സൈബർ ആക്രമണം; ജെയ്കിൻറെ ഭാര്യയുടെ പരാതിയിൽ കേസെടുത്തു

സൈബർ ആക്രമണ പരാതിയിൽ പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസിൻറെ ഭാര്യ ഗീതുവിൻറെ പരാതിയിൽ പൊലീസ് കേസെടുത്തു. മണർകാട് പൊലീസാണ് കേസെടുത്തത്.  ഫാന്റം പൈലി എന്ന് എഫ് ബി പേജിന്റെ അഡ്മിനെ പ്രതിയാക്കിയാണ് കേസ്. കോട്ടയം എസ്പിക്ക് ഗീതു നേരിട്ട് നൽകിയ പരാതി മണർകാട് പൊലീസിന് കൈമാറുകയായിരുന്നു. തനിക്കെതിരായ സൈബർ ആക്രമണം കോൺഗ്രസ് അനുകൂല പ്ലാറ്റ്ഫോമുകളിൽ നിന്നാണെന്ന് ഗീതു ആരോപിച്ചിരുന്നു. കോൺഗ്രസുകാരായ സ്ത്രീകളടക്കം സൈബർ ആക്രമണം നടത്തി, കടുത്ത മനോവിഷമം ഉണ്ടായതിനാലാണ് പരാതി നൽകിയത്. ഒരു രാഷ്ട്രീയത്തിലും…

Read More

മിത്ത് പരാമർശത്തിനെതിരായ എൻ എസ് എസ് ഘോഷയാത്ര; തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് എടുത്ത കേസ് പിൻവലിക്കും

സ്പീക്കർ എ.എൻ ഷംസീറിന്റെ മിത്ത് പരാമർശത്തിനെതിരെ എൻ എസ് എസ് നടത്തിയ നാമജപ ഘോഷയാത്രയ്ക്ക് എതിരെ കന്റോമെന്റ് പൊലീസെടുത്ത കേസ് പിൻവലിക്കാമെന്ന് നിയമോപദേശം. നാമജപഘോ ഷയാത്ര നടത്തിയവർ പൊതു മുതൽ നശിപ്പിച്ചിട്ടില്ല. സ്പർദ്ദ ഉണ്ടാക്കണമെന്ന ഉദ്ദേശവുമുണ്ടായിരുന്നില്ല. ഘോഷയാത്രക്കെതിരെ ഒരു വ്യക്തിയോ സംഘടനയോ പരാതിപ്പെട്ടിട്ടുമില്ല. ഈ സാഹചര്യത്തിൽ കേസ് പിൻവലിക്കാമെന്നാണ് കന്റോമെന്റ് പൊലീസിന് ലഭിച്ച നിയമോപദേശം. അസി. പബ്ലിക് പ്രോസിക്യൂട്ടർ ആർ. മനുവാണ് നിയമോപദേശം നൽകിയത്. എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാർ ഉൾപ്പെടെ കണ്ടാലറിയാവുന്നവർക്കെതിരെയെടുത്ത കേസ് പിൻവലിക്കണമെന്ന്…

Read More

സനാതന ധർമത്തെക്കുറിച്ചുള്ള പരാമർശം വളച്ചൊടിച്ചു; വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയാണെന്ന് ഉദയനിധി സ്റ്റാലിൻ

സനാതന ധർമത്തെക്കുറിച്ചുള്ള പരാമർശം വിവാദമായിരിക്കെ, തന്റെ പ്രസ്താവന വളച്ചൊടിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയാണെന്ന ആരോപണവുമായി ഡിഎംകെ നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ. തനിക്കെതിരെ എന്ത് കേസ് എടുത്താലും നേരിടാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു. ‘എനിക്കെതിരെ അവർ എന്ത് കേസ് നൽകിയാലും നേരിടാൻ തയാറാണ്. ബിജെപി ‘ഇന്ത്യ’ സഖ്യത്തെ ഭയക്കുന്നു. ഒരു കുലം, ഒരു ദൈവം എന്നതാണ് ഡിഎംകെയുടെ നയം. സനാതന ധർമത്തെ മാത്രമാണ് വിമർശിച്ചത്. ബിജെപി പ്രസ്താവനയെ വളച്ചൊടിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയാണ്’ അദ്ദേഹം പറഞ്ഞു. ‘സനാതന…

Read More

സഹപാഠിയെ കൊണ്ട് വിദ്യാർത്ഥിയുടെ മുഖത്ത് അടിപ്പിച്ച സംഭവം; ദൃശ്യങ്ങൾ പുറത്ത് വിട്ട ഓൾട്ട് ന്യൂസ് സ്ഥാപകനെതിരെ കേസ്

ഉത്തർപ്രദേശിലെ മുസഫർനഗറിലെ നേഹ പബ്ലിക് സ്കൂളിൽ സഹപാഠികളെ കൊണ്ട് അധ്യാപിക വിദ്യാര്‍ത്ഥിയെ തല്ലിച്ച സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വിട്ട ഓൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ കേസ്. ഉത്തർപ്രദേശ് പൊലീസാണ് കേസ് എടുത്തത്. കുട്ടിയെ തിരിച്ചറിയും വിധം ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്നാണ് എഫ്ഐആറിലെ പരാമർശം. 

