ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു; സംഭവം ശബരി ആശ്രമത്തിലെ ചടങ്ങിനിടെ

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു. പാലക്കാട് ശബരി ആശ്രമത്തിലെ ചടങ്ങിനിടെ നിലവിളക്കിൽ നിന്നുമാണ് തീ പടർന്നത്. സുരക്ഷാ ഉദ്യോഗസ്ഥർ ഉടനെത്തി തീയണച്ചതിനാൽ അപകടം ഒഴിവായി. ഗവർണർക്ക് മറ്റ് പരിക്കുകളൊന്നുമില്ല. പാലക്കാട് അകത്തേത്തറയിലുള്ള ശബരി ആശ്രമത്തിലെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങിലേക്ക് ഗവർണർ എത്തിയപ്പോഴാണ് സംഭവം ആശ്രമത്തിന്റെ അടുത്തുള്ള സ്ഥലത്ത് ഗാന്ധിജിയുടെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തുന്നതിനിടെയാണ് സമീപത്ത് കത്തിച്ചുവെച്ച നിലവിളക്കിൽ നിന്ന് കഴുത്തിലെ ഷാളിലേക്ക് തീ പടർന്നത്. ഉടൻ തന്നെ ഇക്കാര്യം സംഘാടകരുടെ ശ്രദ്ധയിൽ…

Read More

ഓടുന്ന കാറിന് തീപിടിച്ചു; കോഴിക്കോട് ഒരാൾ വെന്തുമരിച്ചു

കോന്നാട് ബീച്ചിൽ ഓടുന്ന കാറിന് തീ പിടിച്ച് ഒരാൾ വെന്തുമരിച്ചു. ഉച്ചതിരിഞ്ഞ് 12.15നാണ് സംഭവം. കാറിന് തീപിടിച്ച ഉടൻ ആളിപ്പടരുകയായിരുന്നു. ഒരാൾ മാത്രമായിരുന്നു കാറിലുണ്ടായിരുന്നത്. തീപിടിച്ച കാർ നിർത്തിയപ്പോൾ സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ രക്ഷിക്കാൻ ശ്രമിച്ചു. എന്നാൽ സീറ്റ് ബെൽറ്റ് കുടങ്ങിപ്പോയതിനാൽ ഇയാളെ രക്ഷിക്കാൻ സാധിച്ചില്ല. തീ ആളിപ്പടർന്നതോടെ രക്ഷാശ്രമം ഉപേക്ഷിക്കുകയായിരുന്നു. അഗ്നിരക്ഷാ സേന എത്തിയപ്പോഴേക്കും കാർ പൂർണമായി കത്തിനശിച്ചു. മരിച്ച ആളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയാണെന്ന് അഗ്നിരക്ഷാ സേന അറിയിച്ചു.

Read More

കേരള പൊലീസിൻറെ ‘ഓപ്പറേഷൻ ആഗ് ഡി ഹണ്ട്’; 2 ദിവസത്തിനുള്ളിൽ പിടിയിലായത് 2015 ക്രിമിനലുകൾ

ഗുണ്ടകളെ അമർച്ച ചെയ്യാൻ സംസ്ഥാനത്ത് പൊലീസിൻറെ ‘ഓപ്പറേഷൻ ആഗ് ഡി ഹണ്ട്’. രണ്ട് ദിവസത്തിനുള്ളിൽ മാത്രം ഓപ്പറേഷൻ ആഗ് , ഡി – ഹണ്ട് റെയ്ഡിൽ സംസ്ഥാനത്ത് 2015 പേരാണ് അറസ്റ്റിലായിരിക്കുന്നത്. കാപ്പാ പ്രതികൾ, വാറണ്ട് പ്രതികൾ, പിടികിട്ടാപ്പുള്ളികൾ എന്നിങ്ങനെയുള്ള ക്രിമിനലുകളാണ് അറസ്റ്റിലായത്. 10 ദിവസം തുടർച്ചയായി റെയ്ഡ് തുടരാനാണ് ഡിജിപിയുടെ നിർദ്ദേശം. ഗുണ്ടകളെ അമർച്ച ചെയ്യാനുള്ള പ്രവർത്തങ്ങളിൽ അലംഭാവമുണ്ടെന്ന് കാട്ടി കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതല യോഗത്തിൽ ചില ജില്ലാ പൊലീസ് മേധാവിമാരെ ഡിജിപി വിമർശിച്ചിരുന്നു….

