‘വരാഹരൂപം’ ഗാനം; കേസ് കോഴിക്കോട് ജില്ലാകോടതിക്ക് പരിഗണിക്കാം: ഹൈക്കോടതി

കാന്താര സിനിമയിലെ വരാഹരൂപം എന്ന പാട്ട്, മാതൃഭൂമി മ്യൂസിക്കിനായി ചിട്ടപ്പെടുത്തിയ നവരസം എന്ന പാട്ടിന്റെ പകർപ്പാണെന്ന തൈക്കൂടം ബ്രിഡ്ജിന്റെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസ് കോഴിക്കോട് ജില്ലാ കോടതിക്ക് പരിഗണിക്കാമെന്ന് ഹൈക്കോടതി. വാണിജ്യ തർക്കവുമായി ബന്ധപ്പെട്ട കോടതിയാണ് വിഷയം പരിഗണിക്കേണ്ടതെന്നുകാട്ടി പരാതി മടക്കിയ കോഴിക്കോട് ജില്ലാ കോടതിയുടെ നടപടിക്കെതിരേ തൈക്കൂടം ബ്രിഡ്ജ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എം.ആർ. അനിതയുടെ ഉത്തരവ്. പരാതി മടക്കിയ കോഴിക്കോട് ജില്ലാ കോടതിയുടെ ഉത്തരവ് റദ്ദാക്കുകയും ചെയ്തു. കാന്താര സിനിമയുടെ സംഗീത സംവിധായകൻ…

Read More

ഉണ്ണി മുകുന്ദനെതിരായ പീഡനക്കേസ്: വിചാരണ തടഞ്ഞ ഉത്തരവ് ഹൈക്കോടതി നീക്കി

നടൻ ഉണ്ണി മുകുന്ദനെതിരായ പീഡനക്കേസിൽ സ്റ്റേ ഹൈക്കോടതി നീക്കി. ഹൈക്കോടതി കോഴ കേസിൽ പ്രതിയായ സൈബി ജോസ് ഹാജരായി അനുകൂല വിധി വാങ്ങിയ കേസിലാണ് നടപടി. ഇരയുടെ പേരിൽ ഇല്ലാത്ത അഫിഡവിറ്റ് ഹാജരാക്കിയത് ഗുരുതരമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കേസ് ഒത്തുതീർപ്പാക്കിയെന്നായിരുന്നു കോടതിയെ ധരിപ്പിച്ചത്. ഒത്തുതീർപ്പ് ഉണ്ടായില്ലെന്ന് ഇരയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കോടതിക്ക് മുന്നിൽ കള്ളക്കളി അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു. അഭിഭാഷകൻ മറുപടി പറഞ്ഞെ മതിയാവുമെന്ന് കോടതി നിർദ്ദേശിച്ചു. എന്നാൽ ഉണ്ണിമുകുന്ദൻറെ അഭിഭാഷകൻ സൈബി  ജോസ് ഇന്ന്…

Read More

മൂന്നാറിൽ വീണ്ടും ബാല്യവിവാഹം, 17കാരി ഗർഭിണി, കേസെടുത്ത് പൊലീസ്

മൂന്നാറിൽ വീണ്ടും ബാല്യവിവാഹം. ഇരുപത്താറുകാരനാണു പതിനേഴുകാരിയെ വിവാഹം ചെയ്തത്. വിവാഹം നടത്തിയത് അമ്മയും ബന്ധുക്കളും ചേർന്ന്. വരനെതിരെ പോക്‌സോ നിയമപ്രകാരം ദേവികുളം പൊലീസ് കേസെടുത്തു. അമ്മയ്ക്കും ബന്ധുക്കൾക്കുമെതിരെയും വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. കണ്ണൻദേവൻ കമ്പനി ചൊക്കനാട് എസ്റ്റേറ്റിൽ ഗ്രഹാംസ് ലാൻഡ് ഡിവിഷനിൽ മണിമാരനെതിരെയാണു പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തത്. എസ്റ്റേറ്റിലെ താൽക്കാലിക തൊഴിലാളിയാണ്. പെൺകുട്ടി 7 മാസം ഗർഭിണിയാണ്. 2022 ജൂലൈയിലാണ് ഇരുവരുടെയും വിവാഹം നടന്നത്. പെൺകുട്ടി പ്രായപൂർത്തിയായതാണെന്നു വിശ്വസിപ്പിച്ചാണ് അമ്മയും ബന്ധുക്കളും…

