ഇടുക്കി കട്ടപ്പനയിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്താനുളള തെരച്ചിൽ ഇന്നും തുടരും

ഇടുക്കി കട്ടപ്പനയിൽ നവജാത ശിശുവിനെയും മുത്തച്ഛനെയും കൊലപ്പെടുത്തിയ കേസിൽ നവജാത ശിശുവിന്‍റെ മൃതദേഹം ഇതുവരെയും കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്താനുള്ള തെരച്ചിൽ ഇന്നും തുടരും. 2016 ജൂലൈയിലാണ് കുഞ്ഞിന്‍റെ അച്ഛൻ നിതീഷ് ഭാര്യാ പിതാവിന്റെയും സഹോദരന്‍റെയും സഹായത്തോടെ അഞ്ചു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് വിവരം. മൃതദേഹം കട്ടപ്പന സാഗര ജങ്ഷനിലെ വീടിന് സമീപമുള്ള തൊഴുത്തിൽ മറവ് ചെയ്‌തെന്നായിരുന്നു നിതീഷ് ആദ്യം നൽകിയ മൊഴി. എന്നാൽ തെളിവെടുപ്പിനിടെ നിതീഷ് മൊഴി മാറ്റി…

Read More

റഷ്യൻ യുദ്ധമേഖലയിലേക്ക് മനുഷ്യക്കടത്ത്; തിരുവനന്തപുരം സ്വദേശികളായ മൂന്ന് മലയാളികളും പ്രതികൾ

റഷ്യൻ യുദ്ധമേഖലയിലേക്കുള്ള മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റ‍ർ ചെയ്ത കേസിൽ മൂന്ന് മലയാളികളും പ്രതികൾ. തിരുവനന്തപുരം സ്വദേശികളാണ് മൂന്ന് പേരടക്കം ആകെ 19 പേരെയാണ് സിബിഐ പ്രതിചേർത്തത്. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് തിരുവനന്തപുരം അടക്കം ഏഴ് നഗരങ്ങളിൽ ഇന്നലെ സിബിഐ പരിശോധന നടത്തിയിരുന്നു. ജോലിയുടെ പേരിൽ ആകർഷകമായ ശമ്പളം വാഗ്ദാനം നൽകി റഷ്യൻ യുദ്ധ മേഖലകളിലേക്ക് അടക്കം യുവാക്കളെ അയച്ച സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. തിരുവനന്തപുരത്തിന് പുറമേ ദില്ലി, മുംബൈ, അംബാല, ചണ്ഡീഗഡ്, മധുര, ചെന്നൈ ഉൾപ്പെടെ…

Read More

സിദ്ധാർത്ഥിന്റെ മരണം സിബിഐ അന്വേഷിക്കണം: ജസ്റ്റിസ് കെമാൽപാഷ

വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥ് തൂങ്ങിമരിച്ചെന്ന വിശദീകരണം വിശ്വസനീയമല്ലെന്ന് ജസ്റ്റിസ് കെമാൽപാഷയുടെ നിരീക്ഷണം. സി.ബി.ഐ അന്വേഷിച്ചാലേ സംഭവിച്ചതെന്തെന്ന് വ്യക്തമാകൂ എന്നും അദ്ദേഹം പറഞ്ഞു. സി.ബി.ഐ അന്വേഷിക്കണമെന്ന കുടുംബത്തിന്റെയും പ്രതിപക്ഷത്തിന്റെയും ആവശ്യത്തിന് കരുത്താകുകയാണ് ജസ്റ്റിസ് കെമാൽ പാഷയുടെനിരീക്ഷണം. സാക്ഷിമൊഴി ചോരാതെ പ്രതികൾക്ക് കുരുക്കിടാൻ സി.ബി.ഐയ്‌ക്കേ കഴിയൂ. മൂന്നുദിവസം മർദ്ദനമേൽക്കുകയും ജലപാനം പോലും കഴിക്കാതിരിക്കുകയും ചെയ്തയാൾ തൂങ്ങിമരിക്കുകയെന്നത് അസാദ്ധ്യമാണ്. ആദ്യം അന്വേഷിച്ച എസ്.എച്ച്.ഒ സംഭവം ഗൗരവമായെടുത്തില്ല. ഡിവൈ.എസ്.പി ഏറ്റെടുത്ത ശേഷമാണ് എന്തെങ്കിലും അന്വേഷിച്ചത്. പൊലീസിനെ രാഷ്ട്രീയനേതൃത്വം തടയുകയാണ്….