Read More

കൊമ്പനെ പിടിച്ച ഫ്ളോറിഡയിലെ “മമ്മൂട്ടി’; വള്ളവും വലയും ചൂണ്ടയുമൊന്നുമില്ലാതെ സ്രാവിനെ പിടിച്ച് യുവാവ്

“നീ കടലു കണ്ടിട്ടുണ്ടോ… അയിലേം ചാളേമല്ലാതെ ശരിക്കൊള്ള മീനെ നീ കണ്ടിട്ടുണ്ടോ… അരയന്‍റെ ചൂരും ചുണയും നിനക്കൊണ്ടങ്കീ പുറങ്കടലിൽ പോയൊരു കൊമ്പനെ പിടിച്ചാണ്ടുവാ…’ മലയാളത്തിലെ എവർഗ്രീൻ ഹിറ്റ് ആയ അമരം എന്ന സിനിമയിൽ രാഘവനോട് (അശോകൻ) അച്ചൂട്ടി (മമ്മൂട്ടി) പറയുന്ന ഡയലോഗ് ആണിത്. തിയറ്ററുകളെ കോരിത്തരിപ്പിച്ച ഭരതൻ ചിത്രത്തിലെ ഡയലോഗും ചിത്രത്തിലെ മമ്മൂട്ടിയുടെ സ്രാവ് വേട്ടയും എന്നും മലയാളികളുടെ മനസിലുണ്ടാകും.പറഞ്ഞുവരുന്നത്, കേരളത്തിലെ കടപ്പുറത്തെ കഥയല്ല. ഫ്ളോറിഡയിലെ പൈൻ ഐലൻഡിലുണ്ടായ സംഭവമാണ്. വള്ളവും വലയും ചൂണ്ടയുമൊന്നുമില്ലാതെ സ്രാവിനെ പിടിച്ച…

Read More

കായംകുളത്ത് കെഎസ്ആർടിസി ബസ് കത്തിനശിച്ചു

കായംകുളത്ത് ദേശീയപാതയിൽ കെഎസ്ആർടിസി ബസിനു തീപിച്ചു. എംഎസ്എം കോളജിനു സമീപത്തുവച്ചാണ് അപകടമുണ്ടായത്. കരുനാഗപ്പള്ളിയിൽനിന്നു തോപ്പുംപടിക്കു പോയ ബസിനാണു തീപിടിച്ചത്. ബസ് പൂർണമായി കത്തിനശിച്ചു. തീപടരും മുൻപ് യാത്രക്കാരെ പുറത്തിറക്കിയതിനാൽ ആർക്കും പരുക്കില്ല. മണം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഡ്രൈവർ ഇടപെട്ടത്.  ബസിൽനിന്ന് രൂക്ഷമായ ഗന്ധം ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ഉടൻ തന്നെ ബസ് നിർത്തി യാത്രക്കാരോട് ഇറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. എന്താണ് അപകടത്തിന് കാരണമെന്ന് വ്യക്തമല്ല. 

Read More

ഇലക്ട്രിക് സ്കൂട്ടർ ഷോറൂമിൽ തീപിടിത്തം; സംഭവം ആലപ്പുഴയിൽ

ഇലക്ട്രിക് സ്കൂട്ടർ ഷോറൂമിൽ തീപിടിത്തം. തിരുവമ്പാടി ജംക്‌ഷനു സമീപമുള്ള യെഡ് എന്ന ഷോറൂമിൽ ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് തീപിടിത്തമുണ്ടായത്. 43 സ്കൂട്ടറുകളിൽ തീപിടിച്ചു. മൂന്നു സ്കൂട്ടറുകൾ പൂർണമായി കത്തിനശിച്ചു. അഗ്നിശമനസേനയുടെ രണ്ടു യൂണിറ്റുകൾ എത്തി തീയണച്ചു. പുറത്തുനിന്ന് സർവീസിന് എത്തിച്ച സ്കൂട്ടറിന്റെ ലിഥിയം ബാറ്ററി പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടമുണ്ടായി.

Read More