മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ; വോട്ട് രേഖപ്പെടുത്തി സച്ചിനും അക്ഷയ് കുമാറും

മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. രാവിലെ മുതല്‍ വോട്ടര്‍മാരുടെ നീണ്ട നിരയാണ് പല പോളിങ്ങ് ബൂത്തുകള്‍ക്ക് മുന്നിലും ദൃശ്യമാകുന്നത്. സിനിമാതാരങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രമുഖരും നേരത്തെ തന്നെ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഭാര്യ അഞ്ജലിക്കും മകള്‍ സാറക്കുമൊപ്പമെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. മുംബൈയിലായിരുന്നു സച്ചിനും കുടുംബത്തിനും വോട്ട്. വോട്ട് ചെയ്തതിനു ശേഷമുള്ള ചിത്രങ്ങളും താരം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചു. ” തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഐക്കണാണ് ഞാന്‍. വോട്ട് ചെയ്യുക എന്നതാണ് ഞാന്‍…

Read More