Read More

വ്യാജരേഖയുണ്ടാക്കി ജോലി നേടിയെന്ന പരാതി; സതിയമ്മക്കെതിരെ കേസ്

പുതുപ്പള്ളിയിലെ മൃഗസംരക്ഷണ കേന്ദ്രത്തിൽ വ്യാജരേഖയുണ്ടാക്കി ജോലി നേടിയെന്ന ആരോപണത്തിൽ സതിയമ്മക്കെതിരെ കേസ്. വ്യാജരേഖയുണ്ടാക്കി ജോലി ചെയ്തുവെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. വ്യാജരേഖ ചമക്കൽ, ആൾമാറാട്ടം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. ഐശ്വര്യ കുടുംബശ്രീ സെക്രട്ടറി സുധാ മോൾ, പ്രസിഡന്റ് ജാനമ്മ, വെറ്ററിനറി സെന്റർ ഫീൽഡ് ഓഫീസർ ബിനു എന്നിവരും പ്രതികളാണ്. ബിനുവിനെതിരെ വകുപ്പുതല നടപടിക്കും സാധ്യതയുണ്ട്. രേഖകൾ പ്രകാരം ജോലി ചെയ്യേണ്ടിയിരുന്ന ജിജിമോൾ നൽകിയ പരാതിയിലാണ് കോട്ടയം ഈസ്റ്റ് പൊലീസ് കേസെടുത്തത്. പുതുപ്പള്ളി വെറ്ററിനറി സെന്ററിൽ ജോലി ചെയ്തിട്ടില്ലെന്നും…

Read More

കൂട്ടബലാത്സംഗം, ഇരട്ടക്കൊലപാതകം: കൗമാരക്കാരന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് പോക്‌സോ കോടതി

പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രായപൂർത്തിയാകാത്ത പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് പോക്സോ കോടതി. ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ഖേരിയിലാണ് സംഭവം. അഡീഷണൽ ജില്ലാ ജഡ്ജി രാഹുൽ സിങ്ങാണ് ശിക്ഷ വിധിച്ചത്. പ്രതിക്ക് 46000 രൂപ പിഴയും കോടതി ചുമത്തി. 2022 സെപ്തംബർ 14നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ കൂട്ടബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി എന്നായിരുന്നു കേസ്. ആറ് പേരെയാണ് പ്രതി ചേര്‍ത്തത്. ഇവരില്‍ രണ്ട് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. സുനൈദ്,…

Read More

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; എ സി മൊയ്തീൻ എം എൽ എയെ ചോദ്യം ചെയ്യും, നോട്ടീസ് അയച്ച് ഇഡി

മുൻ മന്ത്രിയും എംഎൽഎയുമായ എ.സി മൊയ്തീൻ എം.എൽ.എയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. ഈ മാസം 31 ന് കൊച്ചിയിലെ ഇ.ഡി ആസ്ഥാനത്ത് ഹാജരാകണം എന്ന് കാണിച്ച് എം.എൽ.എയ്കക്ക് നോട്ടീസ് അയച്ചു.രാവിലെ 11 മണിക്കാണ് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടത്. ബിനാമി ലോൺ ഇടപാട് അടക്കമുള്ളവയിലാണ് ചോദ്യം ചെയ്യൽ. ബിനാമി ഇടപാടുക്കാർക്കും ഇ ഡി നോട്ടീസ് അയച്ചിട്ടുണ്ട്. കരുവന്നൂർ ബാങ്കിലെ കോടികളുടെ ബെനാമി ലോണുകൾക്ക് പിന്നിൽ സിപിഎം സംസ്ഥാന സമിതി അംഗം എ സി മൊയ്തീൻ എംഎൽഎ ആണെന്നാണ്…

