പോക്സോ കേസില്‍ മുതിര്‍ന്ന ബിജെപി നേതാവ് ബിഎസ് യെദിയൂരപ്പയ്ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ്

പോക്സോ കേസില്‍ മുൻ കര്‍ണാടക മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ബിഎസ് യെദിയൂരപ്പയ്ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ്. പോക്സോ കേസില്‍ ബെംഗളൂരു കോടതിയാണ് അറസ്റ്റ് വാറന്‍റ് പുറത്തിറക്കിയത്. നേരത്തെ കേസിൽ ഹാജരാകണമെന്ന് ചൂണ്ടികാണിച്ച് യെദിയൂരപ്പയ്ക്ക് അന്വേഷണ സംഘം നോട്ടീസ് നൽകിയിരുന്നു. ബംഗളുരുവിൽ ഇല്ലാത്തതിനാൽ തിങ്കളാഴ്ച ഹാജരാകാം എന്നായിരുന്നു യെദിയൂരപ്പയുടെ മറുപടി. എന്നാൽ, പോക്സോ കേസ് ആയതിനാൽ ജൂൺ 15-ന് മുമ്പ് കുറ്റപത്രം സമർപ്പിക്കണം എന്നും യെദിയൂരപ്പയുടെ മൊഴി രേഖപ്പെടുത്തണം എന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു. ഇക്കാര്യം…

Read More

ഐസ്‌ക്രീമിൽ വിരൽ കണ്ടെത്തിയ സംഭവം: കമ്പനിക്കെതിരെ കേസെടുത്തു

മഹാരാഷ്ട്രയിലെ മലാഡിൽ ഐസ്‌ക്രീമിൽ വിരൽ ഭാഗം കണ്ടെത്തിയ സംഭവത്തിൽ ഐസ്‌ക്രീം കമ്പനിക്കെതിരെ കേസെടുത്തു. ഐപിസി 272, 273, 336 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മലാഡ് സ്വദേശിനി ഓൺലൈനായി ഓർഡർ ചെയ്ത കോൺ ഐസ്‌ക്രീമിലാണ് വിരൽ കണ്ടെത്തിയത്. സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. യമ്മോ എന്ന ഐസ്‌ക്രീം നിർമാണ കമ്പനിയിൽ പൊലീസ് പരിശോധന നടത്തും. വിരലിൻറെ ഭാഗം ഫോറൻസിക് പരിശോധനയ്ക്ക് അയക്കും. പായ്ക്കറ്റ് തുറന്നപ്പോൾ ഐസ്‌ക്രീമിൽ വിരലിൻറെ ഭാഗം കണ്ട് ഞെട്ടിപ്പോയെന്ന് യുവതി പറഞ്ഞു. ഉടൻ…

Read More

സൂര്യനെല്ലി പീഡനക്കേസിലെ അതിജീവിതയുടെ വ്യക്തിവിവരങ്ങൾ വെളിപ്പെടുത്തി; മുൻ ഡിജിപി സിബി മാത്യൂസിനെതിരെ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവ്

സൂര്യനെല്ലി പീഡനക്കേസിലെ അതിജീവിതയുടെ വ്യക്തിവിവരങ്ങൾ വെളിപ്പെടുത്തിയ മുൻ ഡിജിപി സിബി മാത്യൂസിനെതിരെ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. സിബി മാത്യൂസിന്റെ ‘നിര്‍ഭയം-ഒരു ഐപിഎസ്. ഓഫീസറുടെ അനുഭവക്കുറിപ്പുകള്‍’ എന്ന പുസ്തകത്തിലാണ് ഇരയുടെ വിവരങ്ങൾ പരാമർശിച്ചിട്ടുള്ളത്. പുസ്തകത്തിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളിൽനിന്നും അതിജീവിത ആരാണെന്ന് വ്യക്തമാകുമെന്നു ചൂണ്ടിക്കാട്ടിയാണു ജസ്റ്റിസ് എ.ബദറുദീൻ ഐപിസി 228എ പ്രകാരം സിബി മാത്യൂസിനെതിരെ കേസെടുക്കാൻ ഉത്തരവിട്ടത്. ‘‘അതിജീവിതയുടെ പേര് നേരിട്ടു പറഞ്ഞിട്ടില്ലെങ്കിലും മാതാപിതാക്കളുടെ പേരും അവർ താമസിക്കുന്ന സ്ഥലവും അതിജീവിത പഠിച്ച സ്കൂളിന്റെ പേരുമെല്ലാം വിശദമായി പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്….