Read More

സി.പി.എം-ബി.ജെ.പി ഒത്തുതീർപ്പ്; സി.പി.എമ്മിനെ സി.പി.ഐ എതിർപ്പ് അറിയിക്കും

മുൻ മന്ത്രി ഇ. ചന്ദ്രശേഖരനെ ആക്രമിച്ച കേസിലെ പ്രതികളായ ബി.ജെ.പി. പ്രവർത്തകരെ രക്ഷിക്കാൻ സി.പി.എം. നേതാക്കളടക്കം മൊഴിമാറ്റിയ സംഭവത്തിൽ എതിർപ്പറിയിക്കാൻ സി.പി.ഐ. തീരുമാനിച്ചു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ ഇക്കാര്യം അറിയിക്കും. സംസ്ഥാന നിർവഹകസമിതിയുടേതാണ് തീരുമാനം. ആസൂത്രിതമായ അട്ടിമറിയാണ് കേസിലുണ്ടായതെന്ന് ഇ. ചന്ദ്രശേഖരൻ യോഗത്തിൽ വിശദീകരിച്ചു. മൊഴിമാറ്റാനുള്ള ധാരണ നേരത്തേ ഉണ്ടാക്കിയതാണ്. ഇക്കാര്യവുമായി ബന്ധപ്പെട്ട് സി.പി.എം. പ്രാദേശികനേതാക്കൾ തന്നെവന്ന് കണ്ടിരുന്നു. കേസ് ഒഴിവാക്കാനുള്ള ശ്രമമാണ് അവർ നടത്തിയത്. ഇതിൽ വിട്ടുവീഴ്ച…

Read More

ഹൈക്കോടതി ജഡ്ജിമാരുടെ പേരിൽ പണം വാങ്ങിയെന്ന പരാതി; ക്രൈംബ്രാഞ്ച് മേധാവിയുടെ മേൽനോട്ടത്തിലുള്ള സംഘം അന്വേഷിക്കും

ഹൈക്കോടതി ജഡ്ജിമാരുടെ പേരിൽ പണം വാങ്ങിയെന്ന പരാതി ക്രൈം ബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്താണ് പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ച് ഓർഡർ ഇറക്കിയത്.  ക്രൈംബ്രാഞ്ച് മേധാവി എഡിജിപി ഡോ. ദർവേഷ് സാഹിബ് നേരിട്ട് മേൽനോട്ടം  വഹിക്കുന്ന സംഘത്തിലെ അന്വേഷണ ഉദ്യോഗസ്ഥൻ ക്രൈം ബ്രാഞ്ച് ആലപ്പുഴ യൂണിറ്റ് എസ് പി കെ.എസ്. സുദർശൻ ആണ്. എറണാകുളം ക്രൈംബ്രാഞ്ചിലെ ഡിറ്റക്ടീവ് ഇൻസ്‌പെക്ടർമാരായ എ.എസ് ശാന്തകുമാർ, സിബി ടോം, ഗ്രേഡ് എസ് ഐ…

Read More

പെരിന്തൽമണ്ണയിൽ വോട്ടുപെട്ടി കാണാതായ സംഭവം: കലക്ടറുടെ പരാതിയിൽ കേസെടുത്തു

പെരിന്തൽമണ്ണയിൽ ട്രഷറിയിൽ നിന്ന് തപാൽ വോട്ടുപെട്ടി കാണാതായ സംഭവത്തിൽ പൊലീസ് കേസെടുത്തു. ജില്ലാ കലക്ടറുടെ പരാതിയിലാണ് പെരിന്തൽമണ്ണ പൊലീസ് കേസെടുത്തത്. ട്രഷറിയിൽ നിന്ന് കാണാതായ വോട്ടുപെട്ടി പിന്നീട് മലപ്പുറം ജില്ല സഹകരണ ജോയിന്റ് റജിസ്ട്രാറുടെ ഓഫിസിൽ നിന്നാണ് കണ്ടെത്തിയത്. പെട്ടി തുറന്ന നിലയിലായിരുന്നു. 482 സാധുവായ തപാൽ വോട്ടുകൾ നഷ്ടമായെങ്കിലും കോടതിയിൽ തർക്കത്തിലിരിക്കുന്ന 348 വോട്ടുകൾ സുരക്ഷിതമാണ്. കേസ് ഈ മാസം 30 ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുന്നത്.

Read More

ബിബിസി ഡോക്യുമെന്റി പ്രദർശനനത്തിനെതിരെ നടന്ന പ്രതിഷേധം; പൊലീസ് കേസെടുത്തു

ബിബിസി ഡോക്യുമെന്റി പ്രദർശനനത്തിനെതിരെ നടന്ന പ്രതിഷേധങ്ങൾക്കെതിരെ കേസെടുത്ത് പൊലീസ്. തിരുവനന്തപുരം മാനവീയം വീഥിയിലേയും പൂജപ്പുരയിലേയും പ്രതിഷേധങ്ങൾക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ബി.ജെ.പി, യുവമോർച്ച നേതാക്കളാണ് കേസിലെ പ്രതികൾ. നിയമവിരുദ്ധമായി ഒത്തുകൂടി, സംഘർഷം സൃഷ്ടിച്ചു തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. എന്നാൽ ഡോക്യുമെന്ററി പ്രദർശനത്തിനെതിരെ കേസെടുക്കില്ല. ഡോക്യുമെന്ററി പ്രദർശനം നിരോധിച്ച് ഉത്തരവില്ലാത്ത സാഹചര്യത്തിൽ കേസെടുക്കാൻ നിർവാഹമില്ലെന്ന് പൊലീസ് പറഞ്ഞു. പൂജപ്പുര പ്രതിഷേധത്തിൽ വി.വി.രാജേഷിനെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ബിജെപി കൗൺസിലർമാർ ഉൾപ്പെടെ 13 പേരാണ് കേസിൽ പ്രതികൾ….

Read More

വ്യാജ ആദായ നികുതി റീഫണ്ട്: മലയാളികളടക്കം 31പേർക്കെതിരെ കേസെടുത്ത് സിബിഐ

വ്യാജ ആദായ നികുതി റീഫണ്ടുമായി ബന്ധപ്പെട്ട് 31 പേർക്കെതിരെ സിബിഐ കേസ് .കേരള പൊലീസിലെ രണ്ട് ഉദ്യോഗസ്ഥർ ഉൾപ്പെടെ 13 മലയാളികൾക്കെതിരെയും കേസ് ഉണ്ട്. 18 നാവിക ഉദ്യോഗസ്ഥർക്കെതിരെയും കേസെടുത്തിട്ടുണ്ട്. കേരളത്തിലെ ഇൻകം ടാക്സ് ജോയിന്റ് കമ്മീഷണർ ടി എം സുഗന്തമാല നൽകിയ പരാതിയിലാണ് കേസ് 2016 മുതൽ വ്യാജരേഖകൾ നൽകി 44 ലക്ഷം റീഫണ്ട് വാങ്ങിയെന്നാണ് പരാതി . ഇതിൻ്റെ പത്തു ശതമാനം ഏജൻ്റ്മാർ വാങ്ങുന്നുവെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്.

Read More

എംഡിഎംഎ ഉപയോഗം പ്രോത്സാഹിപ്പിച്ചു; സംവിധായകൻ ഒമർ ലുലുവിനെതിരെ എക്സൈസ് കേസ്

ഇന്നു റിലീസ് ചെയ്ത് ‘നല്ല സമയം’ എന്ന സിനിമയുടെ സംവിധായകനെതിരെ അബ്കാരി കേസ്. സംവിധായകനായ ഒമർ ലുലുവിനെതിരെയാണ് കോഴിക്കോട് റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ കെ.സുധാകരൻ കേസെടുത്തത്. സിനിമയുടെ ട്രെയിലറിൽ ലഹരിമരുന്നായ എംഡിഎംഎയുടെ ഉപയോഗം കാണിക്കുകയും അതിനെ പ്രോത്സാഹിപ്പിക്കുന്ന ദൃശ്യങ്ങൾ കാണിക്കുകയും ചെയ്‌തെന്ന പരാതിയിലാണ് എൻഡിപിഎസ്, അബ്കാരി നിയമങ്ങൾ ചുമത്തി കേസെടുത്തത്. ഇർഷാദ് നായകനാകുന്ന സിനിമയിൽ അഞ്ച് പുതുമുഖങ്ങളാണ് നായികമാർ. ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ആണ് സെൻസർബോർഡ് നൽകിയിരിക്കുന്നത്. നീന മധു, ഗായത്രി ശങ്കർ, നോറ ജോൺസൺ, നന്ദന…

Read More

കഴുത്തിൽ കയർ കുരുങ്ങി ബൈക്ക് യാത്രക്കാരന് പരിക്കേറ്റ സംഭവം; പൊതുമാരാമത്ത് ഉദ്യോഗസ്ഥനെതിരെ കേസ്

തൊടുപുഴയിൽ മുന്നറയിപ്പ് ബോർഡുകളില്ലാതെ റോഡിന് കുറുകെ സ്ഥാപിച്ച കയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രക്കാരന് സാരമായി പരിക്കേറ്റ സംഭവത്തിൽ പൊതുമരാമത്ത് ഉദ്യോഗസ്ഥനെതിരെ പൊലീസ് കേസെടുത്തു. ബോർഡ് സ്ഥാപിക്കാതെ അശ്രദ്ധമായി റോഡ് തടസ്സപ്പെടുത്തിയെന്ന് കണ്ടതിനെ തുടർന്നാണ് കേസെടുത്തത്. നിർമ്മാണ ചുമതലയുള്ള അസിസ്റ്റൻറ് എഞ്ചിനീയർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഉച്ചക്ക് ശേഷം ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യും. ബൈക്ക് യാത്രക്കാരനായ ജോണിയുടെ പരാതിയിൽ കരാറുകാരനെതിരെയും തൊടുപുഴ പോലീസ്  കേസെടുത്തു. കരാറുകാരന് വിഴ്ച്ച പറ്റിയിട്ടുണ്ടെന്ന് പ്രഥാമിക പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. നാളെ  നേരിട്ട് ഹാജരാകണമെന്നാണ് കരാറുകാരന് നൽകിയിരിക്കുന്ന…

Read More