
എന്ത് ‘അഡ്ജസ്റ്റ്മെൻറ്’ ആണെന്നു ചോദിച്ചു; പിന്നെ മുതലാളി വിളിച്ചില്ല: സാധിക
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നശേഷം ചലച്ചിത്രമേഖലയിൽനിന്നു നിരവധി തുറന്നുപറച്ചിലുകൾ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം സാധിക വേണുഗോപാൽ പറഞ്ഞത് എല്ലാവരിലും നടുക്കമുണ്ടായി. സാധിക പറഞ്ഞത്, പല രീതിയിലാണ് ആ ‘കാര്യങ്ങൾ’ ചോദിക്കുന്നത്. ചിലർക്ക് ഇതിനെപ്പറ്റി ചോദിക്കാൻ മടിയുണ്ടാവും. അവർ അഡ്ജസ്റ്റ്മെൻറിനു തയാറുണ്ടോ എന്നാണു ചോദിക്കുക. ഒരിക്കൽ എനിക്കങ്ങനെ കോൾ വന്നിരുന്നു. എന്ത് അഡ്ജസ്റ്റ്മെൻറാണ് ചേട്ടാ വേണ്ടത് പൈസ ആണോന്ന് ഞാൻ അങ്ങോട്ട് ചോദിച്ചു.. അങ്ങനെ അല്ല, പിന്നെ എന്താ ചേട്ടാ വേണ്ടതെന്ന് ചോദിച്ചു… വേണമെങ്കിൽ പൈസ കുറച്ചു തന്നാൽ…