വണ്ടിപ്പെരിയാര്‍ കേസിൽ നീതി തേടി പെണ്‍കുട്ടിയുടെ കുടുംബം

വണ്ടിപ്പെരിയാര്‍ കേസില്‍ നീതി തേടി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബം ഹൈക്കോടതിയിലേക്ക്. പ്രതി അര്‍ജുനെ വെറുതെ വിട്ട വിചാരണക്കോടതി വിധി റദ്ദു ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം ഹൈക്കോടതിയെ സമീപിക്കുന്നത്. കേസില്‍ സര്‍ക്കാര്‍ നല്‍കുന്ന അപ്പീലിലും കുടുംബം കക്ഷിചേരും. പ്രതിക്കെതിരെ പട്ടികജാതി പട്ടിക വര്‍ഗ്ഗ പീഡന നിരോധന നിയമത്തിലെ വകുപ്പുകള്‍ ചുമത്തണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം സ്വകാര്യ ഹര്‍ജ്ജിയും നല്‍കും. ഇതിനായി കുടുംബാംഗങ്ങള്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനുമായി കൂടിക്കാഴ്ച നടത്തും. പ്രതിയെ വെറുതെ വിട്ട കട്ടപ്പന അതിവേഗ പ്രത്യേക…

Read More

അംഗരക്ഷകർക്കെതിരെ വധശ്രമത്തിന് കേസെടുക്കണം; രമേശ് ചെന്നിത്തല

ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കുന്ന യൂത്ത് കോൺഗ്രസ്- കെ.എസ് യു പ്രവർത്തകരെ മൃഗീയമായി കൈകാര്യം ചെയ്യുന്നുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പൊലീസിന്‍റേയും ഗുണ്ടകളുടെയും വീര്യം പോരാത്തതു കൊണ്ടാണ് ഇന്നലെ മുഖ്യമന്ത്രിയുടെ അംഗരക്ഷകർ പ്രവർത്തകരെ തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചതെന്ന് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിക്കുന്ന യൂത്ത് കോൺഗ്രസ്- കെഎസ്‍യു പ്രവർത്തകരെ ഭീകരമായി മർദിക്കുന്ന പൊലീസും സിപിഎം ഗുണ്ടകളും ബിജെപിക്കാരോട് കരുതലോടെ  പെരുമാറുന്നത് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമെന്ന്  രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കായംകുളത്ത് ഭിന്നശേഷിക്കാരനെ ഡിവൈഎഫ്ഐക്കാർ മർദ്ധിച്ച് അവശനാക്കിയത് നോക്കി നിന്ന പൊലീസ് ,അയാളെ…

Read More

വണ്ടിപ്പെരിയാർ കേസിൽ വീഴ്ച: ഡിജിപിയുടെ ഔദ്യോഗിക വസതിയിലേക്ക് തള്ളിക്കയറി മഹിളാമോർച്ച

വണ്ടിപ്പെരിയാർ പോക്സോ കേസിൽ പ്രോസിക്യൂഷന്റേയും പോലീസിന്റേയും വീഴ്ച ചൂണ്ടിക്കാട്ടി ഡി.ജി.പിയുടെ വീട്ടിലേക്ക് പ്രതിഷേധവുമായി മഹിളാ മോർച്ചാ പ്രവർത്തകർ. ഡി.ജി.പിയുടെ വീട്ടുവളപ്പിൽ ചാടിക്കയറിയാണ് മഹിളാമോർച്ചാ പ്രവർത്തകർ പ്രതിഷേധിച്ചത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി. വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റിൽ ആറുവയസ്സുകാരിയെ പീഡിപ്പിച്ചശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയെന്ന കേസിലെ പ്രതി ചുരക്കുളം എം.എം.ജെ. എസ്റ്റേറ്റ് ലയത്തിൽ അർജുൻ സുന്ദറിനെ(24) തെളിവുകളുടെ അഭാവത്തിൽ, കട്ടപ്പന അതിവേഗ കോടതി വെറുതേവിട്ടിരുന്നു. പ്രതി, കൊലപാതകം, ബലാത്സംഗം എന്നിവ നടത്തിയെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ജഡ്ജി വി. മഞ്ജുവിന്റെ…

