ഇന്ത്യയിൽ 10,542 പുതിയ കോവിഡ് കേസുകൾ; 38 മരണം

രാജ്യത്ത് 10,542 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ചികിത്സയിലുള്ളവരുടെ എണ്ണം 63,562 ആയി ഉയർന്നു. 38 മരണങ്ങളും സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 5,31,190 ആയി ഉയർന്നു.  പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.39 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 5.1 ശതമാനവുമാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രോഗമുക്തി നിരക്ക് 98.67 ശതമാനവും മരണനിരക്ക് 1.18 ശതമാനവുമാണ്.

Read More

രാജ്യത്ത് കൊവിഡ് ഉയരുന്നു; ഇരുപത്തിനാല് മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് ഏഴായിരത്തിലധികം പേർക്ക്‌

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 7,830 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 223 ദിവസങ്ങൾക്കിടയിലുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. സെപ്തംബറിന് ശേഷം ആദ്യമായിട്ടാണ് രാജ്യത്ത് പ്രതിദിന കേസുകൾ ഏഴായിരം കടക്കുന്നത്. സെപ്തംബർ ഒന്നിന് 7,946 പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. നിലവിൽ 40,215 സജീവ കേസുകളാണ് രാജ്യത്തുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 3.65 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ആകെ രോഗബാധിതരുടെ എണ്ണം 4,47,76,002 ആയി ഉയർന്നു. കഴിഞ്ഞ…

Read More

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 3000 കടന്നു; കേരളത്തിൽ മരണനിരക്കും കൂടുന്നു

ഇന്ത്യയിലെ പ്രതിദിന കൊവിഡ് കേസുകളുടെ കണക്ക് 3000 കടന്നു. കഴിഞ്ഞ 24മണിക്കൂറിനുള്ളിൽ 3,061 പുതിയ കൊവിഡ് കേസുകൾ കൂടി രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ മുതൽ കൊവിഡ് കേസുകളിൽ 40ശതമാനമാണ് വർദ്ധനയുണ്ടായത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.7 ശതമാനമായും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.71 ശതമാനമായും രേഖപ്പെടുത്തി. 24 മണിക്കൂറിനുള്ളിൽ14 മരണങ്ങൾ കൂടി രേഖപ്പെടുത്തിയതോടെ മരണസംഖ്യ 5,30,862 ആയി ഉയർന്നു. ഇതിൽ എട്ട് മരണം കേരളത്തിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മൂന്ന് മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. രണ്ട് പേർ…

Read More

കുപ്രസിദ്ധ മോഷ്ടാവ് ചിഞ്ചിലം സതീഷ് പിടിയിൽ

കുപ്രസിദ്ധ മോഷ്ടാവ് ചിഞ്ചിലം സതീഷ് വര്‍ക്കല പൊലീസിന്‍റെ പിടിയില്‍. വിവാഹച്ചടങ്ങിനെത്തിയ സ്ത്രീയുടെ സ്കൂട്ടിയില്‍ നിന്ന് ഒന്നേകാല്‍ ലക്ഷം രൂപ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. കോട്ടയം മെഡിക്കല്‍ കോളജ് പരിസരത്തുനിന്നാണ് ഇയാളെ പിടികൂടിയത് കഴിഞ്ഞ 19 നാണ് ആറ്റിങ്ങല്‍ ആലംകോട് സ്വദേശിനിയായ സ്ത്രീയുടെ സ്കൂട്ടിയില്‍നിന്ന് പണം മോഷ്ടിച്ചത്. ഓഡിറ്റോറിയത്തിന് മുന്നില്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ നിന്ന് കള്ളത്താക്കോല്‍ ഉപയോഗിച്ചാണ് പ്രതി പണം അപഹരിച്ചത്. ഇത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തം. ഈ ദൃശ്യങ്ങള്‍ പിന്തുടര്‍ന്നാണ് പ്രതിയെ കണ്ടെത്തിയത്. യാത്രയ്ക്കായി ഇയാള്‍ ഉപയോഗിച്ച…

Read More

കൊവിഡ്; 10,000 ഡോസ് വാക്സീന്‍ ആവശ്യപ്പെട്ട് കേരള സർക്കാർ

കൊവിഡ് വര്‍ധിക്കുന്നതിനാൽ 10,000 ഡോസ് ‍‍ വാക്സീന്‍ ആവശ്യപ്പെട്ട് കേരളം. കാലാവധി കഴിയാറായ നാലായിരം ഡോസ് ‍കൊവിഡ് വാക്സീന്‍ ഈ മാസം പാഴാകും. ‍വാക്സീന് ആവശ്യക്കാര്‍ കുറഞ്ഞതാണ് പാഴായിപ്പോകാനുള്ള കാരണം. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് വെള്ളിയാഴ്ച സര്‍ക്കാര്‍ – സ്വകാര്യ മേഖലകളില്‍ എല്ലാം കൂടി 170 പേര്‍ കുത്തിവയ്പ്പെടുത്തിട്ടുണ്ട്. ഒരാഴ്ചയ്ക്കിടെ വാക്സീന്‍ സ്വീകരിച്ചത് 1081 പേര്‍ മാത്രമാണ്. കോവിഷീല്‍ഡ് വാക്സീന്‍ സര്‍ക്കാര്‍ മേഖലയില്‍ സ്റ്റോക്കില്ല. ഇതുവരെ 2 കോടി 91 ലക്ഷം പേര്‍ ആദ്യ ഡോസ് വാക്സീനും 2…

