ഒരു സംഘം ആളുകൾ മർദിച്ചുവെന്ന അഖിൽ സജീവിന്റെ മൊഴി; കേസെടുത്ത് പത്തനംതിട്ട പൊലീസ്

ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമനക്കോഴസ് പ്രതി അഖിൽ സജീവിന്റെ പരാതിയിൽ കേസ് എടുത്ത് പത്തനംതിട്ട പൊലീസ്. അഞ്ച് അംഗ സംഘത്തിനെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. കോഴിക്കോട് പിലാശേരിയിലും കോട്ടയം മണിമലയിലുമായി സംഘം ചേര്‍ന്നു മര്‍ദിച്ചു എന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. രണ്ട് എഫ്ഐആറുകളാണ് ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തതിരിക്കുന്നത്. കോഴിക്കോട് പിലാശേരിയില്‍ കഴിഞ്ഞ മെയ് നാല് മുതല്‍ പതിനാല് വരെ കെട്ടിയിട്ട് മര്‍ദിച്ചെന്നാണ് പരാതി. അഭിഭാഷകരായ റായിസ്, ലെനില്‍, ബാസിത് കൂട്ടാളികളായ ശ്രീരൂപ്, സാദിഖ് എന്നിവരാണ് പ്രതികള്‍. റായിസും…

Read More

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു കേസ്; 63 ലക്ഷം രൂപ അരവിന്ദാക്ഷൻ അമ്മയുടെ പേരില്‍ ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന് ഇ.ഡി

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു കേസില്‍ അറസ്റ്റിലായ സി.പി.എം. നേതാവ് പി.ആര്‍. അരവിന്ദാക്ഷൻ അമ്മയുടെ പേരില്‍ 63 ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) വിചാരണക്കോടതിയില്‍ ആവര്‍ത്തിച്ചു. പെരിങ്ങണ്ടൂര്‍ സഹകരണബാങ്കില്‍ നടത്തിയ നിക്ഷേപത്തെക്കുറിച്ച്‌ ചോദ്യംചെയ്യലില്‍ അരവിന്ദാക്ഷൻ സമ്മതിച്ചതായും അന്വേഷണസംഘം വ്യക്തമാക്കുന്നു. അരവിന്ദാക്ഷനെയും സി.കെ. ജില്‍സിനെയും വീണ്ടും ചോദ്യംചെയ്യാൻ കസ്റ്റഡി ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷയിലാണ് ഇത് വ്യക്തമാക്കിയിട്ടുള്ളത്. അരവിന്ദാക്ഷനെയെും ജില്‍സിനെയും ഈ മാസം ഒൻപത് മുതല്‍ രണ്ടുദിവസത്തേക്ക് എൻഫോഴ്സ്മെന്റ് കസ്റ്റഡിയില്‍ വിടണമെന്നാണ് അപേക്ഷയില്‍ ആവശ്യപ്പെടുന്നത്. ഈ അപേക്ഷ…

Read More

വിവാഹ വാഗ്ദാനം നൽകിയിരുന്നു, ലൈംഗികബന്ധം ഉഭയസമ്മതത്തോടെ; പീഡനക്കേസിൽ അറസ്റ്റിലായ ഷിയാസ് കരീമിന്റെ മൊഴി

യുവതിക്ക് വിവാഹവാഗ്ദാനം നൽകിയിരുന്നതായി പീഡനക്കേസിൽ അറസ്റ്റിലായ നടൻ ഷിയാസ് കരീമിന്റെ മൊഴി. നേരത്തെ വിവാഹം കഴിച്ചതും മകനുള്ളതും പരാതിക്കാരി മറച്ചുവച്ചെന്ന് ഷിയാസ് പറഞ്ഞു.ലൈംഗിക പീഡനം നടന്നിട്ടില്ല. ഉഭയസമ്മതത്തോടെയാണ് ലൈംഗിക ബന്ധം നടന്നത്. യുവതിയിൽനിന്ന് അഞ്ച് ലക്ഷം രൂപ വാങ്ങിയിട്ടുണ്ട്. അവർ ഇപ്പോൾ ഉപയോഗിക്കുന്ന കാർ വാങ്ങാനാണ് ഇത് ഉപയോഗിച്ചുവെന്നും മൊഴിയിൽ പറയുന്നു. ഷിയാസിനെ ഹൊസ്‌ദുർഗ് കോടതിയിൽ ഹാജരാക്കും. വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തെന്ന കേസില്‍ ബുധനാഴ്ചയാണ് ഷിയാസിനെ ചെന്നൈ വിമാനത്താവളത്തിൽനിന്നു പിടികൂടിയത്….