Read More

നടിയെ ആക്രമിച്ച കേസിൽ അമിക്കസ് ക്യൂറിയെ ഹൈക്കോടതി ഒഴിവാക്കി

നടിയെ ആക്രമിച്ച കേസിൽ അമിക്കസ് ക്യൂറിയെ ഹൈക്കോടതി ഒഴിവാക്കി. അതിജീവിതയുടെ ഹർജിയിൽ നിയോഗിച്ച അമിക്കസ് ക്യൂറിയായ അഡ്വ.രഞ്ജിത്ത് മാരാരെയാണ് ഹൈക്കോടതി ഒഴിവാക്കിയത്. രഞ്ജിത്ത് മാരാർക്ക് ദിലീപുമായി അടുത്ത ബന്ധമുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ അറിയിക്കുകയായിരുന്നു. ദിലീപുമായുള്ള സാമ്പത്തിക ഇടപാടുകളുടെ രേഖകളും പ്രോസിക്യൂഷൻ കോടതിക്ക് കൈമാറി. തുടർന്നാണ് കോടതിയുടെ തീരുമാനമുണ്ടായത്.  തന്നെ ഒഴിവാക്കണമെന്ന് രഞ്ജിത്ത് മാരാറും അവശ്യപ്പെട്ടിരുന്നു. ദിലീപുമായി ബന്ധമുണ്ടെന്ന ആരോപണം ഉയരുന്നതിനാൽ തന്നെ ഒഴിവാക്കണമെന്നാണ് രഞ്ജിത്ത് മാരാർ കത്ത് നൽകിയത്. മെമ്മറി കാർഡ് ചോർന്നതിൽ അന്വേഷണം ആവശ്യപ്പെട്ടാണ് അതിജീവിത…

Read More

വിഎസ്‌എസ്‌സി പരീക്ഷ തട്ടിപ്പിൽ നാലുപേർ കസ്റ്റഡിയിൽ; പിന്നിൽ വൻസംഘമുണ്ടെന്ന് പൊലീസ്

വിഎസ്‌എസ്‌സി (വിക്രം സാരാഭായ് സ്പേസ് സെന്റർ) പരീക്ഷ തട്ടിപ്പിൽ ഹരിയാന സ്വദേശികളായ നാലുപേർ കൂടി കസ്റ്റഡിയിൽ. തട്ടിപ്പിനു പിന്നിൽ വൻസംഘമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. വിമാനത്തിലെത്തി പരീക്ഷ എഴുതി വിമാനത്തിൽ തന്നെ മടങ്ങാനായിരുന്നു പ്രതികളുടെ പദ്ധതി. ആൾമാറാട്ടം നടത്തിയാണ് പരീക്ഷ എഴുതിയതെന്നും വ്യക്തമായി. സുനിൽ, സുമിത്ത് എന്നീ അപേക്ഷകരുടെ പേരിലാണ് ഇവർ പരീക്ഷ എഴുതിയത്. സുമിത്ത് എന്ന പേരിൽ പരീക്ഷ എഴുതിയ ആളുടെ യഥാർഥ പേര് മനോജ് കുമാർ എന്നാണ്. ഗൗതം ചൗഹാൻ എന്ന ആളാണ് സുനിൽ എന്ന…

Read More

ഉമ്മൻചാണ്ടിയുടെ സ്തൂപം തകർത്ത സംഭവത്തിൽ പ്രതി പിടിയിൽ

നെയ്യാറ്റിൻകരയിൽ ഉമ്മൻചാണ്ടിയുടെ സ്തൂപം അടിച്ചു തകർത്ത സംഭവത്തിൽ സിഐടിയു നേതാവ് അറസ്റ്റിൽ. തിരുവനന്തപുരം പൊൻവിള ബ്രാഞ്ച് സെക്രട്ടറി ഡി.ഷൈജു ആണ് പിടിയിലായത്. ഇന്നലെ രാത്രിയാണ് പൊൻവിളയിൽ ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്ത സ്തൂപം അടിച്ചു തകർത്തത്. അതേസമയം ഡിവൈഎഫ്ഐ പ്രവർത്തകർ അടിച്ചു തകർത്തതാണെന്നാരോപിച്ച് സ്ഥലത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. സമീപത്തായി നേരത്തെ സിപിഎമ്മിന്റെ ഫ്ലക്സും തകർത്തിരുന്നു. സിപിഎമ്മിന് സ്വാധീനമുള്ള പ്രദേശമാണിത്. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. പുതുപ്പള്ളി ഉപതെര‍ഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ സംഭവം രാഷ്ട്രീയമായി പ്രയോ​ഗിക്കപ്പെടാൻ സാധ്യതയുണ്ട്. മൺമറഞ്ഞിട്ടും ഉമ്മൻ‌ചാണ്ടിയോടുള്ള…

Read More