Read More

കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസ് സുപ്രീം കോടതി തള്ളി

കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസ് സുപ്രീം കോടതി തള്ളി. കോടതി വിധിയിൽ ഇ.ഡി അപ്പീൽ നൽകിയേക്കും. ബിജെപിയുടെ രാഷ്ട്രീയ പകപോക്കലിനുള്ള മറുപടിയാണ് കോടതി വിധിയെന്നും തനിക്ക് ജുഡീഷ്യറിയിൽ പൂർണവിശ്വാസമുണ്ടെന്നും ഡി.കെ.ശിവകുമാർ പ്രതികരിച്ചു.  സ്വത്ത്​ സംബന്ധിച്ച എല്ലാ രേഖകളും തിരഞ്ഞെടുപ്പ്​ കമ്മിഷൻ, എൻഫോഴ്​സ്​മെന്റ് ഡയറക്ടറേറ്റ്​, ആദായനികുതി വകുപ്പ്​ എന്നിവർക്ക് മുമ്പ്​ നൽകിയതാണ്​. രാഷ്ട്രീയ എതിരാളികൾക്കെതിരെ കേന്ദ്രസർക്കാർ അന്വേഷണ ഏജൻസിക​​ളെ ദുരുപയോഗപ്പെടുത്തുകയാണെന്നും അതാണ് ഇപ്പോഴും തുടരുന്നതെന്നും ശിവകുമാർ പ്രതികരിച്ചു. ആറു വർഷം മുൻപ് റജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് 2019 സെപ്തംബറിൽ എൻഫോഴ്‌സ്‌മെന്റ്…

Read More

ലൈംഗികാരോപണം വ്യാജം; താന്‍ അറിയാത്ത കാര്യമാണിത്: ലൈംഗിക പരാതിയെക്കുറിച്ച് നടൻ അനീഷ്

തനിക്കെതിരെ ഉയർന്ന ലൈംഗികാരോപണം വ്യാജമാണെന്ന് നടന്‍ അനീഷ് ജി. മേനോന്‍. മോണോആക്‌ട് പഠിപ്പിക്കാന്‍ എത്തിയ അനീഷ് തന്നോട് അതിക്രമം കാണിച്ചുവെന്ന ഒരു കുറിപ്പാണ് റെഡ്ഡിറ്റിലൂടെ പുറത്തു വന്നത്. രണ്ട് വര്‍ഷം മുമ്പായിരുന്നു സംഭവം. എന്നാൽ, ഇത് വ്യാജമാണെന്നും തന്നെ കുടുക്കുകയായിരുന്നു ചിലരുടെ ലക്ഷ്യമെന്നും അനീഷ് പറയുന്നു. അനീഷിന്റെ വാക്കുകള്‍  ‘നെറ്റ്ഫ്‌ളിക്‌സിന്റെ വലിയൊരു സീരിസിന്റെ ഭാഗമായിരുന്നു അന്ന് താന്‍. അന്നാണ് ആരോപണം വരുന്നത്. താന്‍ അറിയാത്ത കാര്യമാണിത്. അതോടെ അതില്‍ നിന്നും പിന്മാറേണ്ടി വന്നു. എന്നാല്‍ ആരോപണത്തില്‍ ഒരു…

Read More

കോളേജ് വിദ്യാർത്ഥിയെ മർദിച്ച സംഭവം; 20 പേർക്കെതിരെ കേസ്

കൊയിലാണ്ടിയിൽ കോളേജ് വിദ്യാർത്ഥിയെ മർദിച്ച സംഭവത്തിൽ 20 ലധികം പേർക്കെതിരെ കേസെടുത്ത് പൊലീസ്. കോളേജ് യൂണിയൻ ചെയർമാനെയും എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെയും കേസിൽ പ്രതി ചേർത്തു. നാല് എസ്എഫ്ഐ പ്രവർത്തകർക്ക് പുറമെ കണ്ടാലറിയാവുന്ന 20 പേർക്ക് എതിരെയാണ് കേസ് എടുത്തിരിക്കുന്നത്. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്ക് ഉള്ള വ്യക്തി വൈരാഗ്യമാണ് മർദ്ദന കാരണം എന്ന് എഫ്ഐആറിൽ പറയുന്നു.  പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർഥൻ്റെ മരണം ചർച്ചയാകുന്നതിടെയാണ്  കോഴിക്കോട് കൊയിലാണ്ടിയിലും വിദ്യാർത്ഥിക്ക് നേരെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയുടെ ക്രൂര മർദനം….

