കളിയിക്കാവിള കൊലപാതകം; പോലീസ് തിരയുന്ന സുനിൽകുമാറിന്റെ കാർ റോഡരികിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി

തിരുവനന്തപുരം കളിയിക്കാവിളയിൽ ക്വാറി വ്യവസായിദീപുവിനെ കൊലപ്പെടുത്തിയ കേസിൽ പോലീസ് തിരയുന്ന സുനിൽകുമാറിന്റെ കാർ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. കന്യാകുമാരി ജില്ലയിലെ കുലശേഖരത്തു നിന്നാണ് റോഡരികിൽ കാർ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത്. തമിഴ്‌നാട് പോലീസ് കസ്റ്റഡിയിലെടുത്ത വാഹനം തക്കല ഡിവൈ.എസ്.പി ഓഫീസിലേക്ക് മാറ്റിയിരിക്കുകയാണ്. അതേസമയം കേസിൽ സുനിൽകുമാറിനായി തമിഴ്‌നാട് പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. കൂടാതെ തമിഴ്‌നാട്ടിലെ വിവിധഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. ദീപുവിനെ കൊലപ്പെടുത്താൻ സർജിക്കൽ ബ്ലേഡും ഗ്ലൗസും അടക്കമുള്ളവ നൽകിയത് സുനിൽകുമാറാണെന്ന് നേരത്തെ അറസ്റ്റിലായ സജികുമാർ മൊഴിനൽകിയിരുന്നു. അതേസമയം,…

Read More

കത്വ ഫണ്ട് തട്ടിപ്പ് കേസ്; പി കെ ഫിറോസിനും സി കെ സുബൈറിനുമെതിരെയുള്ള കേസിലെ നടപടി സ്റ്റേ

കത്വ ഫണ്ട് തട്ടിപ്പ് കേസിൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിനും അഖിലേന്ത്യാ സെക്രട്ടറി സി കെ സുബൈറിനുമെതിരെയുള്ള കേസിലെ നടപടിസ്റ്റേ ചെയ്ത് ഹൈക്കോടതി. ഇരുവരും നേരത്തെ കുന്നമംഗലം മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങി ജാമ്യം എടുത്തിരുന്നു. കത്വ പെൺകുട്ടിക്കായി ശേഖരിച്ച തുകയിൽ 15 ലക്ഷം രൂപ പി കെ ഫിറോസും സി കെ സുബൈറും വകമാറ്റി ചിലവഴിച്ചെന്നായിരുന്നു പരാതി. യൂത്ത് ലീഗിൽ നിന്ന് രാജിവെച്ച യൂസുഫ് പടനിലം ആയിരുന്നു പരാതിക്കാരൻ. 2021-ലാണ് ഇവർക്കെതിരെ…

Read More

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; സിപിഎമ്മിനെ പ്രതിചേര്‍ത്തത് രാഷ്ട്രീയപ്രേരിതം: എം വി ഗോവിന്ദൻ

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎമ്മിനെ പ്രതി ചേര്‍ത്ത ഇഡി നടപടിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍ രംഗത്ത്.ഇഡി നടപടി തോന്നിവാസം കേന്ദ്ര സര്‍ക്കാർ ശൈലി മാറ്റുന്നില്ല എന്നതിന് തെളിവാണിത്.ലോക്കല്‍ കമ്മറ്റിയോ ബ്രാഞ്ച് കമ്മറ്റിയോ സ്ളം വാങ്ങിയാല്‍ അത് ജില്ല കമ്മറ്റിയുടെ പേരിലാണ് രജിസ്റ്റ്‍ ചെയ്യുക. ഇത് പുതിയ സംഭവമല്ല.അതിന്‍റെ പേരില്‍ പ്രതി ചേര്‍ക്കാനുള്ള നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടും.ഇഡി ഇതുവരെ പാർട്ടിയെ ഔദ്യോഗികമായി ഒന്നും അറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎമ്മിന്‍റേതുൾപ്പെടെ…

Read More

അങ്കമാലി താലൂക്ക് ആശുപത്രിയിലെ സിനിമാ ചിത്രീകരണം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമാ ചിത്രീകരണത്തിനെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. സിനിമ ചിത്രീകരിക്കാൻ അനുമതി നൽകിയവർ 7 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്നാണ് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടിരിക്കുന്നത്. എറണാകുളം ജില്ല മെഡിക്കൽ ഓഫീസർ, അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയിരിക്കുന്നത്. വ്യാഴാഴ്ച രാത്രി മുഴുവൻ രോഗികളെ ബുദ്ധിമുട്ടിലാക്കിയ സാഹചര്യത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ്റെ ഈ നടപടി. രാത്രി 9 മണിയോടെയാണ് ചിത്രീകരണം തുടങ്ങിയത്. അത്യാഹിത വിഭാഗത്തിലെ ലൈറ്റുകൾ മറച്ചും നിയന്ത്രണങ്ങൾ…

