സ്വർണ്ണക്കടത്ത് കേസിൽ ശിവകുമാറിനെ അറസ്റ്റ്; ഞെട്ടിക്കുന്നത്: ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് ശശി തരൂർ

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് പേഴ്സണൽ സ്റ്റാഫിനെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ വിശദീകരണവുമായി കോൺഗ്രസ് എംപി ശശി തരൂർ. ശിവകുമാർ പ്രസാദിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തത് ഞെട്ടിപ്പിക്കുന്നതാണെന്ന് ശശി തരൂർ എക്സിൽ അറിയിച്ചു തൻ്റെ മുൻ സ്റ്റാഫംഗമായിരുന്നു ശിവകുമാറെന്നാണ് ശശി തരൂരിന്റെ വിശദീകരണം. വിമാനത്താവളത്തിലെ സഹായത്തിന് മാത്രമാണ് പാർട്ട് ടൈം സ്റ്റാഫായി തൽക്കാലത്തേക്ക് ശിവകുമാറിനെ നിയമിച്ചത്. 72കാരനായ ശിവകുമാർ ഡയാലിസിസിന് വിധേയനാകുന്നത് കൊണ്ട് മാനുഷിക പരിഗണന വെച്ചാണ് വിരമിച്ചിട്ടും നിലനിർത്തിയതെന്നും ശശി തരൂർ പറഞ്ഞു. ധർമശാലയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയാണ് വിവരം…

Read More

മുട്ടില്‍ മരംമുറി കേസ്; സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റിയേക്കും

മുട്ടിൽ മരംമുറിക്കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ ഉന്നയിച്ച കാര്യങ്ങൾ ശരിയല്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട്. കുറ്റപത്രം ദുർബലമാണെന്നും വകുപ്പുകൾ നിലനിൽക്കില്ലെന്നുമുള്ള പ്രോസിക്യൂട്ടറുടെ വാദത്തിനുപിന്നിലെ ഉദ്ദേശ്യശുദ്ധിയിൽ സംശയമുണ്ടെന്നാണ് അന്വേഷണോദ്യോഗസ്ഥനായ ഡിവൈ.എസ്.പി. വി.വി. ബെന്നി ക്രൈംബ്രാഞ്ച് എ.ഡി.ജി.പി. എച്ച്. വെങ്കിടേഷിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നതെന്നാണ് സൂചന. കുറ്റപത്രത്തിനെതിരേ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച സ്ഥിതിക്ക് നിലവിലുള്ള സ്പെഷ്യൽ പ്രോസിക്യൂട്ടർ തുടരുന്നത് കേസിൻ്റെ നടത്തിപ്പിനെ ബാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ ജോസഫ് മാത്യുവിനെ മാറ്റിയേക്കും. അടുത്തദിവസം ഇതുസംബന്ധിച്ച് തീരുമാനമുണ്ടാവുമെന്നാണ സൂചന….

Read More

സുരേഷ് ഗോപിക്കെതിരെയുള്ള വാഹന രജിസ്ട്രേഷൻ കേസിൽ വിചാരണ ഇന്ന് ആരംഭിക്കും

നടൻ സുരേഷ് ഗോപിക്കെതിരെയുള്ള വാഹന രജിസ്ട്രേഷൻ കേസിൽ വിചാരണ ഇന്ന് ആരംഭിക്കും. വ്യാജ വിലാസം ഉപയോഗിച്ച് പുതിച്ചേരിയില്‍ വാഹനം രജിസ്റ്റർ ചെയ്ത് നികുതി വെട്ടിച്ചുവെന്നാണ് സുരേഷ് ഗോപിക്കെതിരായ കേസ്. 2010, 2016 വർഷങ്ങളിലായി രണ്ട് ആഡംബര കാറുകളാണ് പുതുച്ചേരിയിൽ ഈ രീതിയിൽ നികുതിവെട്ടിച്ച് രജിസ്റ്റർ ചെയ്തത്. ഇതിലൂടെ സംസ്ഥാനത്തിന് 30 ലക്ഷം രൂപയുടെ നികുതി നഷ്ടം ഉണ്ടായെന്നായിരുന്നു ക്രൈം ബ്രാഞ്ച് കുറ്റപത്രത്തിലെ കണ്ടെത്തൽ. കേസ് റദ്ദാക്കണമെന്ന സുരേഷ് ഗോപിയുടെ ആവശ്യം കോടതി നേരത്തെ തള്ളിയിരുന്നു. ജനപ്രതിനിധികൾക്കുള്ള എറണാകുളത്തെ…

