ജാതി സെൻസസ് നടത്തണമെന്ന് ജനത കൾച്ചറൽ സെൻ്റർ

അ​തി​ദ​രി​ദ്ര കു​ടും​ബ​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കെ കേ​ര​ള​ത്തി​ൽ ജാ​തി സെ​ൻ​സ​സ് ന​ട​ത്തി പി​ന്നാ​ക്ക ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്ക് അ​ർ​ഹ​മാ​യ പ​രി​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്ന് ജ​ന​ത ക​ൾ​ച​റ​ൽ സെ​ന്റ​ർ. ജാ​തി സെ​ൻ​സ​സി​ന്റെ അ​നി​വാ​ര്യ​ത​യെ മു​ൻ​നി​ർ​ത്തി സെ​മി​നാ​ർ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു. ദു​ബൈ​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ​സി​ങ്, എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​ർ, എം. ​ജ​യ​ച​ന്ദ്ര​ൻ എ​ന്നി​വ​രു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു.പി.​ജി. രാ​ജേ​ന്ദ്ര​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ബാ​ബു വ​യ​നാ​ട്, ദി​വ്യാ​മ​ണി, ഇ.​കെ. ദി​നേ​ശ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ടെ​ന്നീ​സ് ചെ​ന്നാ​പ്പ​ള്ളി സ്വാ​ഗ​ത​വും സു​നി​ൽ മ​യ്യ​ന്നൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Read More

മഹാരാഷ്ട്രയിൽ മഹാവികാസ് അഖാഡി പ്രകടനപത്രിക പുറത്തിറക്കി

മഹാരാഷ്ട്രയിൽ പ്രതിപക്ഷ സഖ്യമായ മഹാവികാസ് അഖാഡി പ്രകടനപത്രിക പുറത്തിറക്കി. പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം ജാതി സെൻസെസ് നടത്തുമെന്നാണ്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് പ്രകടനപത്രിക പുറത്തിറക്കിയത്. നിലവിലെ 50 ശതമാനം ജാതിസംവരണം ഉയർത്തുമെന്നും പ്രകടനപത്രികയിലുണ്ട്. ജാതി സെൻസെസ് നടത്തുന്നതിനൊപ്പം നിലവിലുള്ള സംവരണം 50 ശതമാനത്തിലേക്ക് ഉയർത്തുകയും ചെയ്യുമെന്നും തമിഴ്നാടിന് സമാനമായാണ് സംവരണം ഉയർത്തുകയെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ജാതിസെൻസെസ് ആളുകളെ വിഭജിക്കാനല്ല. ഒരു സമുദായവും ഇപ്പോൾ ഏത് അവസ്ഥയിലാണ് ഉള്ളതെന്ന് മനസിലാക്കി കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നതിനാണ് ജാതി…

Read More

‘അഗ്നീവീർ പദ്ധതി നിർത്തലാക്കണം , ജാതി സെൻസസ് നടപ്പിലാക്കണം ‘ ; ബിജെപിയെ വെട്ടിലാക്കി ടിഡിപിയും , ജെഡിയുവും

സർക്കാർ രൂപീകരണത്തിന് സഖ്യകക്ഷികൾ മുന്നോട്ടുവച്ച നിർദ്ദേശങ്ങളിൽ ചർച്ച തുടങ്ങി ബിജെപി. സ്പീക്കർ സ്ഥാനം ചോദിക്കുന്ന ടിഡിപിക്ക് മന്ത്രിസഭയിൽ രണ്ട് പ്രധാന വകുപ്പുകൾ നല്കി അനുനയിപ്പിക്കാനാണ് ബിജെപി നീക്കം. ഇതിനിടെ, ജാതി സെൻസസ് നടപ്പാക്കണമെന്നും അഗ്നിവീർ പദ്ധതി നിര്‍ത്തലാക്കണമെന്നും നിർദ്ദേശിച്ച് ജെഡിയു സമ്മർദ്ദം ശക്തമാക്കി. അതേസമയം, പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ജൂൺ ഒമ്പതിന് നടക്കാനാണ് സാധ്യത. പ്രധാനമന്ത്രിയായി നരേന്ദ്ര മോദിയുടെ പേര് ഇന്നലെ എൻഡിഎ സഖ്യകക്ഷികൾ അംഗീകരിച്ചിരുന്നു. ആന്ധ്രയിലെ വിജയത്തിനും സഹായിച്ചത് മോദിയുടെ നേതൃത്വമാണെന്നാണ് ചന്ദ്രബാബു നായിഡു യോഗത്തിൽ പറഞ്ഞത്….

