വിഷ്ണുപ്രിയ വധക്കേസ്; സുഹൃത്ത് സാക്ഷിയാകും, ശ്യാംജിത്തിനെ നാളെ കസ്റ്റഡിയിൽ വാങ്ങും

പാനൂരിലെ വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയ ശ്യാംജിതിനെ കൂടുതൽ തെളിവെടുപ്പിനായി കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് നാളെയേ അപേക്ഷ നൽകൂ. ദീപാവലി അവധിയായതിനാലാണ് ഇന്ന് കസ്റ്റഡി അപേക്ഷ കൊടുക്കാനാവാത്തത്. ഇന്നലെ വൈകിട്ട് തളിപ്പറമ്പ് മുനിസിപ്പൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശ്യാംജിതിനെ 28 ദിവസത്തേക്കാണ് റിമാൻ്റ് ചെയ്തത്. ശ്യാംജിതിനെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. വിഷ്ണുപ്രിയയുടെ പൊന്നാനിയിലുള്ള സുഹൃത്തിനെ സാക്ഷിയാക്കുന്നതിനുള്ള നടപടി ക്രമങ്ങളാണ് ഇനി ബാക്കിയുള്ളത്. നാളെയോ മറ്റന്നാളോ ഇയാളുടെ മൊഴിയെടുക്കാനാണ് സാധ്യത. ശനിയാഴ്ചയാണ് പാനൂർ വള്ളിയായിൽ കണ്ണച്ചാൻ കണ്ടി ഹൗസിൽ വിഷ്ണുപ്രിയ…

Read More

പാലക്കാട് ട്രെയിൻ തട്ടി കാട്ടാന ചരിഞ്ഞ സംഭവം: ലോക്കോ പൈലറ്റിനെതിരെ കേസ്

പാലക്കാട് കഞ്ചിക്കോട് ട്രെയിൻ തട്ടി കാട്ടാന ചരിഞ്ഞ സംഭവത്തിൽ ലോക്കോ പൈലറ്റിനെതിരെ കേസെടുത്തു.  ലോക്കോ പൈലറ്റിനെ വിളിച്ചു വരുത്തി മൊഴി എടുക്കും. ഈ ഭാഗത്ത് ട്രെയിനിൻറെ വേഗപരിധി  45 കിലോമീറ്റർ ആണ്. ആ വേഗപരിധി ലംഘിച്ചോയെ പരിശോധിക്കും. ട്രെയിൻ തട്ടി കാട്ടാക്കൂട്ടത്തോടൊപ്പം ഉണ്ടായിരുന്ന കുട്ടിയാനക്ക് പരിക്കേറ്റോയെന്ന് സംശയമുണ്ട്. കുട്ടിയാനയെ കണ്ടെത്താൻ പരിശോധന തുടങ്ങി കൊട്ടാമുട്ടി ഭാഗത്തെ ബി ലൈനിലൂടെ പോവുകയായിരുന്ന ആനകളെയാണ് ട്രെയിനിടിച്ചത്. ട്രെയിൻ ഗതാഗതം തടസപെട്ടില്ല. എന്നാൽ കാട്ടാനകൂട്ടം സംഭവ സ്ഥലത്തിന് സമീപത്ത് നിന്നും മാറാത്തതിനാൽ…

Read More

ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

അവതാരകയെ നടൻ ശ്രീനാഥ് ഭാസി അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി റദ്ദാക്കി. പരാതിക്കാരിയുമായി ഒത്തുതീർപ്പ് ഉണ്ടായതിനെ തുടർന്നാണ് നടപടി. ശ്രീനാഥ് ഭാസി മാപ്പുപറഞ്ഞ സാഹചര്യത്തിൽ കേസുമായി മുന്നോട്ടുപോകാൻ താത്പര്യമില്ലെന്ന് അവതാരക വ്യക്തമാക്കിയിരുന്നു. തുടർന്ന് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീനാഥ് ഭാസി ഹൈക്കോടതിയിൽ അപേക്ഷ നൽകുകയായിരുന്നു. നേരത്തെ കേസിലെ തുടർ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. കേസ് റദ്ദാക്കാൻ ശ്രീനാഥ് ഭാസി നൽകിയ ഹർജിയിൽ ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്താണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. സംഭവത്തിൽ ശ്രീനാഥ് ഭാസി…

Read More

പോപ്പുലർ ഫ്രണ്ട് ഹർത്താലിനെതിരെ കേസെടുത്ത് ഹൈക്കോടതി

പോപ്പുലർ ഫ്രണ്ട് ഹർത്താലിനെതിരെ കേരളാ ഹൈക്കോടതി സ്വമേധയ കേസ് എടുത്തു. അക്രമം തടയാൻ അടിയന്തര നടപടി വേണമെന്ന് കോടതി ആവശ്യപ്പെട്ടു. കേരളത്തിൽ നടക്കുന്നത് അംഗീകരിക്കാനാവാത്ത കാര്യങ്ങളാണ്. ഹർത്താൽ കോടതി നിരോധിച്ചതാണ്, എന്നിട്ടും നടത്തിയെന്നും കോടതി അറിയിച്ചു. ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാരുടെ അധ്യക്ഷതയിലുള്ള ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അക്രമ സംഭവങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് ഹൈക്കോടതി കേസെടുത്തത്. കണ്ണൂരിൽ പാപ്പിനിശ്ശേരി മാങ്കടവ്ചാലിൽ പൊലീസിനു നേരെ ഹർത്താൽ അനുകൂലികൾ മണ്ണെണ്ണക്കുപ്പിയെറിഞ്ഞു. വിവിധ സ്ഥലങ്ങളിൽ ടയർ കത്തിച്ച് ഗതാഗത…

Read More