Read More

നടിയെ ആക്രമിച്ച കേസ്; ഡിജിറ്റൽ രേഖകൾ സൂക്ഷിക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി സർക്കുലർ പുറപ്പെടുവിച്ചു

ഡിജിറ്റൽ രേഖകൾ സൂക്ഷിക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി സർക്കുലർ പുറപ്പെടുവിച്ചു. നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ ഡിജിറ്റൽ രേഖകൾ ചോർന്നതുമായി ബന്ധപ്പെട്ട ഹർജിയിൽ സർക്കാർ ഉപഹർജി സമർപ്പിച്ചിരുന്നു. ഡിജിറ്റൽ രേഖകൾ സൂക്ഷിക്കുന്നത് സംബന്ധിച്ച് സർക്കുലർ ഇറക്കണമെന്നായിരുന്നു സർക്കാരിന്റെ ഉപഹർജി. സർക്കുലർ പുറപ്പെടുവിച്ചതായി ഹൈക്കോടതി രജിസ്റ്റാർ ഇന്ന് കോടതിയെ അറിയിച്ചു. ഇക്കാര്യം കോടതി രേഖപ്പെടുത്തി. നടിയുടെ ഹർജി നാളെ പരിഗണിക്കാൻ മാറ്റി. ലൈംഗിക കുറ്റകൃത്യങ്ങളിന്മേലുള്ള ഡിജിറ്റൽ തെളിവുകൾ സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയതിന് പിന്നാലെ സർക്കാരിന്റെ ഉപഹർജിയിലെ നടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചു….

Read More

ഉത്ര കൊല കേസ്; അന്വേഷണം പുസ്കമായി വായക്കാരുടെ മുന്നിലേക്ക്

ഉത്ര കേസ് അന്വേഷണം പുസ്കമായി വായക്കാരുടെ മുന്നിലേക്ക്. മുൻ ഉത്തരാഖണ്ഡ് ഡിജിപി അലോക് ലാലും മകൻ മനാസ് ലാലും ചേർന്നാണ് പുസ്കമെഴുതിയത്. ഫാൻങ്സ് ഓഫ് ഡെത്ത്’ എ ട്രൂ സ്റ്റോറി ഓഫ് കേരള സ്നേക്ക് ബൈറ്റ് മർഡർ എന്ന പേരിലാണ് പുസ്തകം പുറത്തിറങ്ങിയിരിക്കുന്നത്. കൊല്ലം അഞ്ചലിലാണ് ഉത്രയെന്ന പെണ്‍കുട്ടിയെ ഭർത്താവ് സൂരജ് പാമ്ബിനെ കൊണ്ട് കടിപ്പിച്ച്‌ കൊലപ്പെടുത്തിയത്.  രാജ്യത്ത് ഇതിന് മുൻപ് രണ്ട് തവണയാണ് പാമ്ബിനെ കൊണ്ട് കടിപ്പിച്ച്‌ ആളുകളെ കൊലപ്പെടുത്തിയ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മഹാരാഷ്ട്രയിലെ…

Read More

കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ ക്രിമിനൽ കേസില്ല

മേയര്‍ ആര്യാ രാജേന്ദ്രനുമായി ബന്ധപ്പെട്ട കേസിൽ ആരോപണ വിധേയനായ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ ഒരു ക്രിമിനൽ കേസും നിലവിലില്ലെന്ന് പൊലീസ്. യദു സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയ്ക്കുള്ള മറുപടിയിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി നടപടികൾ അവസാനിപ്പിച്ചു. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്. മേയർക്കെതിരെ പ്രതികരിച്ചു എന്ന കാരണത്താൽ സി പി എം സഹായത്തേടെ മലയിൻകീഴ് പോലീസ് തനിക്കെതിരെ കള്ളക്കേസുകൾ രജിസ്റ്റർ ചെയ്യാൻ ശ്രമിക്കുകയാണെന്നും ഈ സാഹചര്യത്തിലാണ് താൻ മുൻകൂർ ജാമ്യാപേക്ഷ…