Read More

ബിഎസ് യെദിയൂരപ്പയ്ക്കെതിരായ പോക്സോ കേസ്; കുറ്റപത്രം സമർപ്പിച്ച് സിഐഡി

മുൻ കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയ്ക്ക് എതിരായ പോക്സോ കേസിൽ സിഐഡി കുറ്റപത്രം സമർപ്പിച്ചു. ബെംഗളുരുവിലെ പോക്സോ കേസുകൾ പരിഗണിക്കുന്ന അതിവേഗ കോടതിക്ക് മുമ്പാകെയാണ് കുറ്റപത്രം നൽകിയത്. ജൂൺ 17-ന് സിഐഡിക്ക് മുമ്പാകെ യെദിയൂരപ്പ ഹാജരായിരുന്നു. യെദിയൂരപ്പയെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയതടക്കം ഉൾപ്പെടുത്തിയാണ് കുറ്റപത്രം.  നേരത്തെ, മൂന്ന് മണിക്കൂറോളം യെദിയൂരപ്പയെ ചോദ്യം ചെയ്തിരുന്നു. സിഐഡി എഡിജിപി ബികെ സിംഗ്, എസ്‍പി സാറ ഫാത്തിമ, എസ്ഐ പൃത്ഥ്വി എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. ഫെബ്രുവരി 2-ന് ബെംഗളുരുവിലെ ഡോളേഴ്സ്…

Read More

ലൈംഗികാതിക്രമക്കേസ്; പ്രജ്വൽ രേവണ്ണയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി

ലൈംഗികാതിക്രമക്കേസിൽ പ്രതിയായ ഹാസനിലെ മുൻ എംപി പ്രജ്വൽ രേവണ്ണയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി. ജനപ്രതിനിധികളുടെ കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് പ്രജ്വലിന്‍റെ ജാമ്യാപേക്ഷ തള്ളിയത്. പുതിയൊരു എഫ്ഐആർ കൂടി നേരത്തെ പ്രജ്വലിനെതിരെ റജിസ്റ്റർ ചെയ്തിരുന്നു. ഇതോടെ പ്രജ്വലിനെതിരെ നാല് എഫ്ഐആറുകളാണ് ഇപ്പോൾ നിലവിലുള്ളത്. പുതിയ കേസിൽ ചോദ്യം ചെയ്യണമെന്ന എസ്ഐടി ആവശ്യപ്പെട്ടതിനാൽ പ്രജ്വൽ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. രണ്ട് ദിവസം മുൻപ് അറസ്റ്റിലായ പ്രജ്വലിന്‍റെ സഹോദരൻ സൂരജ് രേവണ്ണയും പൊലീസ് കസ്റ്റഡിയിലാണ്.  കർണാടകയിലെ ഹാസനിൽ എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന…

Read More

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ബെംഗളൂരുവിലെ പ്രത്യേക കോടതിയിൽ പരാതി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ബെംഗളൂരുവിലെ പ്രത്യേക കോടതിയിൽ പരാതി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നരേന്ദ്ര മോദി നടത്തിയ വിവാദ പരാമർശത്തിനെതിരെയാണ് പരാതി. സിയാവുർ റഹ്മാൻ എന്നയാളാണ് പരാതി നൽകിയിരിക്കുന്നത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്‍റെ സമ്പത്ത് മുസ്‍ലിങ്ങള്‍ക്ക് നല്‍കുമെന്ന പ്രധാനമന്ത്രിയുടെ രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് പ്രസംഗത്തിന് എതിരെയാണ് പരാതി നൽകിയിരിക്കുന്നത്. ജനപ്രതിനിധികള്‍ക്കെതിരായ പരാതികൾ പരിഗണിക്കുന്ന കോടതി വാദം കേട്ടു. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്ന പരാമർശങ്ങളാണ് പ്രധാനമന്ത്രി നടത്തിയതെന്നും നിയമ നടപടി സ്വീകരിക്കണമെന്നും സിയാവുർ റഹ്മാൻ ആവശ്യപ്പെട്ടു. അതേസമയം പരാതിയുമായി മുന്നോട്ട് പോവണോയെന്ന കാര്യത്തിൽ…

Read More

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; ‘യുവതി മൊഴി മാറ്റിയത് രാഹുലിൻ്റെ സമ്മർദ്ദം മൂലം’: കേസ് റദ്ദാക്കരുതെന്ന് പൊലീസ്