Read More

‘ജാതി സെൻസസ് നടപ്പാക്കും, ന്യൂനപക്ഷങ്ങളുടെ മതവിശ്വാസം സംരക്ഷിക്കും’ ;കോൺഗ്രസിന്റെ പ്രകടന പത്രിക പുറത്തിറക്കി

ജാതി സെൻസസ് നടപ്പാക്കും, ന്യൂനപക്ഷങ്ങളുടെ മതവിശ്വാസം സംരക്ഷിക്കും കേന്ദ്ര സർക്കാർ ജോലികളിൽ 50% വനിതകൾക്ക് നീക്കി വയ്ക്കും എന്നതുൾപ്പടെ നിരവധി വാഗ്ദാനങ്ങളുമായി കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കി.ന്യായ് പത്ര എന്ന പേരിൽ പി.ചിദംബരമാണ് പ്രകടന പത്രിക അവതരിപ്പിച്ചത്. 25 ഗ്യാരന്റികളാണ് പ്രകടന പ​ത്രികയിലുള്ളത്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പാക്കുന്നത് തടയും,ജമ്മു കശ്മീരിന് സംസ്ഥാന പദവി നൽകും നേതാക്കൾ ബിജെപിയിൽ ചേർന്നതിന് പിന്നാലെ അവസാനിപ്പിച്ച അഴിമതി കേസുകളിൽ പുനരന്വേഷണം,പ്രതിദിന വേതനം കുറഞ്ഞത് 400 രൂപയാക്കും,സർക്കാർ – പൊതുമേഖല…

Read More

ജാതി സെൻസസ് നടപ്പാക്കാനുള്ള തീരുമാനം കോൺഗ്രസ് പുന:പരിശോധിക്കണം ; കോൺഗ്രസ് നേതാവ് ആനന്ദ് ശർമ

ജാതി സെൻസസിന് എതിരെ കോൺഗ്രസ് പ്രവർത്തക സമിതി അംഗം ആനന്ദ് ശർമ്മ. തൊഴിലില്ലായ്മയ്ക്കും നിലവിലുള്ള പ്രശ്നങ്ങൾക്കും ജാതി സെൻസസ് പരിഹാരമല്ല. ഇക്കാര്യം ചൂണ്ടികാട്ടി ആനന്ദ് ശർമ്മ കോൺഗ്രസ്‌ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ചു. ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും പൈതൃകത്തെ അനാദരിക്കുന്നതായി തെറ്റിദ്ധരിക്കപ്പെടുമെന്നും ജാതി സെൻസസ് പാർട്ടി നയത്തിൽ നിന്നുള്ള വ്യതിചലനമാണെന്നും കത്തില്‍ പറയുന്നു. ലോക് സഭാ തെരഞ്ഞെടുപ്പിൽ ജാതി സെൻസസ് മുഖ്യ പ്രചാരണ ആയുധമാക്കി മുന്നോട്ട് പോകാനാണ് കോൺഗ്രസ് നീക്കം നടത്തുന്നത്. ഇതിനിടയിലാണ് ഇതിനെ എതിർത്തുകൊണ്ട് ആനന്ദ്…

