ഡോ. വന്ദന ദാസിന്റെ കൊലപാതകം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ നൽകിയ ഹർജി നാളെ പരിഗണിക്കും

ഡോ. വന്ദന ദാസിന്റെ കൊലപാതകത്തിലെ ദുരൂഹത നീക്കാൻ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ നൽകിയ ഹർജി നാളെ ഹൈക്കോടതി പരിഗണിക്കും. മുട്ടുചിറ നമ്പിച്ചിറക്കാലായിൽ മോഹൻദാസും ഭാര്യ വസന്തകുമാരിയും നൽകിയ ഹർജി 16 തവണ മാറ്റിവച്ച ശേഷമാണു നാളെ വീണ്ടും പരിഗണിക്കുന്നത്. അതേസമയം ‘സർക്കാർ പ്രഖ്യാപിച്ച 25 ലക്ഷം രൂപ ഞങ്ങൾ കൈപ്പറ്റിയിട്ടില്ലെന്ന് ഡോ. വന്ദനയുടെ പിതാവ് മോഹൻദാസ് പറഞ്ഞു. തുക കൈപ്പറ്റണമെന്നാവശ്യപ്പെട്ട് പല തവണ സർക്കാർ പ്രതിനിധികൾ വിളിച്ചിരുന്നു. മകളുടെ ജീവന്റെ വില സർക്കാരല്ല നിശ്ചയിക്കേണ്ടത്. ഞങ്ങൾക്ക്…

Read More

ശ്രീരാമൻ മാംസാഹാരിയാണെന്ന പരാമർശം: എൻസിപി എംഎൽഎയ്‌ക്കെതിരെ കേസ്

ശ്രീരാമൻ മാംസാഹാരിയാണെന്നു പറഞ്ഞ മഹാരാഷ്ട്ര എൻസിപി ശരദ് പവാർ വിഭാഗം എംഎൽഎ ജിതേന്ദ്ര ആവാഡിനെതിരെ മുംബൈ പൊലീസ് കേസെടുത്തു.  മതവികാരം വ്രണപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയത്. താനെ ജില്ലയിലെ വിശ്വഹിന്ദു പരിഷത്ത് വിഎച്ച്പി ഭാരവാഹി ഗൗതം റവ്രിയാണ് പരാതിക്കാരൻ.വിവാദമായതിനെ തുടർന്ന് ആവാഡ് മാപ്പു പറഞ്ഞിരുന്നു.  

Read More

വണ്ടിപ്പെരിയാറിൽ ഇരയുടെ അച്ഛനുനേരെയുള്ള ആക്രമണം; ഉദ്ദേശ്യം കൊലപാതകമെന്ന് എഫ്‌ഐആർ

വണ്ടിപ്പെരിയാറിൽ ഇരയുടെ അച്ഛനെതിരായ ആക്രമത്തിൽ പ്രതി പാൽരാജിന്റെ ലക്ഷ്യം കൊലപാതകം തന്നെയായിരുന്നു എന്ന് പൊലീസ്. പ്രതി മനഃപൂർവം പ്രകോപനം സൃഷ്ടിക്കുകയായിരുന്നു എന്നാണ് എഫ്‌ഐആറിലുള്ളത്. ഇയാൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി റിമാൻഡ് ചെയ്തു. കൊലപാതകക്കേസിൽ കോടതി വിട്ടയച്ച പ്രതിയുടെ പിതൃസഹോദരൻ പാൽരാജ് ഇന്നലെയാണു പെൺകുട്ടിയുടെ പിതാവിനെ കുത്തിപ്പരുക്കേൽപിച്ചത്. ആക്രമണത്തിൽ പെൺകുട്ടിയുടെ മുത്തച്ഛനും പരുക്കേറ്റിരുന്നു. ഇരുവരെയും കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയുടെ പിതാവിനു നെഞ്ചിലും ഇരുതുടകളിലുമാണ് കുത്തേറ്റത്. ഇന്നലെ രാവിലെ 10.30 നു പശുമല ജംക്ഷനിൽവച്ചാണ് ആക്രമണമുണ്ടായത്. …