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്നാവശ്യപ്പെട്ട് പൊലീസ് ഹൈക്കോടതിയിൽ. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്‍റെ സമ്മർദ്ദത്തെ തുടർന്നാണെന്ന് അന്വേഷണസംഘം ഹൈക്കോടയിൽ റിപ്പോ‍ർട്ട് നൽകി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ നൽകിയ ഹർജി തളളണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. യുവതി പൊലീസ് സ്റ്റേഷനിൽ നേരിട്ട് എത്തിയാണ് ഭർത്താവായ രാഹുലിനെതിരെ പരാതി നൽകിയതെന്നും റിപ്പോ‍‍ർട്ടിലുണ്ട്.  കേസെടുത്തതിന് പിന്നാലെ രാഹുൽ ജർമനിയിലേക്ക് കടന്നിരുന്നു. തന്‍റെ വീട്ടുകാരുടെ സമ്മർദ്ദത്തെത്തുടർന്നാണ് ഭർത്താവിനെതിരെ പരാതി നൽകിയതെന്ന് യുവതി പിന്നീട് പറഞ്ഞിരുന്നു. വീട്ടുകാര്‍ക്കൊപ്പം പോകാന്‍ താല്‍പര്യമില്ലെന്ന് മജിസ്ട്രേറ്റിന് മുന്നില്‍…

Read More

കളിയിക്കാവിളയിലെ കൊലപാതകം; ഒരാൾ പൊലീസ് പിടിയിൽ

കളിയിക്കാവിളയിലെ ക്വാറി ഉടമയുടെ കൊലപാതകത്തിൽ ഒരാൾ പൊലീസ് പിടിയിൽ. മലയം സ്വദേശി അമ്പിളിയാണ് (ചൂഴാറ്റുകോട്ട അമ്പിളി) പിടിയിലായത്. തിരുവനന്തപുരത്തെ ഗുണ്ട മൊട്ട അനിയെ കൊലപ്പെടുത്തിയ കേസിലും അമ്പിളി പ്രതിയാണ്. മാർത്താണ്ഡം പൊലീസ് സ്റ്റേഷനിലാണ് അമ്പിളി ഇപ്പോഴുള്ളത്. തമിഴ്നാട് പൊലീസ് ഇയാളെ ചോദ്യം ചെയ്യുകയാണ്. മണ്ണുമാന്തി യന്ത്രം വാങ്ങാൻ 10 ലക്ഷം രൂപയുമായി തമിഴ്നാട്ടിലെ പൊള്ളാച്ചിയിലേക്കു സ്വന്തം കാറിൽ പോയ ക്വാറി, ക്രഷർ ഉടമയായ മലയിന്‍കീഴ് സ്വദേശി ദീപു(46)വിനെ കളിയിക്കാവിളയില്‍ കാറിനുള്ളില്‍ കഴുത്തറുത്ത നിലയിലാണ് കണ്ടെത്തിയത്. സംഭവത്തില്‍ നിര്‍ണായക…

Read More

‘ടിപികേസ് പ്രതികളെ സിപിഎമ്മിന് പേടി’; രൂക്ഷ വിമർശനവുമായി കെ ക രമ

ടിപി കേസ് പ്രതികൾക്ക് ശിക്ഷ ഇളവ്  നൽകാനുള്ള നീക്കത്തിനെതിരായ അടിയന്തരപ്രമേയ നോട്ടീസ് തള്ളിയ സ്പീക്കറുടെ നടപടിക്കെതിരെ കെ ക രമ. പ്രതികളെ വിട്ടയക്കാന്‍ നീക്കമില്ലെന്ന് സഭയില്‍ പറയേണ്ടത് മുഖ്യമന്ത്രിയായിരുന്നു, സ്പീക്കറല്ല. മുഖ്യമന്ത്രിയുടെ മുഖത്ത് നോക്കി ഒരു പാട് ചോദ്യങ്ങൾ ഉണ്ടായിരുന്നു. ചോദ്യങ്ങളെ മുഖ്യമന്ത്രിക്ക് ഭയമാണെന്നും അവര്‍ പറഞ്ഞു. ഞങ്ങൾ നിങ്ങളുടെ കൂടെ ഉണ്ടെന്ന സന്ദേശം സർക്കാർ പ്രതികൾക്ക് നൽകുന്നു. പ്രതികളെ സിപിഎം  നേതൃത്വത്തിനു ഭയമാണ്. ഇത്രയധികം പരോൾ കിട്ടിയ മറ്റേത് പ്രതികളുണ്ട്. സിപിഎം നേതാക്കൾ പ്രതികളെ കാണാൻ…

Read More