
രാജസ്ഥാനിലും ജാതി സെന്‍സസ് നടത്തുമെന്ന് അശോക് ഗഹ്‌ലോത്ത്
ബിഹാറിലേതിന് സമാനമായി രാജസ്ഥാനിലും ജാതി സെന്‍സസ് നടത്തുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി അശോക് ഗഹ്‌ലോത്. വെള്ളിയാഴ്ച ജയ്പുരില്‍ പാര്‍ട്ടി യോഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കോണ്‍ഗ്രസിന്റെ റായ്പുര്‍ സെഷനില്‍ രാഹുല്‍ ഗാന്ധി, ജാതി സെന്‍സസ് എന്ന ആശയം അവതരിപ്പിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഇവിടെയും അത് നടപ്പാക്കുമെന്നാണ് ഗഹ്‌ലോത് പറഞ്ഞത്. ജനങ്ങളുടെ പങ്കാളിത്തം, അവരുടെ ജനസംഖ്യാടിസ്ഥാനത്തില്‍ ഉറപ്പാക്കണമെന്ന ആശയത്തെ തങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ബിഹാറിലേതിന് സമാനമായി ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് നടത്താനുള്ള നിര്‍ദേശങ്ങള്‍ സംസ്ഥാനത്തും നല്‍കുമെന്നും അദ്ദേഹം…