ദലിത് വിദ്യാർഥിയുടെ തലമുടി മുറിച്ച സംഭവം; ബാലാവകാശ കമ്മിഷൻ കേസെടുത്തു

കാസർകോട് ചിറ്റാരിക്കലിലെ സ്‌കൂളിൽ ദലിത് വിദ്യാർഥിയുടെ മുടി മുറിച്ച പ്രധാനാധ്യാപികയ്ക്കെതിരെ ബാലാവകാശ കമ്മിഷൻ കേസെടുത്തു. സംഭവത്തിൽ ചിറ്റാരിക്കൽ പൊലീസ് എസ്എച്ച്ഒ, കാസർകോട് ഡിഡിഇ എന്നിവരോട് റിപ്പോർട്ട് തേടി. പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിന് പിന്നാലെ കോട്ടമല എംജിഎം യുപി സ്‌കൂൾ പ്രധാനാധ്യാപിക ഷേർളി ജോസഫ് ഒളിവിൽ പോയിരുന്നു. കാസർകോട് സ്‌പെഷൽ മൊബൈൽ സ്‌ക്വാഡ് ഡിവൈഎസ്പി എ.സതീഷ്‌കുമാറിനാണ് കേസിന്റെ അന്വേഷണ ചുമതല. ഈ മാസം 19നായിരുന്നു കേസിനാസ്പദമായ സംഭവം. മുടി വെട്ടിയില്ലെന്ന കാരണം പറഞ്ഞ് അഞ്ചാം ക്ലാസുകാരനെ…

Read More

രാഹുൽ ഡി നായരുടെ മരണം: ഭക്ഷ്യവിഷബാധയെന്ന പരാതിയിൽ ഹോട്ടലുടമക്കെതിരെ നരഹത്യ കുറ്റം ചുമത്തി കേസ്

എറണാകുളം കാക്കനാട്ടെ ഭക്ഷ്യവിഷബാധ സംഭവത്തിൽ ലെ ഹയാത്ത് ഹോട്ടൽ ഉടമക്കെതിരെ പൊലീസ് കേസെടുത്തു. നരഹത്യക്കാണ് കേസ് ചുമത്തിയിരിക്കുന്നത്. മരിച്ച കോട്ടയം സ്വദേശി രാഹുൽ ഡി നായരുടെ വീട്ടുകാരുടെ പരാതിയിലാണ് കേസെടുത്തത്. ഹോട്ടൽ ലൈസൻസി ആരെന്നറിയിക്കാനും പൊലീസ് ഹോട്ടലുടമക്ക് നിർദ്ദേശം നൽകി. ഹോട്ടലിൽ നിന്ന് ഷവർമയും മയോണൈസും വാങ്ങി കഴിച്ചതിനു പിന്നാലെയാണ് രാഹുലിന് ഭക്ഷ്യവിഷബാധയുണ്ടായതെന്നാണ് വീട്ടുകാരുടെ ‘പരാതിയിൽ ആരോപിക്കുന്നത്. അതേസമയം രാഹുൽ ഡി നായരുടെ മരണ കാരണം ഷവർമ കഴിച്ചുള്ള വിഷബാധ തന്നെയാണോയെന്ന് സംശയിക്കുന്ന സാഹചര്യത്തിൽ പരിശോധനാഫലം  കിട്ടിയശേഷം…

Read More

സിനിമ റിവ്യൂ കേസിൽ ഹൈക്കോടതിക്ക് നന്ദി പറഞ്ഞ് നിർമാതാക്കൾ

തിയറ്ററുകളിലുള്ള സിനിമകളെ മോശമാക്കാൻ ശ്രമിക്കുന്നുവെന്ന പരാതിയിൽ ആദ്യ കേസെടുത്തതിന് പിന്നാലെ ഹൈക്കോടതിയോട് നന്ദി പറഞ്ഞ് നിർമാതാക്കൾ. തോന്നിയത് പോലെ റിവ്യു നടത്തുന്നവർ സിനിമ വ്യവസായത്തെ തകർക്കുന്നുവെന്ന് നിർമാതാവ് ജി.സുരേഷ് കുമാർ പറഞ്ഞു.  ഭാര്യയുടെ കെട്ടുതാലി പണയം വച്ചുവരെ സിനിമ എടുത്തവർ ഉണ്ട്‌. എന്ത് തോന്നിവാസവും വിളിച്ചു പറയണമെങ്കിൽ വേറെ വല്ല പണിക്കും പോയാൽ പോരെ എന്നും ജി.സുരേഷ് കുമാർ ചോദിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യം എന്നാൽ തോന്നിവാസം പറയലാണോ എന്നും സുരേഷ് കുമാർ ചോദിച്ചു. ഇത്തരത്തിൽ മോശം റിവ്യു…