Read More

കേരളത്തിൽ വീണ്ടും കോവിഡ് കൂടുന്നു; രോഗികൾ കൂടുതൽ തിരുവനന്തപുരത്തും എറണാകുളത്തും

സംസ്ഥാനത്ത് വീണ്ടും കോവിഡ് വ്യാപനം. നിലവിൽ ആയിരത്തിലേറെ പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ബുധനാഴ്ച്ച മാത്രം 210 പേർക്ക് കോവിഡ് ബാധിച്ചു. ഒരു ദിവസം ഇത്രയും പേർക്ക് രോഗം സ്ഥിരീകരിക്കുന്നത് മാസങ്ങൾക്കു ശേഷമാണ്. ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത് എറണാകുളത്തും തിരുവനന്തപുരത്തുമാണ്. കോവിഡ് രോഗികളുടെ എണ്ണം നേരിയതോതിൽ കൂടുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പും രംഗത്തെത്തിയിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കണമെന്നും കോവിഡ് പുതിയവകഭേദത്തിന് വ്യാപനശേഷി കൂടുതലാണെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി. അനുബന്ധ രോഗമുള്ളവരും പ്രായമായവരും കുട്ടികളും ഗർഭിണികളും…

Read More

കോവിഡ് കേസുകളില്‍ നേരിയ വര്‍ധന ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ നേരിയ വര്‍ധനവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ചൊവ്വാഴ്ച 172 കേസുകളാണ് ഉണ്ടായിരുന്നത്. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കോവിഡ് കേസുകള്‍ കൂടുതല്‍. ആകെ 1026 കോവിഡ് ആക്ടീവ് കേസുകളാണുള്ളത്. 111 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിരീക്ഷണം ശക്തിപ്പെടുത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി. സംസ്ഥാനത്തെ കോവിഡ് സ്ഥിതി വിലയിരുത്തുന്നതിന് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. ദിവസവും കോവിഡ് കേസുകള്‍ ആരോഗ്യ വകുപ്പ്…

Read More

കോവിഡ്: പ്രതിദിന കേസുകൾ 800 കടന്നു; പുതിയ വകഭേദം സ്ഥിരീകരിച്ചു

രാജ്യത്തെ പ്രതിദിന കോവിഡ് കേസുകൾ 800 കടന്നു. 126 ദിവസത്തിനു ശേഷമാണ് ഈ വർധന. 76 സാംപിളുകളിൽ പുതിയ കോവിഡ് വകഭേദവും സ്ഥിരീകരിച്ചിട്ടുണ്ട്. ശനിയാഴ്ചത്തെ കണക്കുപ്രകാരം രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം 5,389 ആണ്. മഹാരാഷ്ട്രയിൽ മാത്രം 1,000 കടന്നു.  പുതിയ സാഹചര്യത്തിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉള്ളവർ മാസ്ക് ധരിക്കണമെന്ന് ആരോഗ്യവകുപ്പു നിർദേശിച്ചു. കഴിഞ്ഞ നവംബർ 14ന് ശേഷം സംസ്ഥാനത്ത് ആദ്യമായാണ് സജീവ കേസുകളുടെ എണ്ണം 1000 കവിയുന്നത്. പുണെയിലാണ് ഏറ്റവും കൂടുതൽ സജീവ കേസുകൾ…

Read More

ചൈനയിൽ കോവിഡ് തരംഗം: കേസുകൾ കുത്തനെ ഉയരുന്നു

കോവിഡിനെ തടയാനായി വിവിധ ഭാഗങ്ങളിൽ അടച്ചിടൽ തുടരുന്ന ചൈനയിൽ വീണ്ടും രോഗവ്യാപനം. ബുധനാഴ്ച മാത്രം രാജ്യത്ത് 31,527 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 27,517പേർക്കും രോഗലക്ഷണങ്ങൾ ഒന്നും തന്നെയില്ലായിരുന്നുവെന്ന് നാഷനൽ ഹെൽത്ത് ബ്യൂറോ പറയുന്നു. ഏപ്രിൽ 13നുശേഷം ആദ്യമായാണ് ഒരുദിവസം ഇത്രയും അധികം പേർക്ക് രോഗബാധ റിപ്പോർട്ട് ചെയ്യുന്നത്. കോവിഡിന്റെ രൂക്ഷമായ കെടുതികളെ മറികടക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുകയും, സമ്പൂർണ അടച്ചിടൽ ഉൾപ്പെടെയുള്ള സീറോ കോവിഡ് നയം കർശനമായി പാലിക്കുകയും ചെയ്ത ചൈനയെ സംബന്ധിച്ചിടത്തോളം ഒറ്റയടിക്ക്…

Read More

കേരളത്തിൽ കോവിഡ് കേസുകൾ കൂടുന്നു; പനി നിസാരമാക്കരുതെന്ന് വിദഗ്ധർ

കോവിഡ് കേസുകളുടെ എണ്ണവും  ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണവും സംസ്ഥാനത്ത് കൂടുന്നു. പനിയുള്ളവരുടെ എണ്ണം കൂടുന്നത് നിസാരമായി കാണരുതെന്നും കോവിഡ് പരിശോധന നടത്തണമെന്നും ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നു. സെപ്റ്റംബറിൽ 336 കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു. സംസ്ഥാനത്ത് വൈറൽ പനി ബാധിച്ച് ആയിരങ്ങളാണ് ഓരോ ദിവസവും ചികിൽസയ്‌ക്കെത്തുന്നത്. ഇന്നലെ മാത്രം സർക്കാർ ആശുപത്രികളിൽ ചികിൽസ തേടിയത് 12,443 പേരാണ്. 670 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആകെ 8452 പേർ കോവിഡ് ചികിൽസയിലുണ്ട്. സെപ്റ്റംബർ 1 മുതൽ 30 വരെ 336 മരണം…

Read More