Read More

അട്ടപ്പാടി മധു വധക്കേസ്; പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

അട്ടപ്പാടി മധു വധക്കേസിലെ ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ശിക്ഷിക്കപ്പെട്ട പ്രതികള്‍ക്ക് എതിരെ നരഹത്യ കുറ്റം ചുമത്തി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ അപ്പീലും ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരും.ശിക്ഷിക്കപ്പെട്ട 14 പ്രതികളാണ് അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്. കൊലപാതകക്കുറ്റം നിലനില്‍ക്കുന്ന കേസാണിത്. അതിനാല്‍ ജീവപര്യന്തം ശിക്ഷ നല്‍കണമെന്നാണ് പ്രൊസിക്യൂഷന്റെ ആവശ്യം.തെളിവുകള്‍ പരിഗണിച്ചപ്പോള്‍ കീഴ്‌ക്കോടതിക്ക് തെറ്റുപറ്റിയെന്നുമാണ് പ്രൊസിക്യൂഷന്‍ നല്‍കിയ അപ്പീലില്‍ പറയുന്നത്.

Read More

യൂസ്‌ഡ് കാർ തട്ടിപ്പ്; കൃത്യമായി കേസെടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്തില്ലെന്ന് പരാതി: ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

പരാതി കൊടുത്തിട്ടും കേസെടുക്കാത്തതിനും അന്വേഷണം നടത്താത്തതിനും പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. പാലാരിവട്ടം ഇൻസ്പെക്ടർ ജോസഫ് സാജനെയാണ് സസ്പെൻഡ് ചെയ്തത്. യൂസ്‌ഡ് കാർ തട്ടിപ്പുമായി ബന്ധപ്പെട്ടു ലഭിച്ച പരാതിയിൽ ജോസഫ് സാജൻ കൃത്യമായി കേസെടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്തില്ലെന്നാണ് കണ്ടെത്തൽ. ഇക്കാര്യത്തിൽ ഇൻസ്പെക്ടർ ഗുരുതരമായ കൃത്യവിലോപം വരുത്തിയതായി ഡിസിപി വിലയിരുത്തി. എ.ബി. കാർസ് എന്ന സ്ഥാപനത്തിന്റെ പേരിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് പാലാരിവട്ടം സ്റ്റേഷനിൽ പരാതി ലഭിച്ചിരുന്നു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് ജോസഫ് സാജൻ കേസ് റജിസ്റ്റര്‍ ‍ചെയ്തില്ല….

Read More

അഖിൽ സജീവും ലെനിനും പ്രതി; ഇരുവരും പണം വാങ്ങിയതിന് തെളിവുണ്ടെന്ന് പൊലീസ്

ആരോ​ഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമന കോഴക്കേസിൽ അഖിൽ സജീവിനെയും ലെനിനെയും പ്രതി ചേർത്തു. ഇവർക്കെതിരെ വഞ്ചന, ആൾമാറാട്ടം എന്നീ കുറ്റങ്ങൾ ചുമത്തി. ഹരിദാസനിൽനിന്ന് ലെനിൻ 50,000 രൂപയും അഖിൽ 25,000 രൂപയും തട്ടിയെടുത്തു. ബാസിതിനെ പ്രതിചേർക്കുന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കും. ഇരുവരും പണം വാങ്ങിയതിനു തെളിവുണ്ടെന്നും പൊലീസ് അറിയിച്ചു. പൊലീസ് നാളെ കോടതിയിൽ റിപ്പോർട്ട് നൽകും. അഖിൽ സജീവും ഹരിദാസും തമ്മിലുള്ള സംഭാഷണം പുറത്തുവന്നിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ നിയമനം ശരിയാക്കുമെന്നാണ് അഖിൽ പറഞ്ഞത്. ഹരിദാസാണു സംഭാഷണം പുറത്തുവിട്ടത്.  അഖിൽ സജീവ് മാർച്ച്…