Read More

‘അടിസ്ഥാനരഹിതം’; ഭർത്താവിനെതിരെയുള്ള ആരോപണത്തിൽ മാനനഷ്ട കേസ് നൽകുമെന്ന് വീണാ ജോർജ്

റോഡ് അലൈൻമെന്റിൽ മാറ്റം വരുത്താൻ തന്റെ ഭർത്താവ് ജോർജ് ജോസഫ് ഇടപെട്ടു എന്നത് അടിസ്ഥാനരഹിതമായി കാര്യമാണെന്ന് മന്ത്രി വീണ ജോർജ്. കിഫ്‌ബി നിശ്ചയിച്ച അലൈൻമെൻ്റിൽ നിന്ന് ഒരു മാറ്റവും വരുത്തിയിട്ടില്ല. താൻ എംഎൽഎ ആകുന്നതിന് വർഷങ്ങൾക്ക് മുമ്പ് തന്നെ ഭർത്താവിന് കൊടു മണ്ണിലെ 22.5 സെൻ്റ് സ്ഥലം ഉണ്ടായിരുന്നു.  കെട്ടിടം വച്ചത് ഒരുകോടി 89 ലക്ഷം രൂപ ബാങ്ക് ലോണെടുത്താണ്. ഇതിനു മുന്നിലൂടെയാണ് ഏഴംകുളം -കൈപ്പട്ടൂർ റോഡ് പോകുന്നത്. ഈ റോഡിന് കിഫ്ബിയിലൂടെ പണം അനുവദിച്ച് ബിഎം…

Read More

സഞ്ജു ടെക്കിയുടെ വാഹനങ്ങളിലെ മോഡിഫിക്കേഷൻ കേസ്; ഇന്ന് ഹൈക്കോടതിയിൽ

വാഹനങ്ങളിലെ നിയമവിരുദ്ധമായ കൂട്ടിച്ചേർക്കലുകൾ സംബന്ധിച്ച കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ആലപ്പുഴയിൽ കാറിൽ നീന്തൽക്കുളമുണ്ടാക്കിയ യു ട്യൂബ് വ്ലോഗർ സഞ്ജു ടെക്കിയുടെ കാര്യത്തിൽ സ്വീകരിച്ച നടപടികൾ സർക്കാർ കോടതിയെ അറിയിക്കും. വ്ലോഗർമാരടക്കം ഇത്തരത്തിൽ ചട്ടവിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ കടുത്ത നടപടി വേണമെന്ന് ഡിവിഷൻ ബെഞ്ച് കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. അതേസമയം, കാനുള്ളിൽ സ്വിമ്മിംഗ് പൂൾ സജ്ജീകരിച്ച് കുളിച്ച് യാത്ര ചെയ്ത്‌ വ്ലോഗർ സഞ്ജു ടെക്കിയും സുഹൃത്തുക്കളും ആലപ്പുഴ മെഡിക്കൽ കോളേജിൽ സാമൂഹികസേവനം നടത്തുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു….

Read More

പന്തീരാങ്കാവ് ​​ഗാർഹിക പീഡനക്കേസ്;പെൺകുട്ടി മൊഴി മാറ്റിയത് വിശദമായി അന്വേഷിക്കണമെന്ന് വനിത കമ്മീഷൻ

പന്തീരാങ്കാവ് ​​ഗാർഹിക പീഡനക്കേസിൽ പെൺകുട്ടി മൊഴി മാറ്റിയ സംഭവത്തിൽ പ്രതികരണവുമായി വനിത കമ്മീഷൻ. പെൺകുട്ടി മൊഴി മാറ്റിയത് ഏത് സാഹചര്യത്തിലാണെന്നും എന്തിനാണെന്നും വിശദമായി അന്വേഷിക്കണമെന്നും വനിത കമ്മീഷൻ പറഞ്ഞു. ഇക്കാര്യത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. വനിതാ കമ്മീഷൻ കൗൺസിലിങ് സമയത്ത് പോലും കാര്യങ്ങൾ കൃത്യമായി പറഞ്ഞ പെൺകുട്ടി എന്തിനാണ് മൊഴി മാറ്റിയത് എന്ന് വ്യക്തമല്ല. വിശദമായി അന്വേഷിക്കണമെന്നും വനിത കമ്മീഷൻ ആവശ്യപ്പെട്ടു.  പന്തീരാങ്കാവ് ​ഗാർഹിക പീഡനക്കേസിൽ അന്വേഷണ സംഘം ഒരാഴ്ചക്കുള്ളിൽ കുറ്റപത്രം നൽകും. ഒന്നാംപ്രതി നാടുവിട്ടു എന്ന് കാണിച്ചായിരിക്കും…

Read More

ഇന്ത്യയിൽ മനുഷ്യരിലും പക്ഷിപ്പനിയെന്ന് ഡബ്ല്യുഎച്ച്ഒ; 4 വയസുകാരിക്ക് രോഗം

ഇന്ത്യയിൽ മനുഷ്യരിൽ പക്ഷിപ്പനി ബാധ സ്ഥിരീകരിച്ചതായി ലോകാരോഗ്യസംഘടനയുടെ അറിയിപ്പ്. ബംഗാൾ സ്വദേശിയായ നാലുവയസുകാരിക്കാണ് രോഗം ബാധിച്ചിരുന്നതെന്ന് ഡബ്ല്യുഎച്ച്ഒ ചൊവ്വാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു. ഇന്ത്യയിൽ രണ്ടാംതവണയാണ് മനുഷ്യരിൽ പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്. 2019ലായിരുന്നു ആദ്യ രോഗബാധ. പക്ഷിപ്പനിക്ക് കാരണമായ എച്ച്9എൻ2 വൈറസ് ബാധ സ്ഥിരീകരിച്ച കുട്ടി ഫെബ്രുവരി മുതൽ ബംഗാളിലെ ആശുപത്രിയിൽ പീഡിയാട്രിക് ഐസിയുവിൽ ചികിത്സയിലായിരുന്നു. മൂന്നുമാസത്തെ ചികിത്സയ്ക്കുശേഷം കുട്ടിയെ ഡിസ്ചാർജ് ചെയ്തു. വീടിനു സമീപത്തുള്ള പൗൾട്രി ഫാമിൽനിന്ന് നേരിട്ടാകാം കുട്ടിക്ക് രോഗബാധയുണ്ടായതെന്നും മറ്റാർക്കും രോഗലക്ഷണങ്ങളുണ്ടായിരുന്നില്ലെന്നും ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി.

Read More

പന്തീരംകാവ് ഗാർഹിക പീഡനം; കേസ് അവസാനിപ്പിക്കാൻ യുവതി ഒപ്പിട്ടു നൽകിയെന്ന് പ്രതിഭാഗം വക്കീൽ