Read More

ബീഹാറിലെ ജാതി സെൻസസ്; അനുമതി നൽകി സുപ്രീംകോടതി

ബീഹാറിൽ ജാതി സെൻസസിന് സുപ്രിം കോടതി അനുമതി നൽകി. കണക്കെടുപ്പുമായി സർക്കാരിന് മുന്നോട്ടുപോകാമെന്ന് കോടതി പറഞ്ഞു. ഹർജി ഈ മാസം 29ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ ഒക്ടോബറിലെ കേസിന്റെ തുടർച്ചയായാണ് ഇന്ന് കേസ് പരിഗണിച്ചത്. ജാതി സർവേ ഇതിനകം തന്നെ ബീഹാറിൽ നടപ്പിലാക്കിയിട്ടുണ്ട്. ജാതി സർവേ തടയണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. സേളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഇന്ന് സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായത്. കേന്ദ്രസർക്കാർ നടത്തേണ്ട സെൻസസല്ല നടത്തിയതെന്നാണ് സോളിസിറ്റർ ജനറൽ കോടതിയിൽ പറഞ്ഞത്. അതേസമയം ജാതി സെൻസസ്…

Read More

‘കേന്ദ്രത്തിൽ അധികാരത്തിൽ എത്തിയാൽ ജാതി സെൻസസ് നടപ്പിലാക്കും’; നിലപാട് ആവർത്തിച്ച് രാഹുൽ ഗാന്ധി

കേന്ദ്രത്തിൽ അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടത്തുമെന്ന നിലപാട് വീണ്ടും പ്രഖ്യാപിച്ച് രാഹുൽ ​ഗാന്ധി എംപി. നാഗ്‌പൂരിൽ കോൺഗ്രസ് സംഘടിപ്പിച്ച മഹാറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്ത് 2024 ൽ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ചുള്ളതാണ് മഹാറാലി. ബിജെപി എല്ലാം മേഖലകളിലും കൈ കടത്തുകയാണ്. വെറുപ്പിന്റെ ചന്തയിൽ സ്നേഹത്തിന്റെ കട തുറക്കേണ്ടതുണ്ട്. അതിനുവേണ്ടിയുള്ള പോരാട്ടത്തിലാണ് തങ്ങൾ. പ്രത്യശാസ്ത്രത്തിനു വേണ്ടിയുള്ള പോരാട്ടമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി സാധാരണക്കാരെ കേൾക്കാൻ തയ്യാറാകുന്നില്ല. പല പാർട്ടികൾ ഉണ്ടെങ്കിലും പോരാട്ടം രണ്ട് ആശയധാരകൾ…

Read More

ജാതി സെൻസസ് രാജ്യത്തിന്റെ എക്സ്റേ; ഇതു നടത്താൻ കേന്ദ്രത്തെ കോൺഗ്രസ് നിർബന്ധിക്കും; രാഹുൽ ഗാന്ധി

ജാതി സെൻസസ് രാജ്യത്തിന്റെ എക്സ്റേയാണെന്ന് രാഹുൽ ഗാന്ധി. ജാതി സെൻസസ് ഒബിസികളുടെയും ദലിതുകളുടെയും ഗോത്രവർഗക്കാരുടെയും അവസ്ഥയിലേക്ക് വെളിച്ചം വീശുമെന്നും എന്ത് വന്നാലും ഇതു നടത്താൻ കേന്ദ്ര സർക്കാരിനെ കോൺഗ്രസ് നിർബന്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന മധ്യപ്രദേശിലെ ഷാഡോൾ ജില്ലയിലെ ബിയോഹാരിയിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ജാതി സെൻസസ് വിഷയത്തിൽ പ്രധാനമന്ത്രി സംസാരിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘രാജ്യത്തെ ഒബിസികളുടെയും ദലിതുകളുടെയും ഗോത്രവർഗക്കാരുടെയും അവസ്ഥയെക്കുറിച്ചുള്ള സത്യം അറിയാൻ ജാതി സെൻസസ് നടത്താൻ ഞങ്ങൾ കേന്ദ്ര…

Read More