Read More

മാധ്യമ പ്രവര്‍ത്തക സൗമ്യ വിശ്വനാഥനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷാവിധി ഇന്ന്

മാധ്യമ പ്രവര്‍ത്തക സൗമ്യ വിശ്വനാഥനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കുള്ള ശിക്ഷ കോടതി ഇന്ന് വിധിക്കും. ഡല്‍ഹി സാകേത് കോടതിയാണ് ശിക്ഷ വിധിക്കുന്നത്. അഞ്ച് പ്രതികളും കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം കോടതി വ്യക്തമാക്കിയിരുന്നു. നാല് പ്രതികള്‍ക്ക് മേല്‍ കൊലക്കുറ്റവും ഒരാള്‍ക്ക് മക്കോക്ക നിയമപ്രകാരവും കുറ്റം ചുമത്തി.  15 വര്‍ഷത്തെ നിയമപോരാട്ടത്തിന് ശേഷമാണ് വിധി വരുന്നത്. 2008 സെപ്റ്റംബര്‍ 30നാണ് സൗമ്യ കൊല്ലപ്പെടുന്നത്. ഡല്‍ഹിയില്‍ ഇന്ത്യാടുഡേ ഗ്രൂപ്പിന്റെ ‘ഹെഡ്ലൈൻസ് ടുഡേ’ ചാനലില്‍ മാധ്യമപ്രവര്‍ത്തകയായിരുന്ന സൗമ്യ വിശ്വനാഥനെ വസന്ത്കുഞ്ചിന് സമീപം കാറില്‍…

Read More

യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; 19 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ വിചാരണമദ്ധ്യ ഒളിവില്‍ പോയ പ്രതിയെ 19വര്‍ഷത്തിന് ശേഷം പിടികൂടി പൊലീസ്. മാന്നാര്‍ കുട്ടമ്ബേരൂര്‍ താമരപ്പള്ളില്‍ വീട്ടില്‍ കുട്ടികൃഷ്ണൻ ജി പി (55) ആണ് പിടിയിലായത്. ഭാര്യ ജയന്തിയെ (32) കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാള്‍. 2004 ഏപ്രില്‍ രണ്ടിനാണ് സംഭവം നടക്കുന്നത്. അന്ന് കുട്ടികൃഷ്ണനും ഭാര്യയും തമ്മില്‍ താമരപ്പള്ളി വീട്ടില്‍ വച്ച്‌ വഴക്കുണ്ടായി. വിവാഹ മോചിതയാണെന്ന കാര്യം ജയന്തി മറച്ചുവച്ചെന്ന് ആരോപിച്ചായിരുന്നു വഴക്ക്. പിന്നാലെ കുട്ടികൃഷ്ണൻ ജയന്തിയുടെ തല ഭിത്തിയില്‍ ഇടിപ്പിച്ച്‌…

Read More

ന്യൂസ് ക്ലിക്ക് കേസ്; ഡൽഹി പൊലീസിന് സുപ്രീം കോടതിയുടെ നോട്ടീസ്

ന്യൂസ് ക്ലിക്കിനെതിരായ യുഎപിഎ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഡൽഹി പൊലീസിന് സുപ്രീം കോടതിയുടെ നോട്ടീസ്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ന്യൂസ് ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പ്രബിര്‍ പുര്‍കായസ്തയും എച്ച്.ആര്‍ മേധാവി അമിത് ചക്രവര്‍ത്തിയും നല്‍കിയ രണ്ട് ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസ് ബി.ആര്‍ ഗവായി അധ്യക്ഷനായ ബെഞ്ച് ഡൽഹി പൊലീസിന് നോട്ടീസ് നല്‍കിയത്. വിഷയത്തില്‍ ഡൽഹി പൊലീസിന്‍റെ വിശദീകരണം ആവശ്യമാണെന്ന് ചൂണ്ടികാണിച്ചാണ് മൂന്നാഴ്ചക്കുള്ളില്‍ മറുപടി നല്‍കണമെന്ന് വ്യക്തമാക്കി സുപ്രീം കോടതി നോട്ടീസ് നല്‍കിയത്. ഹര്‍ജികള്‍ ഒക്ടോബര്‍ 30ന് വീണ്ടും പരിഗണിക്കും. യുഎപിഎ ചുമത്തിയ…

