
കാശില്ലെങ്കിലും കെഎസ്ആർടിസിയിൽ യാത്ര ചെയ്യാം; എങ്ങനെ എന്നറിയാം
കയ്യിൽ കാശില്ല എന്ന് കരുതി യാത്ര മാറ്റിവയ്ക്കേണ്ട. കയ്യിൽ കാശില്ലെങ്കിലും കെഎസ്ആർടിസിയിൽ യാത്ര ചെയ്യാം. ഡെബിറ്റ് കാർഡിലൂടെയും യുപിഐ ആപ്പിലൂടെയും കെഎസ്ആർടിസിയിൽ ഇനി ടിക്കറ്റ് എടുക്കാൻ സാധിക്കും. ഡിജിറ്റൽ പെയ്മെന്റ് രീതി ഉപയോഗിച്ച് ടിക്കറ്റ് എടുക്കാവുന്ന പദ്ധതി ചലോ ആപ്പുമായി സഹകരിച്ചാണ് നടപ്പിലാക്കുന്നത്. ചില ബസുകളിൽ തിരുവനന്തപുരം ജില്ലയിൽ പദ്ധതി ഇപ്പോൾ നടപ്പിലാക്കി വരുന്നുണ്ട്. ഈ സംവിധാനം സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കാനാണ് ഗതാഗത വകുപ്പ് ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട കരാറിൽ ഉടൻ ഒപ്പുവയ്ക്കുമെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാർ…