നന്തൻകോട് കൂട്ടക്കൊല; കുറ്റപത്രം വായിക്കുന്നത് കോടതി മാറ്റിവച്ചു

തിരുവനന്തപുരം നന്തൻകോട് കൂട്ടക്കൊല കേസിൻ്റെ കുറ്റപത്രം വായിക്കുന്നത് കോടതി മാറ്റിവച്ചു. അന്വേഷണ സംഘം ശേഖരിച്ച തെളിവുകൾ അടങ്ങിയ സിഡിയുടെ പകർപ്പ് ലഭിച്ചില്ല എന്ന പ്രതിഭാഗത്തിന്റെ വാദത്തിൻമേലാണ് കോടതിയുടെ തീരുമാനം. കേസ് പരിഗണിക്കുന്നത് തിരുവനന്തപുരം അഡീ. സെഷൻസ് കോടതിയാണ്. അന്വേഷണ സംഘം കേസിലെ പ്രതിയായ കേഡൽ ജിൻസൺ രാജയുടെ സ്വകാര്യ ലാപ് ടോപ്പിൽ നിന്നുമാണ് തെളിവുകൾ ശേഖരിച്ചത്. വിചാരണ നേരിടാനുള്ള മാനസിക പ്രാപ്തി പ്രതിക്ക് ഉണ്ടെന്ന ഡോക്ടർമാരുടെ റിപ്പോർട്ടിനെ തുടർന്നാണ് കുറ്റപത്രം വായിക്കാൻ കോടതി തീരുമാനിച്ചത്. 2017 ഏപ്രിൽ…

Read More

പെരിയ ഇരട്ടക്കൊലപാതക കേസ്; പ്രതിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കളെ പുറത്താക്കി

പെരിയ ഇരട്ടക്കൊലപാതക കേസ് പ്രതിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടി. കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ, രാജന്‍ പെരിയ, പ്രമോദ് എന്നിവരെ കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി. രക്തസാക്ഷികളുടെ കുടുംബങ്ങളെ നേതാക്കള്‍ പരസ്യമായി അപമാനിച്ചുവെന്നാണ് കെപിസിസി നേതൃത്വത്തിന്റെ വിലയിരുത്തല്‍. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Read More

ടിപി വധക്കേസ്; പ്രതികൾക്ക് ശിക്ഷ ഇളവ് നൽകാനുള്ള നീക്കവുമായി സർക്കാർ

ടിപി വധക്കേസിലെ കൊലയാളി സംഘത്തിന് ശിക്ഷ ഇളവ് നൽകാനുള്ള നീക്കവുമായി സർക്കാർ. മൂന്നു പേരെ ശിക്ഷാ ഇളവ് നൽകി വിട്ടയക്കാനാണ് സർക്കാർ തീരുമാനം. ടികെ രജീഷ്,മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത് എന്നിവരാണ് പട്ടികയിലുള്ളത്. ശിക്ഷായിളവിന് മുന്നോടിയായി പ്രതികളുടെ പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ടു കഴിഞ്ഞു. കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടാണ് പൊലീസിന് കത്ത് നൽകിയത്. ഈ കത്തിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിക്കുകയായിരുന്നു. ഹൈക്കോടതി വിധി മറികടന്നാണ് സർക്കാരിന്റെ നീക്കം. ശിക്ഷാ ഇളവില്ലാത്ത ജീവപര്യന്തം തടവിന് ഹൈക്കോടതി പ്രതികളെ…

Read More

മദ്യനയക്കേസ്; കെജ്രിവാളിന് ഉടൻ മോചനമില്ല: ജയിലിൽ തുടരും

 മദ്യനയക്കേസിൽ വിചാരണ കോടതിയിൽ ജാമ്യം ലഭിച്ച ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻ്റെ ജയിൽ മോചനം വൈകും. ജാമ്യം നൽകിയത് സ്റ്റേ ചെയ്ത ഡൽഹി ഹൈക്കോടതി ഇഡി ഹര്‍ജിയിൽ വിധി പറയാൻ രണ്ട് മൂന്ന് ദിവസം സമയം വേണമെന്ന് പറഞ്ഞു. കേസ് ഈ മാസം 25 ന് പരിഗണിക്കാനായി ഹൈക്കോടതി മാറ്റിവച്ചു. ഇതോടെയാണ് ജയിൽ മോചനം വൈകുന്നത്. വിധി പറയുന്നത് വരെ കെജ്രിവാളിന്‍റെ ജാമ്യം തത്കാലത്തേക്ക് സ്റ്റേ ചെയ്ത ഹൈക്കോടതി നടപടി തുടരും. ഇന്ന് ഉച്ചയോടെ കെജ്രിവാൾ പുറത്തിറങ്ങുമെന്നാണ്…

Read More

രാഹുൽ ഗാന്ധിക്കെതിരെ വിദ്വേഷ വീഡിയോ; യൂട്യൂബർക്കെതിരെ കർണാടക പൊലീസ് കേസെടുത്തു

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെയുൾപ്പെടെ പ്രകോപന- വിദ്വേഷ വീഡിയോ പോസ്റ്റ് ചെയ്ത യൂട്യൂബർക്കെതിരെ കേസെടുത്ത് കർണാടക പൊലീസ്. യു.പിയിലെ നോയ്ഡ സ്വദേശിയായ യൂട്യൂബർ അജീത് ഭാരതിക്കെതിരെയാണ് ബെംഗളൂരുവിലെ ഹൈഗ്രൗണ്ട്‌സ് പൊലീസ് കേസെടുത്തത്. കേസിൽ ചോദ്യം ചെയ്യലിന് ഹാജരാവാനാവശ്യപ്പെട്ട് പൊലീസ് അജീതിന് നോട്ടീസ് അയച്ചു. വീഡിയോ വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും വളർത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേസും നോട്ടീസും. ഏഴ് ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാവണം എന്ന് നോട്ടീസിൽ പറയുന്നു. ‘രാഹുൽ എരിതീയിൽ എണ്ണയൊഴിക്കാൻ കഠിനമായി ശ്രമിക്കുന്നു, നസീർ…

Read More

മതവിരുദ്ധ പരാമർശം: സിപി‌എം ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കെതിരെ കേസ്

ബലിപെരുന്നാൾ ദിനത്തിൽ വാട്സാപ് ഗ്രൂപ്പിൽ മതവിരുദ്ധ പോസ്റ്റ് ഇട്ട സിപി‌എം ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കെതിരെ പൊലീസ് കേസെടുത്തു. താമരശ്ശേരി ഏരിയ കമ്മിറ്റിയുടെ കീഴിലുള്ള പുതുപ്പാടി ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.കെ.ഷൈജലിനെതിരെയാണ് കേസ്. മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി താമരശ്ശേരി ഇൻസ്പെക്ടർക്കു നൽകിയ പരാതിയിലാണു കേസെടുത്തത്. പോസ്റ്റ് വിശ്വാസികളുടെ ഇടയിൽ വലിയ പ്രതിഷേധത്തിനു കാരണമായതോടെ പാർട്ടി ഏരിയ കമ്മിറ്റി ഇന്നലെ അടിയന്തരമായി വിളിച്ചു ചേർത്ത് ഷൈജലിനെ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കിയിരുന്നു. ഒരു വിഭാഗം മത വിശ്വാസികളിൽ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കുംവിധത്തിലുള്ള…

Read More

‘ഭാര്യയുമൊത്ത് ജീവിക്കാൻ തീരുമാനിച്ചു’; പന്തീരാങ്കാവ് കേസ് ഒത്തുതീർപ്പിലേക്ക്, കേസ് റദ്ദാക്കണമെന്ന് രാഹുൽ

പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസിൽ ഭാര്യയുമൊത്ത് ജീവിക്കാൻ തീരുമാനിച്ചെന്ന് രാഹുൽ ഹൈക്കോടതിയെ അറിയിച്ചു. ഭാര്യയുടെ സത്യവാംങ്മൂലം അംഗീകരിച്ച് തനിക്കെതിരായ കേസ് റദ്ദാക്കണമെന്നും രാഹുൽ കോടതിയോട് ആവശ്യപ്പെട്ടു. ഇന്ന് കേസ് ഹൈക്കോടതി പരിഗണിക്കും. സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും വീട്ടുകാരും ചേർന്ന് ക്രൂരമായി മർദിച്ചു എന്നായിരുന്നു യുവതി ആദ്യം നൽകിയ മൊഴി. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് യുവതി മൊഴി മാറ്റിയത്. രാഹുൽ മർദിച്ചിട്ടില്ലെന്നും തന്റെ വീട്ടുകാരുടെ നിർബന്ധത്തെ തുടർന്നാണ് രാഹുലിനെതിരെ മൊഴി നൽകിയതെന്നുമാണ് പെൺകുട്ടി പിന്നീട് പറഞ്ഞത്. ഇതിന് പിന്നാലെയാണ് പന്തീരാങ്കാവ്…

Read More

‘മതസ്പർധ വളർത്തി രാഷ്ട്രീയനേട്ടം ഉണ്ടാക്കാൻ ശ്രമിച്ചു’; കെ.കെ ലതികയ്‌ക്കെതിരെ യൂത്ത് കോൺഗ്രസ് പരാതി നൽകി

കാഫിർ പോസ്റ്റ് വിഷയത്തിൽ സിപിഎം സംസ്ഥാന സമിതി അംഗം കെ.കെ. ലതികയ്‌ക്കെതിരെ ഡിജിപിക്ക് യൂത്ത് കോൺഗ്രസ് പരാതി നൽകി. മത സ്പർധ വളർത്തി രാഷ്ട്രീയനേട്ടം ഉണ്ടാക്കാൻ ശ്രമിച്ചെന്ന് കാണിച്ച് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി വി.പി. ദുൽകിഫിൽ ആണ് പരാതി നൽകിയത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ കെ.കെ. ലതിക ഷാഫി പറമ്പിലിനെ ഒരു മതത്തിൻറെ ആളായി ചിത്രീകരിച്ചു. ജനങ്ങളുടെ മനസ്സിൽ യുഡിഎഫ് സ്ഥാനാർത്ഥിയോട് അപ്രീതി ഉണ്ടാകാനുള്ള സാഹചര്യം ഉണ്ടായി. ജനങ്ങൾക്ക് സ്ഥാനാർത്ഥിയോട് അവമതിപ്പുണ്ടാക്കുന്ന പ്രവൃത്തിയാണ് കെ.കെ ലതികയുടെ ഭാഗത്തുനിന്ന്…

Read More

കോട്ടയത്ത് പൊലീസുകാരനെ കാണാനില്ലെന്ന് പരാതി; കേസെടുത്ത് അന്വേഷണം ആരംഭിച്ചു

കോട്ടയത്ത് പൊലീസുകാരനെ കാണാനില്ലെന്ന് പരാതി. കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ കെ രാജേഷിനെയാണ് കാണാതായത്. സംഭവത്തിൽ അയർക്കുന്നം പൊലീസ് കേസെടുത്തു. അയർകുന്നം നീറിക്കാട് സ്വദേശിയാണ് രാജേഷ്. 14ാം തിയ്യതി രാത്രി നൈറ്റ് ഡ്യൂട്ടിക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയിരുന്നു. പിന്നീട് കാണാനില്ലെന്നാണ് കുടുംബത്തിൻ്റെ പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; യുവതി കസ്റ്റഡിയില്‍

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പരാതിക്കാരിയായ യുവതി കസ്റ്റഡിയില്‍. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നാണ് യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. നാളെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും ഡല്‍ഹിയില്‍ നിന്നാണ് യുവതി കൊച്ചിയിലേക്ക് എത്തിയതെന്നാണ് വിവരം. യുവതി അവസാനമായി വീഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്തത് ഡല്‍ഹിയില്‍ നിന്നായിരുന്നു. സൈബര്‍ സെല്ലിന്റെ അന്വേഷണത്തിലാണ് യുവതി വീഡിയോ ഇട്ടത് ഡല്‍ഹിയില്‍ നിന്നാണെന്ന സൂചന പൊലീസിന് ലഭിച്ചത്.

Read More