Read More

എലത്തൂർ ട്രെയിൻ തീവയ്‌പ് കേസ്; കുറ്റപത്രം സമർപ്പിച്ചു

എലത്തൂർ ട്രെയിൻ തീവയ്‌പു കേസിൽ പ്രതി ഷാറുഖ് സെയ്‌ഫി കേരളം തിരഞ്ഞെടുത്തത് തിരിച്ചറിയാതിരിക്കാനെന്ന് എൻഐഎ. ട്രെയിൻ തീവയ്‌പ് കേസിൽ എൻഐഎ സമർപ്പിച്ച കുറ്റപത്രത്തിലാണു വെളിപ്പെടുത്തൽ. എലത്തൂർ ട്രെയിൻ തീവയ്‌പു കേസിൽ നടന്നത് ജിഹാദി പ്രവർത്തനമെന്നും എൻഐഎ വെളിപ്പെടുത്തുന്നുണ്ട്. ഓൺലൈൻ വഴിയാണ് പ്രതി ഭീകര ആശയങ്ങളിലേക്ക് ആകർഷിക്കപ്പെട്ടത്. ഷാറുഖ് സെയ്‌ഫി ഒറ്റയ്‌ക്കാണ് ട്രെയിനിന് തീയിട്ടതെന്നും കുറ്റപത്രത്തിൽ എൻഐഎ വ്യക്തമാക്കി. ഏപ്രിൽ ആറിനാണു ഷാറൂഖിനെ അറസ്റ്റ് ചെയ്യുന്നത്. ഇയാൾക്കെതിരെ യുഎപിഎ ചുമത്തിയതിനു പിന്നാലെയാണ് കേസ് എൻഐഎ ഏറ്റെടുത്തത്. ഏപ്രിൽ രണ്ടിനു…

Read More

ഡോ. വന്ദന ദാസ് കൊലപാതകം; പൊലീസിന് ഗുരുതര വീഴ്ച

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജൻ ഡോക്ടര്‍ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിന് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തല്‍. കൊല്ലം റൂറല്‍ എസ്പി നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍, വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഡിഐജി, ആര്‍ നിശാന്തിനി അന്വേഷണത്തിന് ഉത്തരവിട്ടു. വന്ദനയെ ആശുപത്രിയിലെത്തിച്ച പൂയംപ്പള്ളി സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ബേബി മോഹൻ, ആശുപത്രിയില്‍ എയ്ഡ് പോസ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന മണിലാല്‍ എന്നിവ‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു. അക്രമാസക്തനായ പ്രതിയെ നിയന്ത്രിക്കാതെ ഇരുവരും ആത്മരക്ഷാര്‍ത്ഥം മാറിനിന്നെന്നാണ് റൂറല്‍ എസ്പിയുടെ അന്വേഷണ…

Read More

മാനസികമായി അകന്ന ദമ്പതികള്‍ക്ക് വിവാഹ മോചനം അനുവദിക്കാത്തത് ക്രൂരത- ഹൈകോടതി

പരസ്പരം അകന്ന ദമ്പതികളെ കോടതി നടപടികള്‍ തുടരുന്നതിന്‍റെ പേരില്‍ ഒന്നിച്ചു ജീവിക്കാൻ വിടുന്നത് ക്രൂരതയാണെന്ന് ഹൈകോടതി. വിവാഹബന്ധം പൂര്‍ണ പരാജയമായിട്ടും വിവാഹ മോചനത്തിന് അനുമതി നല്‍കാത്ത സാഹചര്യം വിലയിരുത്തിയാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. വിവാഹജീവിതത്തിലെ നിരന്തര കലഹവും പരസ്പര ബഹുമാനമില്ലായ്മയും അകല്‍ച്ചയും അനുരഞ്ജനം അസാധ്യമാക്കുന്ന ഘടകങ്ങളാണെന്നും കോടതി വ്യക്തമാക്കി. വിവാഹമോചന ഹർജി തള്ളിയ ഇരിങ്ങാലക്കുട കുടുംബകോടതി ഉത്തരവ് ചോദ്യം ചെയ്ത് മുകുന്ദപുരം സ്വദേശി നല്‍കിയ അപ്പീല്‍…

Read More

മധു വധക്കേസ്: വൻ സാമ്പത്തിക ഇടപാട് നടന്നു; രാജി വച്ച സ്പെഷല്‍ പ്രോസിക്യൂട്ടര്‍

അട്ടപ്പാടി മധുവധക്കേസുമായി ബന്ധപ്പെട്ട് വൻ സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടെന്ന് രാജി വച്ച സ്പെഷല്‍ പ്രോസിക്യൂട്ടര്‍ കെ.പി.സതീശൻ. കേസിൽനിന്നു പിൻമാറുന്നുവെന്ന് ഹൈക്കോടതിയെ അറിയിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ”മധുവിന്റെ കുടുംബത്തിന് 30 ലക്ഷം രൂപ സർക്കാർ സ്ഥിര നിക്ഷേപം നൽകി. ഒരു സഹോദരിക്ക് ജോലി നൽകി. 78 ലക്ഷം രൂപ സംഭാവനയായി ലഭിച്ചു. ഇതിൽ ഒരു പൈസ പോലും ഇപ്പോൾ ബാക്കിയില്ല. കടം എടുക്കുന്ന സാഹചര്യത്തിലെത്തിയിക്കുകയാണ്. കാശ് എങ്ങനെ പോകുന്നുവെന്ന് അവർക്ക് അറിയില്ല. തർക്കം വന്നതോടെയാണു ഞാൻ കേസിൽനിന്ന്…

Read More