Read More

വണ്ടിപ്പെരിയാർ പോക്സോ കേസ്; വീഴ്ചയുണ്ടെങ്കിൽ നടപടി വേണം:എംവി ​ഗോവിന്ദൻ

വണ്ടിപ്പെരിയാറിൽ വീഴ്ചയുണ്ടെങ്കിൽ നടപടി വേണമെന്ന് ​സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ. അതേസമയം ഗവർണറുടെ ശ്രമം സംഘപരിവാർ ഗുഡ് ലിസ്റ്റിലേക്ക് കടന്ന് വരാനുള്ളതാണെന്ന് എം.വി ​ഗോവിന്ദൻ പറഞ്ഞു. ഗവർണറുടെ മാനസിക നില ജനം മനസിലാക്കും. ഗവർണർക്ക് ചേർന്ന പ്രവർത്തിയാണോ എന്ന് സ്വയം വിലയിരുത്തണം. സർവകലാശാലകളിലെ രാഷ്ട്രീയ ഇടപെടൽ ആര് നടത്തുന്നു എന്ന് ജനങ്ങൾക്ക് അറിയാമെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. .  വിസിമാരുടേയും സെനറ്റ് അംഗങ്ങളുടേയും കാര്യത്തിലെടുത്ത നിലപാട് കൃത്യമായ രാഷ്ട്രീയ ഇടപെടലാണ്. ജനാധിപത്യപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികളോട് ഗവർണർ പ്രതികരിച്ച രീതി…

Read More

വണ്ടിപ്പെരിയാ‍ർ കേസ്; 100 ശതമാനവും ‘പ്രതി അർജുന്‍ തന്നെ, അപ്പീൽ നല്‍കും: പൊലീസ്

വണ്ടിപ്പെരിയാറില്‍ ആറു വയസുകാരിയെ പീഡിപ്പിച്ച് കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസില്‍ തെളിവുകള്‍ ശേഖരിക്കുന്നതില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നും ഫോറന്‍സിക് വിദഗ്ധരടക്കം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ടി.ഡി സുനില്‍ കുമാര്‍. അന്വേഷണത്തില്‍ പൊലീസിന്‍റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായിട്ടില്ലെന്ന് 100ശതമാനം ഉറപ്പിച്ച് പറയാനാകും. അര്‍ജുന്‍ തന്നെയാണ് പ്രതിയെന്ന് തന്നെയാണ് 100 ശതമാനം നിഗമനവും. വിധിയിലെ മറ്റുകാര്യങ്ങള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. വിധിക്കെതിരെ അപ്പീല്‍ നല്‍കും. സംഭവം നടന്ന അന്ന് രാത്രി തന്നെ ക്വാട്ടേഴ്സിലെത്തിയിരുന്നു. തുടര്‍ന്ന് സ്ഥലം സീല്‍ ചെയ്ത് സുരക്ഷിതമാക്കി. പിറ്റേ ദിവസം രാവിലെ എത്തി ഇന്‍ക്വസ്റ്റ്…

Read More

തലവേദനക്ക് കുത്തിവെപ്പെടുത്ത എഴുവയസ്സുകാൻറെ കാല് തളർന്നെന്ന് പരാതി; ഡോക്ടർക്കും നഴ്‌സിനുമെതിരെ കേസ്

തൃശൂർ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ തലവേദനക്ക് കുത്തിവെപ്പെടുത്ത എഴുവയസ്സുകാരൻറെ കാല് തളർന്നെന്ന പരാതിയിൽ ഡോക്ടർക്കും നഴ്‌സിനുമെതിരെ കേസ്.ഡോക്ടറെ ഒന്നാം പ്രതിയും പുരുഷ നഴ്‌സിനെ രണ്ടാം പ്രതിയുമാക്കിയാണ് ചാവക്കാട് പൊലീസ് കേസെടുത്തത്.പാലയൂർ നാലകത്ത് കാരക്കാട് ഷാഫിലിൻറെ മകൻ മുഹമ്മദ് ഗസാലിയുടെ ഇടത് കാലിനാണ് കുത്തിവെപ്പെടുത്തത് മൂലം തളർച്ച ബാധിച്ചത്.ഡിസംബർ ഒന്നിനാണ് സംഭവം.പാലയൂർ സെൻറ് തോമസ് എൽ.പി സ്‌കൂളിലെ രണ്ടാം ക്ലാസുകാരനായ മുഹമ്മദ് ഗസാലി തലവേദനയെ തുടർന്നാണ് ഉമ്മ ഹിബയുമൊത്ത് താലൂക്ക് ആശുപത്രിയിലെത്തിയത്. അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ഡോക്ടറെ കാണിച്ചപ്പോൾ…

Read More

ആറ് വയസുകാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസ്; ശിക്ഷാവിധി ഇന്ന്