Read More

വണ്ടിപ്പെരിയാർ കേസിലെ പെൺകുട്ടിയുടെ പിതാവിന് കുത്തേറ്റു

വണ്ടിപ്പെരിയാറിൽ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ആറു വയസ്സുകാരിയുടെ പിതാവിന് കുത്തേറ്റു. കേസിൽ കട്ടപ്പന ഫാസ്റ്റ് ട്രാക്ക് കോടതി വെറുതെവിട്ട പ്രതി അർജുൻ സുന്ദറിന്റെ ബന്ധുവാണ് കുത്തിയത്. വണ്ടിപ്പെരിയാർ ടൗണിൽവച്ചാണ് കുത്തേറ്റത്. പെൺകുട്ടിയുടെ പിതാവിനെ വണ്ടിപ്പെരിയാർ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കു ഗുരുതരമല്ലെന്നാണ് വിവരം. ഇന്നു രാവിലെ 11 മണിയോടെ വണ്ടിപ്പെരിയാർ ടൗണിൽ സത്രം ജംക്‌ഷനിലായിരുന്നു സംഭവം. അർജുന്റെ ബന്ധുവായ പാൽരാജും കുട്ടിയുടെ പിതാവും തമ്മിൽ ടൗണിൽ വച്ചുണ്ടായ വാക്കേറ്റമാണ് സംഘർഷത്തിലും കത്തിക്കുത്തിലും കലാശിച്ചത്. പെൺകുട്ടിയുടെ പിതാവിന്റെ പുറത്തും…

Read More

‘ദേശാഭിമാനി വ്യാജരേഖ ചമച്ചെന്ന് വ്യക്തമായി’; പാർട്ടി അൻസിൽ ജലീലിന് പിന്തുണ നൽകുമെന്ന് വി.ഡി സതീശൻ

അൻസിൽ ജലീലിനെതിരായ വ്യാജ സർട്ടിഫിക്കറ്റ് കേസിൽ ദേശാഭിമാനി പത്രം വ്യാജ രേഖ ചമച്ചെന്ന് വ്യക്തമായതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മാധ്യമങ്ങളോട്. സംഭവത്തിൽ സിപിഎമ്മിനും പങ്കുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ദേശാഭിമാനിയും സിപിഎമ്മും നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം വ്യാജവാർത്ത നൽകിയ മാധ്യമ പ്രവർത്തകനെ ദേശാഭിമാനി പിരിച്ചു വിടണമെന്നും കൂട്ടിച്ചേർത്തു. നിയമപരമായ നടപടികൾക്ക് പാർട്ടി അൻസിൽ ജലീലിന് പിന്തുണ നൽകുമെന്നും വിഡി സതീശൻ വ്യക്തമാക്കി.  കേരളത്തിൽ മരുന്ന് ക്ഷാമം രൂക്ഷമാണ്. മരുന്ന് വിതരണം സ്തംഭിച്ച നിലയിലാണ്….

Read More

കിഫ്ബി മസാല ബോണ്ട് കേസിൽ തോമസ് ഐസക്കിന് വീണ്ടും ഇ.ഡി നോട്ടീസ്

മുന്‍ ധനമന്ത്രി തോമസ് ഐസക്കിന് കിഫ്ബി മസാല ബോണ്ട്‌ കേസില്‍ വീണ്ടും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ നോട്ടീസ്. ജനുവരി 12 ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ചു കൊണ്ടാണ് ഇ.ഡി നോട്ടീസ് നല്‍കിയിരിക്കുന്നത്. കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. നോട്ടീസ് അയക്കുന്നത് നേരത്തെ ഹൈക്കോടതി തടഞ്ഞിരുന്നു. വ്യക്തിഗത വിവരങ്ങൾ ചോദിച്ചെന്നെ തോമസ് ഐസക്കിന്റെ ഹർജിയിലായിരുന്നു ഈ നടപടി. ഇഡി തനിക്ക് തുടര്‍ച്ചയായി സമന്‍സ് അയക്കുകയാണെന്നും അനാവശ്യ രേഖകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെടുന്നുവെന്നും കേസിന്‍റെ പിന്നില്‍ രാഷ്ട്രീയ താത്പര്യമാണെന്നുമായിരുന്നു തോമസ് ഐസക്കിന്‍റെ വാദം. ബന്ധുക്കളുടെ…

Read More

ഡൽഹി മദ്യനയ അഴിമതി കേസിൽ കെജരിവാളിന് സമന്‍സ് അയക്കാന്‍ ഇഡി

ഡൽഹി മദ്യനയ അഴിമതി കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് സമൻസ് അയക്കാന്‍ ഇഡി. നാലാമത്തെ സമൻസ് ഇന്ന് ഇഡി കെജരിവാളിന് നല്‍കിയേക്കും. അതേസമയം ഇഡി നിയമപരമായി സമൻസ് നല്‍കിയാല്‍ കെജരിവാള്‍ ഹാജരാകുമെന്നാണ് എഎപി നിലപാട്. ചോദ്യം ചെയ്യലിന് വിളിപ്പിക്കുന്നത് സാക്ഷിയെയാണോ പ്രതിയെയാണോ എന്ന് നോട്ടീസില്‍ വ്യക്തമാക്കണമെന്നും എ എ പി ആവശ്യപ്പെട്ടു. കെജരിവാളിന് ഗുജറാത്ത് സന്ദര്‍ശനത്തിന് മുൻപ് അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് ഇഡി എന്ന് എഎപി മന്ത്രി സൌരഭ് ഭരത്വാജ് ആരോപിച്ചു. ഇഡിയുടെ ഭാഗത്ത് നിന്ന അപ്രതീക്ഷിത…