Read More

സിദ്ധാര്‍ത്ഥന്റെ മരണം; കേസ് ഇല്ലാതാക്കാൻ ശ്രമക്കുന്നു, പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണം: ചെന്നിത്തല

എസ്എഫ്ഐയിൽ ചേരാതിരുന്നതിനാണ് സിദ്ധാര്‍ത്ഥനെ മര്‍ദ്ദിച്ചതെന്ന് രമേശ് ചെന്നിത്തല. നാട്ടിലേക്ക് പോയ കുട്ടിയ തിരികെ വിളിച്ച് എസ്എഫ്ഐക്കാർ മർദ്ദിച്ചു. എന്തിനാണ് സിദ്ധാർത്ഥനെ കൊന്നത്? ഇടിമുറിയിൽവച്ച് ഇടിച്ചു കൊന്നിട്ട് ആത്മഹത്യയാക്കി മാറ്റാൻ ശ്രമിക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു മുൻ എംഎൽഎയുടെ നേതൃത്വത്തിൽ സിപിഎം നേതാക്കൾ മജിസ്ട്രേറ്റിന്റെ വീട്ടിൽ തള്ളിക്കയറി. കേസ് സ്പെഷ്യൽ ഇൻവസ്റ്റിഗേഷൻ ടീം അന്വേഷിക്കണം. അന്വേഷണത്തിൽ മാതാപിതാക്കൾക്ക് തൃപ്തിയുണ്ടെന്ന് മന്ത്രി ശിവൻകുട്ടി പറയുന്നു. ശിവൻകുട്ടിയുടെ തൊലിക്കട്ടി ഓർത്ത് ലജ്ജിക്കുകയാണ്. കേരളത്തിലെ എല്ലാ കലാലയത്തിലും എസ്എഫ്ഐയ്ക്ക് ഇടിമുറിയുണ്ട്. മറ്റൊരു സംഘടനയെയും പ്രവർത്തിക്കാൻ…

Read More

ഷീല സണ്ണിക്കെതിരായ വ്യാജ കേസ്; സർക്കാർ മറുപടി നൽകണമെന്നു ഹൈക്കോടതി

ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിക്കെതിരായ വ്യാജ ലഹരി കേസ് അതീവ ഗുരുതരമെന്നും സർക്കാർ സമഗ്ര മറുപടി നൽകണമെന്നും  ഹൈക്കോടതി. നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഷീല സണ്ണിയുടെ ഹർജിയിലാണ് നിർദ്ദേശം. കേസിൽ ആരോപണവിധേയരായ എക്‌സൈസ് ഉദ്യോഗസ്ഥർക്കും കോടതി നോട്ടീസ് അയച്ചു. 72 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഷീല സണ്ണി ഹൈക്കോടതിയെ സമീപിച്ചത്.  സംസ്ഥാന സർക്കാർ, എക്‌സൈസ് കമ്മിഷണർ, അഡീഷണൽ എക്‌സൈസ് കമ്മിഷണർ, അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ എന്നിവരാണ് കേസിലെ ഒന്നു മുതൽ നാല് വരെയുള്ള എതിർകക്ഷികൾ. നാലു…

Read More

പി ജയരാജനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസ്: ഒരാളൊഴികെ എല്ലാ പ്രതികളേയും വെറുതെവിട്ടു

പി ജയരാജനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളൊഴികെ മറ്റെല്ലാ പ്രതികളേയും വെറുതെ വിട്ടു. രണ്ടാം പ്രതി ചിരുക്കണ്ടോത്ത് പ്രശാന്ത് ഒഴികെയുളള എട്ട് പ്രതികളെയാണ് ഹൈക്കോടതി വെറുതെ വിട്ടത്.  ആർ എസ് എസ്  ജില്ലാ, താലൂക്ക് കാര്യവാഹക് ഉൾപ്പെടെയുളളവരായിരുന്നു കേസിലെ പ്രതികൾ. പ്രതികളും സർക്കാരും സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്.  ഒന്നാം പ്രതി കടിച്ചേരി അജി, മനോജ്, പാര ശശി (4),എളംതോട്ടത്തിൽ മനോജ്,കുനിയിൽ സനൂബ്, ജയപ്രകാശൻ,കൊവ്വേരി പ്രമോദ്, തൈക്കണ്ടി മോഹനൻ എന്നിവരെയാണ് വെറുതെ വിട്ടത്. രണ്ടാം പ്രതി…

Read More

മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടി; അമ്മ അറസ്റ്റില്‍

കഴിഞ്ഞ 26നാണ് സംഭവം നടന്നതെന്നാണ് ജുമൈലത്തിന്റെ മൊഴി. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ചാണ് ഇവർ കുഞ്ഞിനെ പ്രസവിച്ചത്. നാലാമത്തെ പ്രസവമായിരുന്നു ഇത്. തനൂർ സിഐയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജുമൈലത്തിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് മൂന്ന് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ കൊന്നു കുഴിച്ചുമൂടിയ വിവരം പൊലീസിനോട് പറയുന്നത്. പ്രസവ ശേഷം വീട്ടിലെത്തിയ ഇവര്‍ മൂന്ന് മക്കള്‍ക്കും അമ്മയ്ക്കുമൊപ്പമായിരുന്നു താമസം. അമ്മ ഉറങ്ങുന്ന സമയം നോക്കി താന്‍ കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടി എന്നാണ് ജുമൈലത്ത…

Read More