ഇടുക്കി വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയശഷം കെട്ടിത്തൂക്കിയ കേസില്‍ ഇന്ന് വിധി പറയും. കട്ടപ്പന അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജി വി മഞ്ജു ആണ് വിധി പറയുക. കുറ്റപത്രം സമര്‍പ്പിച്ച്‌ രണ്ട് വര്‍ഷത്തിനു ശേഷമാണ് വിധി പറയുന്നത്. 2021 ജൂണ്‍ മുപ്പതിനാണ് വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്‌റ്റേറ്റ് ലയത്തില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തി കെട്ടിത്തൂക്കിയത്. കഴുത്തില്‍ ഷാള്‍ കുരുങ്ങി മരിച്ചെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ പോസ്റ്റ്മോര്‍ട്ടത്തില്‍ റിപ്പോര്‍ട്ടില്‍ കുട്ടി പീഡനത്തിന് ഇരയായിരുന്നതായും കൊലപാതകമാണെന്നും മനസ്സിലായി. പിന്നീട്…

Read More

ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളെ തെളിവെടുപ്പിനായി ചാത്തന്നൂരിൽ എത്തിച്ചു

കൊല്ലം ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളെ തെളിവെടുപ്പിനായി ചാത്തന്നൂരിൽ എത്തിച്ചു. പദ്മകുമാർ, ഭാര്യ അനിതകുമാരി, മകൾ അനുപമ എന്നിവരെയാണ് തെളിവെടുപ്പിനായി ചാത്തന്നൂരിലെ ഇവരുടെ വീട്ടിലെത്തിച്ചത്. ഫൊറൻസിക് വിദഗ്ദർ നേരത്തെ തന്നെ സ്ഥലത്തെത്തിയിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറിനുള്ളിൽ ഫൊറൻസിക് ഉദ്യോഗസ്ഥർ പരിശോധന നടത്തുകയും ചെയ്തു. കുട്ടിയെ തട്ടിക്കൊണ്ടുപോയ കാർ വീട്ടുമുറ്റത്തുതന്നെ ഉണ്ട്. സംഭവത്തിന് ശേഷം ഇവർ കാർ ഉപയോഗിച്ചിട്ടില്ല. അതുകൊണ്ടുതന്നെ കാറിനുള്ളിൽനിന്ന് നിർണായക തെളിവുകൾ ലഭിക്കുമോ എന്നാണ് പരിശോധന നടത്തുന്നത്. കൂടാതെ കുട്ടിക്ക് ഏതെങ്കിലും തരത്തിൽ…

Read More

ഡൽഹി മദ്യനയ അഴിമതി കേസ്: വിമർശിച്ച് സുപ്രീംകോടതി

ഡൽഹി മദ്യനയ അഴിമതി കേസിൽ ഇഡിക്ക് സുപ്രീം കോടതിയുടെ വിമർശനം. പ്രതി ബിനോയ് ബാബുവിന് ജാമ്യം അനുവദിച്ച സുപ്രീംകോടതി വിചാരണയ്ക്ക് മുൻപ് ആളുകളെ ദീർഘകാലം കസ്റ്റഡിയിൽ വയ്ക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി. പതിമൂന്ന് മാസങ്ങളായി ബിനോയ്‌ ബാബു ജയിലാണ്. വിചാരണ ഇനിയും ആരംഭിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഒരാളെ അനന്തമായി ജയിലിടാനാകില്ലെന്നാണ് കോടതിയുടെ നീരിക്ഷണം. കേസിൽ സിബിഐ ആരോപിക്കുന്നതും ഇഡി ആരോപിക്കുന്നതും തമ്മിൽ വൈരുധ്യമുണ്ടെന്നും ജസ്റ്റിസ്‌ ഖന്ന നീരീക്ഷിച്ചു. പെർണോഡ് റിക്കാർഡ് ഇന്ത്യയിൽ ഒരു ജൂനിയർ ഉദ്യോഗസ്ഥനായ ബിനോയിക്ക് കമ്പനിയുടെ നയപരമായ…

Read More

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; അറസ്റ്റിലായ അരവിന്ദ് വെട്ടിക്കലിനെതിരെ ഒരു കേസ് കൂടി

യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായിരുന്ന അരവിന്ദ് വെട്ടിക്കലിനെതിരെ ഒരു തട്ടിപ്പ് കേസ് കൂടി. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ജോലി വാഗ്ദാനം ചെയ്ത് എം.കോം ബിരുദധാരിയിൽ നിന്ന് 80,000 രൂപ തട്ടിയെന്നാണ് പരാതി. ആറന്മുള പൊലീസാണ് കേസെടുത്തത്. പെൺകുട്ടിയുടെ അമ്മയാണ് പരാതി നൽകിയത്. അതേസമയം, ആരോഗ്യവകുപ്പിന്‍റെ പേരിൽ വ്യാജ നിയമന ഉത്തരവ് നൽകിയ പണം തട്ടിയ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അരവിന്ദ് വെട്ടിക്കലിനെ സസ്പെൻഡ് ചെയ്തു. പത്തനംതിട്ട നിലയ്ക്കൽ സ്വദേശി അരവിന്ദനെ എല്ലാ ചുമതലകളിൽ നിന്നും നീക്കിയതായി…

Read More