
ജോലിക്കിടെ റീല്‍ ചിത്രീകരിച്ച സംഭവം; ജീവനക്കാർക്കെതിരേ നടപടി ഉണ്ടാകില്ല
തിരുവല്ല നഗരസഭയില്‍ അവധിദിനമായ ഞായറാഴ്ച ജോലിക്കിടെ റീല്‍ ചിത്രീകരിച്ചതിന്റെപേരില്‍ ജീവനക്കാർക്കെതിരേ നടപടി ഉണ്ടാകില്ല. നടപടിയെടുക്കരുതെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നല്‍കിയതായി മന്ത്രി എം.ബി.രാജേഷ് സാമൂഹികമാധ്യമത്തിലെ കുറിപ്പില്‍ വ്യക്തമാക്കി. അവശ്യഘട്ടങ്ങളില്‍ ഞായറാഴ്ചകളില്‍പ്പോലും ജോലിക്കെത്തുന്ന തദ്ദേശസ്ഥാപനങ്ങളിലെ ജീവനക്കാരെ മന്ത്രി അഭിനന്ദിച്ചു. തിരുവല്ല നഗരസഭയില്‍ ജീവനക്കാർ ഉള്‍പ്പെട്ട സോഷ്യല്‍മീഡിയാ റീലിനെപ്പറ്റി ജില്ലാമേധാവി, നഗരസഭാസെക്രട്ടറി എന്നിവരില്‍നിന്നും വിവരങ്ങള്‍ തേടിയിരുന്നു. ഞായറാഴ്ചയാണ് റീല്‍ തയ്യാറാക്കിയത്. കാലവർഷക്കെടുതിയില്‍ അടിയന്തരസാഹചര്യമുണ്ടായാല്‍ ഇടപെടുന്നതിന് കളക്ടറുടെ നിർദേശപ്രകാരമാണ് അവധിദിനത്തിലും ജീവനക്കാരെത്തിയത്. ഓഫീസ് പ്രവർത്തനങ്ങളെ ബാധിക്കാതെയാണ് റീല്‍ ചിത്രീകരിച്ചതെന്നും വ്യക്തമായി. ജീവനക്കാരുടെ എല്ലാ…