Read More

ഗാന്ധി പ്രതിമയിൽ കൂളിങ് ഗ്ലാസ്; എസ്എഫ്ഐ പ്രവർത്തകനെതിരെ കേസ്

 രാഷ്ട്രപിതാവിനെ അപമാനിച്ച സംഭവത്തിൽ എസ്എഫ്ഐ നേതാവിനെതിരെ കേസ്. ചൂണ്ടി ഭാരത്‌മാത ലോ കോളജ് അവസാനവർഷ വിദ്യാർഥിയും എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയുമായ അദീൻ നാസറിനെതിരെ (25) ആണ് എടത്തല പൊലീസ് കേസെടുത്തത്. കെഎസ്‍യു സംസ്ഥാന സെക്രട്ടറി അൽ അമീന്റെ പരാതിയിലാണു നടപടി. 21നു കോളജ് ക്യാംപസിലാണു സംഭവം. മഹാത്മാഗാന്ധിയുടെ പ്രതിമയുടെ മുഖത്ത് കൂളിങ് ഗ്ലാസ് വയ്ക്കുകയും മാല അണിയിക്കുകയും ഇതു മൊബൈലിൽ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തതിനാണു കേസ്. അദീനെതിരെ നടപടിയെടുക്കാൻ വിദ്യാർഥികൾ കോളജ് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം,…

Read More

ഒരു വർഷത്തിലേറെയായി പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം; രാജസ്ഥാനിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ കേസ്

പതിനെട്ടുകാരിയെ ഒരു വർഷത്തിലേറെ പീഡിപ്പിച്ച പൊലീസുകാർക്കെതിരെ കേസ്. രാജസ്ഥാനിലെ അൽവാർ ജില്ലയിലാണ് മൂന്ന് കോൺസ്റ്റബിൾമാർ കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. പീഡന വിവരം പുറത്ത് പറഞ്ഞാൽ സഹോദരനെ കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ആരോപണം. ശനിയാഴ്ച വൈകീട്ട് ഇര അമ്മയ്‌ക്കൊപ്പം എസ്‌പി ഓഫീസിലെത്തി പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. റെയ്‌നി പൊലീസ് സ്‌റ്റേഷനിലും, രാജ്ഗഡ് സർക്കിൾ ഓഫീസറുടെ ഓഫീസിലും, മലാഖേഡ പൊലീസ് സ്‌റ്റേഷനിലും നിയമിച്ചിട്ടുള്ള കോൺസ്റ്റബിൾമാർക്കെതിരെയാണ് പരാതി. റെയ്‌നി പൊലീസ് സ്റ്റേഷൻ രാജ്ഗഡ് സർക്കിളിന് കീഴിലാണ്. ഒരു വർഷത്തിലേറെയായി പ്രതികൾ…

Read More

ഡിജിപി ഓഫീസ് മാർച്ച്: കെ സുധാകരനെ ഒന്നാംപ്രതിയാക്കി കേസെടുത്തു

തിരുവനന്തപുരത്ത് കോൺ​ഗ്രസ് ഡിജിപി ഓഫീസിലേക്ക് മാർച്ച് നടത്തിയ സംഭവത്തിൽ കെപിസിസി അധ്യക്ഷൻ കെ. സുധാകരനെ ഒന്നാം പ്രതിയാക്കി കേസെടുത്തു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, ശശി തരൂർ അടക്കം പ്രധാന നേതാക്കളെയും പ്രതി ചേർത്താണ് മ്യൂസിയം പൊലീസ് കേസെടുത്തിരിക്കുന്നത്. കണ്ടാലറിയാവുന്ന 500 ലധികം പേർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. പൊലീസിനെ ആക്രമിക്കുക, ഫ്ലക്സ് ബോർഡ് നശിപ്പിക്കുക, സംഘം ചേർന്ന് സംഘർഷമുണ്ടാക്കുക തുടങ്ങിയ വകുപ്പുകൾ ആണ് ചുമത്തിയിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കൊടിക്കുന്നിൽ, ജെബി മേത്തർ എന്നിവരെയും പ്രതി…

Read More