Read More

ഗാർഹിക പീഡനക്കേസ്: മുൻകൂർ ജാമ്യം തേടി രാഹുലിന്റെ അമ്മയും സഹോദരിയും, ഇരയുടെ രഹസ്യ മൊഴി രേഖപ്പെടുത്തും

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ ഇരയുടെ രഹസ്യ മൊഴി രേഖപ്പെടുത്തും. പ്രത്യേക അന്വേഷണ സംഘം കോഴിക്കോട് കോടതിയിൽ ഹർജി സമർപ്പിച്ചു. കോടതി നൽകുന്ന സമയപ്രകാരം പെൺകുട്ടിയെ വിളിച്ചു വരുത്തിയാവും മൊഴിയെടുക്കുക. അതേസമയം ചികിൽസയിൽ കഴിയുന്ന പ്രതിയുടെ അമ്മയും, സഹോദരിയും മുൻകൂർ ജാമ്യം തേടിയിട്ടുണ്ട്. ഹർജി ഈ മാസം 27ന് കോടതി വീണ്ടും പരിഗണിക്കും. അത് വരെ ചോദ്യം ചെയ്യൽ നടപടികളിലേക്ക് കടക്കേണ്ടതില്ലെന്ന നിലപാടിലാണ് അന്വേഷണ സംഘമുള്ളത്. പ്രതിക്കെതിരെയുള്ള ബ്ലൂ കോർണർ നോട്ടീസിന് മറുപടി കിട്ടിയാൽ ഉടൻ നടപടികൾ പൂർത്തിയാക്കി…

Read More

മെമ്മറി കാർഡ് കേസ്; ഉപഹർജിയുമായി സർക്കാർ ഹൈക്കോടതിയിൽ

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ മെമ്മറി കാർഡ് കേസിൽ അതിജീവിതയുടെ ഹർജിയിൽ ഉപഹർജിയുമായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. ഡിജിറ്റല്‍ തെളിവ് സൂക്ഷിക്കുന്നതില്‍ സര്‍ക്കുലര്‍ വേണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയിൽ സമർപ്പിച്ച ഉപഹർജിയിൽ ആവശ്യപ്പെടുന്നു. മെമ്മറി കാര്‍ഡ് കേസില്‍ ഹൈക്കോടതി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഈ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കുലര്‍ ആയി കീഴ്‌ക്കോടതികള്‍ക്ക് നല്‍കണം. സെഷന്‍സ്, മജിസ്‌ട്രേറ്റ് കോടതികള്‍ക്ക് സര്‍ക്കുലര്‍ ബാധകമാക്കണമെന്നും സര്‍ക്കുലര്‍ പുറപ്പെടുവിക്കാന്‍ ഹൈക്കോടതി രജിസ്ട്രിക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ഉപഹർജിയിലുണ്ട്. 

Read More

തൂണിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥിയുടെ മരണം; കേസെടുത്ത് മനുഷ്യാവകാശകമ്മീഷൻ

കോഴിക്കോട് കുറ്റിക്കാട്ടൂരിൽ കടയിലെ തൂണിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനീയർ 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. ജൂൺ 25ന് കോഴിക്കോട് നടക്കുന്ന സിറ്റിം​ഗിൽ കമ്മീഷൻ കേസ് പരിഗണിക്കും. കണക്ഷനിൽ പ്രശ്നമുണ്ടെന്ന് പരാതി നൽകിയിട്ടും ബോർഡ് നടപടിയെടുത്തിരുന്നില്ല എന്ന് ആക്ഷേപമുയർന്നിരുന്നു. മഴ പെയ്തപ്പോൾ കയറി നിന്ന കടയുടെ ഇരുമ്പ് തൂണിൽ നിന്ന് ഷോക്കേറ്റാണ് മുഹമ്മദ് റിജാസ് എന്ന 19കാരൻ മരിച്ചത്. ദൃശ്യ മാധ്യമ…

Read More