
നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസ്; സുപ്രധാന പ്രതി പിടിയില്‍
നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസില്‍ സുപ്രധാന പ്രതി പിടിയില്‍. റോക്കി എന്ന രാകേഷ് രഞ്ജനെ സിബിഐ അറസ്റ്റ് ചെയ്തത്. പാട്‌നയില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിനു പിന്നാലെ അന്വേഷണ സംഘം പാട്‌നയിലേയും കൊല്‍ക്കത്തയിലേയും വിവിധ സ്ഥലങ്ങളില്‍ തെരച്ചില്‍ നടത്തി. തുടര്‍ന്ന് നിരവധി രേഖകള്‍ പിടിച്ചെടുത്തു. ചോദ്യം ചെയ്യലിനായി രാകേഷ് രാജനെ 10 ദിവസത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ടു. റോക്കി എന്ന രാകേഷ് രാജന്‍ റാഞ്ചിയില്‍ ഹോട്ടല്‍ നടത്തുകയാണ്. ഇയാളാണ് നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ത്തിയത്. കൂടാതെ പരീക്ഷ…