തിരുവനന്തപുരത്ത് വച്ച് പരാതിക്കാരി കേസ് തീർക്കാനുള്ള രേഖകൾ ഒപ്പിട്ട് തന്നുവെന്ന് പന്തീരാങ്കാവ് പീഡനക്കേസിലെ പ്രതി ഭാഗം വക്കീൽ. രഹസ്യമൊഴി രേഖപ്പെടുത്തിയത് കേസിനെ ബാധിക്കില്ലെന്നും പ്രതിഭാ​ഗം വക്കീൽ പറഞ്ഞു. പൊലീസിൻ്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ് ഈ കേസിന് കാരണം. പരാതിക്കാരിക്ക് പരിക്ക് പറ്റിയെന്ന് വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റ് പോലും ഹാജരാക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. കുറ്റമറ്റ രീതിയിൽ അന്വേഷിച്ചിരുന്നുവെങ്കിൽ പൊലീസിനെതിരെ പോലും നടപടി ഉണ്ടാവില്ലായിരുന്നു. കഴിഞ്ഞ 29നാണ് അഫിഡവിറ്റ് യുവതി ഒപ്പ് വച്ചത്. അതിന് ശേഷമാണ് മാധ്യമങ്ങൾക്ക് മുന്നിൽ വന്നതെന്നും പ്രതിഭാ​ഗം…

Read More

പന്തീരാങ്കാവ് കേസ്: ‘രാഹുല്‍ നിരപരാധി, പറഞ്ഞതെല്ലാം നുണ’; മൊഴിമാറ്റി യുവതി

പന്തീരാങ്കാവ് ​ഗാ‍ർഹിക പീഡനക്കേസിൽ പ്രതി ​രാഹുലിനെ ന്യായീകരിച്ച് പരാതിക്കാരി. രാഹുൽ നിരപരാധി എന്ന് പരാതിക്കാരി പറഞ്ഞു. സമ്മർദ്ദത്തെ തുടർന്നാണ് തെറ്റായ പരാതികൾ ഉന്നയിച്ചത്. രാഹുൽ ശാരീരികമായി ഉപദ്രവിച്ചിട്ടില്ല. സ്ത്രീധനം ആവശ്യപെട്ടിട്ടില്ല. തന്റെ ആരോപണങ്ങളെല്ലാം നുണയായിരുന്നു. രാഹുൽ നേരത്തേ വിവാഹം കഴിച്ചത് അറിയാമായിരുന്നു. പുറത്ത് പറയേണ്ടെന്ന് പറഞ്ഞത് താനാണെന്നും യുവതി പറഞ്ഞു. തന്നെ രാഹുൽ ബെൽറ്റ് ഉപയോ​ഗിച്ച് മർദ്ദിച്ചിട്ടില്ല. ചാർജ്ജർ ഉപയോ​ഗിച്ച് കഴുത്ത് ഞെരിച്ചിട്ടില്ല. പറഞ്ഞത് മുഴുവൻ നുണയാണ്. വീട്ടുകാരുടെ സമ്മർദ്ദം കാരണമാണ് കള്ളം പറഞ്ഞത്. നീമ ഹരിദാസ്…

Read More

വയോധികനെ മർദിച്ചു എന്ന പരാതി; ടി.ജി നന്ദകുമാറിനെതിരെ കേസെടുത്ത് പോലീസ്

എൻഎസ്എസ് യൂണിയൻ തിരഞ്ഞെടുപ്പിനിടെ വയോധികനെ മർദിച്ചു എന്ന പരാതിയിൽ ടി.ജി നന്ദകുമാറിനെതിരെ കേസെടുത്ത് പോലീസ്. എൻഎസ്എസ് വെണ്ണല കരയോഗത്തിന്റെ സെക്രട്ടറിയായി 29 വർഷം പ്രവർത്തിച്ച 80 വയസുകാരൻ കെ പി ഭരതപണിക്കർക്കാണ് മർദ്ദനമേറ്റത്. മർദ്ദനത്തിൽ പരിക്കേറ്റ വെണ്ണല സ്വദേശി ഭരതപ്പണിക്കർ ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ നടന്ന തെരഞ്ഞെടുപ്പിൽ ടിജി നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള പാനലിൽ 11 പേർ വിജയിച്ചു. എതിർ പാനലിൽ നിന്ന് ഭരതപണിക്കർ ഉൾപ്പടെ നാലു പേരും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഭാരവാഹിത്വം സംബന്ധിച്ച തർക്കമാണ് കയ്യേറ്റത്തിൽ കലാശിച്ചത്….

Read More