ജാതി സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാൻ പി.എസ്.സിക്ക് അധികാരമില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി

ഉദ്യോഗാര്‍ത്ഥിയുടെ ജാതി സംബന്ധിച്ച് സംശയം തോന്നിയാല്‍ അന്വേഷണം നടത്താനോ ജാതി സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാനോ പി.എസ്.സിക്ക് അധികാരമില്ലെന്ന് ഹൈകോടതി. ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് പി.എം. മനോജ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. തട്ടിപ്പ് കാണിച്ചാണ് ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കിയത് എന്നതുള്‍പ്പെടെ സംശയം തോന്നിയാല്‍ റവന്യൂ വകുപ്പിനോ ബന്ധപ്പെട്ട ഏജന്‍സിക്കോ വിഷയം റഫര്‍ ചെയ്യണമെന്നും ഹൈകോടതി പറ‍ഞ്ഞു. ഹിന്ദു നാടാര്‍ വിഭാഗത്തിനായി നീക്കിവെച്ച ഫയര്‍മാന്‍ തസ്തികയിലേക്കുള്ള നിയമനം മതംമാറിയെന്ന പേരില്‍ നിഷേധിച്ച പി.എസ്.സി നടപടി ചോദ്യം…

Read More