Read More

വിമാനത്തില്‍ അപമര്യാദയായി പെരുമാറിയ കേസ്; യാത്രക്കാരൻ ഹാജരാകണമെന്ന് പൊലീസ്

വിമാനത്തില്‍ യുവനടിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ നെടുമ്പാശ്ശേരി പൊലീസിന്‍റെ അന്വേഷണം തുടരുന്നു. നടിയുടെ മൊഴി പ്രകാരം ആന്‍റോ എന്ന യാത്രക്കാരനോട് ഹാജരാകാന്‍ പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്തപ്പോള്‍ അടുത്തിരുന്ന യാത്രക്കാരൻ മദ്യലഹരിയിൽ മോശമായി പെരുമാറിയെന്നാണ് നടിയുടെ പരാതി. വിമാനത്തിൽ പരാതി നൽകിയെങ്കിലും സീറ്റ് മാറ്റി നൽകി പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചുവെന്നും എയർപോർട്ടിൽ എത്തിയ ശേഷം പൊലീസിന് പരാതി നൽകാൻ നിർദ്ദേശിച്ചുവെന്നും നടി സമൂഹമാധ്യമത്തില്‍ കുറിച്ചിരുന്നു. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ആണ് താരം ദുരനുഭവം…

Read More

കൊച്ചിയിൽ ജ‍ഡ്ജിക്ക് നൽകാനെന്ന പേരിൽ അഭിഭാഷകൻ കോഴ വാങ്ങിയ കേസ്; അന്തിമ റിപ്പോർട്ട് നവംബർ 10 ന്

ജ‍ഡ്ജിക്ക് നൽകാനെന്ന പേരിൽ കക്ഷികളിൽ നിന്ന് അഭിഭാഷകൻ സൈബി ജോസ് പണം വാങ്ങിയെന്ന കേസിൽ അന്തിമ റിപ്പോർട്ട് നവംബർ 10 ന് നൽകുമെന്ന് അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട ചില സാക്ഷികളിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കേണ്ടതുണ്ടെന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചു. കൂടാതെ ഫോറൻസിക് രേഖകളുടെ പരിശോധന പൂർത്തിയായി വരുന്നതായും കോടതിയെ അറിയിക്കുകയുണ്ടായി. ഈമാസം 13 ന് കോടതി ഹർ‍ജി വീണ്ടും പരിഗണിക്കും. കേസിൽ അനുകൂല വിധി വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്ത്…

Read More

ലാവലിൻ കേസ് സുപ്രീം കോടതി വീണ്ടും മാറ്റിവച്ചു

എസ്എൻസി ലാവലിൻ കേസ് ഇന്നും സുപ്രീം കോടതി പരിഗണിച്ചില്ല. ഇന്നത്തേക്കാണ് കേസ് ലിസ്റ്റ് ചെയ്തിരുന്നതെങ്കിലും തിരക്ക് കാരണം കേസ് പരിഗണിക്കാൻ സുപ്രീം കോടതിക്ക് സമയം ലഭിച്ചില്ല. ഇതേ തുടർന്ന് കേസ് വീണ്ടും മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. ഇന്ന് രാവിലെ മുതൽ സുപ്രീം കോടതിയിൽ കേസ് പരിഗണിക്കുന്ന ബഞ്ച് മറ്റൊരു കേസിൽ വാദം കേട്ടിരുന്നു. ഈ കേസ് വാദം നീണ്ടുപോയതിനാലാണ് ലാവലിൻ കേസ് അടക്കമുള്ള കേസുകൾ പരിഗണിക്കാൻ സമയം കിട്ടാതിരുന്നത്. ഇത് 35ാം തവണയാണ് കേസ്…

Read More

കശ്മീർ വിവാദ പരാമർശത്തിൽ കെ.ടി.ജലീലിനെതിരായ കേസ് അവസാനിപ്പിക്കുന്നു

പാക് അധീന കശ്മീരിനെ ആസാദ് കശ്മീരെന്ന വിശേഷിപ്പിച്ച സംഭവത്തിൽ കെ.ടി.ജലീൽ എംഎൽഎയ്ക്കെതിരെ എടുത്ത കേസ് പോലീസ് അവസാനിപ്പിക്കുന്നു. ആർഎസ്എസ് നേതാവിന്റെ പരാതിയിൽ കോടതി നിർദേശപ്രകാരം ജലീലിനെതിരെ തിരുവല്ല കീഴ്വായ്പൂർ പോലീസാണ് കലാപ ആഹ്വന കുറ്റമടക്കം ചുമത്തി കേസെടുത്തിരുന്നത്. ആരോപിക്കപ്പെട്ട കുറ്റങ്ങൾ അടിസ്ഥാന രഹിതമാണ്. അത് തെളിയിക്കത്തക്ക സാക്ഷിമൊഴികളൊന്നും ലഭ്യമായിട്ടില്ല തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടി പരാതിക്കാരന് പോലീസ് നോട്ടീസ് നൽകി. പരാതിക്കാരന് വേണമെങ്കിൽ കോടതിയെ സമീപിക്കാമെന്നും പോലീസ് നിർദേശിച്ചിട്ടുണ്ട്.

Read More