ന് കരുതുന്നു. സുശീലയുടെ സഹോദരി കിടപ്പ് രോഗിയായ പുഷ്പ (40) ഈ സമയത്ത് വീട്ടിലുണ്ടായിരുന്നു. ഇവരെ ഓടിക്കൂടിയവർ പുറത്തെത്തിച്ചു. മുറിയിലുണ്ടായിരുന്ന ഉപകരണങ്ങളും അലമാരയിൽ സൂക്ഷിച്ചിരുന്ന…

Read More

പമ്പയിൽ കെഎസ്ആർടിസി ബസിന് വീണ്ടും തീപിടിച്ചു

പമ്പയിൽ കെഎസ്ആർടിസി ബസിന് വീണ്ടും തീപിടിച്ചു. ഹിൽ വ്യൂവിൽനിന്നും ആളുകളെ കയറ്റാൻ ബസ് സ്റ്റാൻഡിലേക്ക് കൊണ്ടുവരുന്നതിനിടയിലാണ് തീപിടിത്തം ഉണ്ടായത്. പുലർച്ചെ ആറ് മണിയോടെയാണ് സംഭവം. ഉടൻ ഫയർ ഫോഴ്സെത്തി തീയണച്ചു. തീപിടിത്തത്തിൽ ആളപായമില്ല. അപകട സമയത്ത് ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ബസിലുണ്ടായിരുന്നത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമാണെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞദിവസവും ഇതേ സ്ഥലത്ത് വച്ച് കെഎസ്ആർടിസി ബസിന് തീപിടിച്ചിരുന്നു. തുടർന്ന് ഫയർഫോഴ്സ് അധികൃതരെത്തി തീയണയ്ക്കുകയായിരുന്നു.

Read More

അപകടത്തിൽപെട്ട കാറിന് തീപിടിച്ചു; 8 പേർ വെന്തുമരിച്ചു

ഉത്തർപ്രദേശിൽ അപകടത്തിൽപ്പെട്ട കാറിന് തീപിടിച്ച് എട്ടു പേർ മരിച്ചു. മരിച്ചവരിൽ ഒരു കുട്ടിയും ഉൾപ്പെടുന്നുണ്ട്. ബറേലി – നൈനിറ്റാൾ ഹൈവേയിലാണ് കാർ ട്രക്കുമായി കൂട്ടിയിടിക്കുകയും കാറിന് തീ പിടിക്കുകയും ചെയ്തത്. ഉത്തർപ്രദേശ് ബറേലി – നൈനിറ്റാൾ ഹൈവേയിൽ ഇന്നലെ രാത്രിയോടെ ആണ് സംഭവം. വിവാഹ ചടങ്ങിൽ പങ്കെടുത്ത് തിരികെ വരും വഴി ആണ് 8 പേരുമായി വന്ന മാരുതിയുടെ എർട്ടിക കാർ ട്രക്കുമായി കൂടി ഇടിക്കുന്നത്. അപകടത്തിന്റെ ആഘാതത്തിൽ കാറിന്റെ ടയർ പൊട്ടിത്തെറിച്ചു.നിയന്ത്രണം വിട്ട കാർ എതിർ…

Read More