
കോഴിക്കോട് നഗരസഭയിലെ സംഘർഷം; എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർക്കെതിരെ കേസെടുത്തു
പിഎൻബി ബാങ്ക് അക്കൗണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് കോർപ്പറേഷൻ കൗൺസിൽ കൗൺസിലുണ്ടായ സംഘർഷത്തിൽ എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർക്കെതിരെ കേസെടുത്തു. 25 എൽഡിഎഫ് പ്രവർത്തകർക്കും 12 യുഡിഎഫ് പ്രവർത്തകർക്കുമെതിരെയാണ് ടൗൺ പോലീസ് കേസെടുത്തത്. പി എൻ ബി തട്ടിപ്പുമായി ബന്ധപ്പെട്ട് കൗൺസിൽ യോഗത്തിലുണ്ടായ പ്രതിഷേധത്തിനു പിന്നാലെയായിരുന്നു കോർപ്പറേഷനിൽ സംഘർഷമുണ്ടായത്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് യുഡിഎഫ് ജനപ്രതിനിധികൾ കോർപ്പറേഷനു മുന്നിൽ നിൽപ്പു സമരം നടത്തി. ഡിസിസി പ്രസിഡൻറ് കെ പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. കർശന നടപടിയുണ്ടായില്ലെങ്കിൽ കോർപ്പറേഷൻ ഉപരോധമടക്കം…