വീട്ടിൽക്കയറി യുവതിക്ക് നേരേ വെടിയുതിർത്ത കേസ്; വനിതാ ഡോക്ടർ നാലുദിവസം കസ്റ്റഡിയിൽ

തിരുവനന്തപുരത്ത് വീട്ടിൽക്കയറി യുവതിക്ക് നേരേ വെടിയുതിർത്ത കേസിൽ പ്രതിയായ വനിതാ ഡോക്ടറെ നാലുദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി(11) ആണ് പ്രതിയെ പോലീസ് കസ്റ്റഡിയിൽവിട്ടത്. പ്രതിയുമായി എറണാകുളത്തും കൊല്ലത്തും തെളിവെടുപ്പ് നടത്തുമെന്ന് പോലീസ് പറഞ്ഞു. കൊല്ലത്ത് ഡോക്ടർ താമസിച്ച ക്വാർട്ടേഴ്സിലടക്കം തെളിവെടുപ്പ് നടന്നേക്കുമെന്നാണ് സൂചന. വെടിവെക്കാൻ ഉപയോഗിച്ച എയർപിസ്റ്റൾ ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. ഇതിനായും അന്വേഷണം തുടരും. ജൂലായ് 28-നാണ് വഞ്ചിയൂർ ചെമ്പകശ്ശേരിയിൽ ഷിനിയെ വനിതാ ഡോക്ടർ വീട്ടിൽക്കയറി വെടിവെച്ചത്. എയർപിസ്റ്റൾ ഉപയോഗിച്ചുള്ള…

Read More

ചൈനീസ് സാമൂഹ്യമാധ്യമമായ ടിക്‌ടോക്കിനെതിരെ കേസെടുത്ത് യുഎസ്

കുട്ടികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നത് കമ്ബനിക്ക് അവസാനിപ്പിക്കാനായില്ല എന്നാരോപിച്ച്‌ ചൈനീസ് സാമൂഹ്യമാധ്യമമായ ടിക്‌ടോക്കിനെതിരെ യുഎസ് കേസെടുത്തതായി രാജ്യാന്തര മാധ്യമമായ സിഎന്‍എന്നിന്‍റെ റിപ്പോര്‍ട്ട്. 13 വയസില്‍ താഴെയുള്ള കുട്ടികള്‍ ആപ്പില്‍ ചേരുന്നത് തടയാന്‍ കമ്ബനിക്കായില്ലെന്നും ഈ കുട്ടികളുടെ വ്യക്തിവിവരങ്ങള്‍ നിയമവിരുദ്ധമായി ചോര്‍ത്തുന്നത് തുടരുകയാണെന്നുമുള്ള കാരണങ്ങള്‍ നിരത്തിയാണ് ടിക്‌ടോക്കിനെതിരെ അമേരിക്കന്‍ നീക്കം.  മാതാപിതാക്കളുടെ അനുമതിയില്ലാതെ കുട്ടികളെ ആപ്ലിക്കേഷനില്‍ ചേരാന്‍ അനുവദിക്കുന്നതിലൂടെ ടിക്‌ടോക്കും മാതൃകമ്ബനിയായ ബൈറ്റ്‌ഡാന്‍സും കുട്ടികളുടെ ഓണ്‍ലൈന്‍ സ്വകാര്യത സംരക്ഷണ നിയമം ഇപ്പോഴും ലംഘിക്കുന്നതായി യുഎസ് നീതിന്യായ വകുപ്പ് ആരോപിക്കുന്നു. ഇതോടൊപ്പം…

Read More

കോച്ചിം​ഗ് സെന്റർ അപകടം; കേസ് സിബിഐക്ക് കൈമാറി ഡൽഹി ഹൈക്കോടതി

ഡൽഹിയിലെ ഐഎഎസ് കോച്ചിം​ഗ് സെന്ററിലുണ്ടായ അപകടത്തിൽ മലയാളിയടക്കം മൂന്ന് വിദ്യാർത്ഥികളുടെ മരിച്ച സംഭവത്തിൽ കേസ് സിബിഐക്ക് കൈമാറി ഹൈക്കോടതി. സെൻട്രൽ വിജിലൻസ് കമ്മീഷന്റെ മുതിർന്ന ഉദ്യോ​ഗസ്ഥനെ അന്വേഷണത്തിന് മേൽനോട്ടം വഹിക്കാൻ നിയോ​ഗിക്കണമെന്നും കോടതി നിർദേശിച്ചു. സംഭവത്തിൽ എംസിഡി അടക്കമുള്ള സർക്കാർ സംവിധാനങ്ങളുടെ ഇടപെടൽ കാര്യക്ഷമമല്ലെന്നും കോടതി വിമർശിച്ചു. അതേസമയം കേസിൽ അറസ്റ്റിലായ എസ്‍യുവി ഡ്രൈവർക്ക് കോടതി ജാമ്യം അനുവദിച്ചു. വെള്ളം കയറിയ സമയത്ത് ഇയാൾ കോച്ചിം​ഗ് സെന്ററിന് മുന്നിലൂടെ വേ​ഗത്തിൽ കാറോടിച്ചത് അപകടത്തിന് കാരണമായെന്നായിരുന്നു പോലീസ് കണ്ടെത്തൽ.

Read More

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രചാരണം: കേസെടുത്ത് പൊലീസ്

വയനാട് ജില്ലയിലെ ചൂരല്‍മലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവർക്ക് സഹായം അഭ്യർത്ഥിച്ചുള്ള മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രചാരണം നടത്തിയതിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ക്ക് തടസ്സമുണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെ പോസ്റ്റ് പ്രചരിപ്പിച്ചതിനാണ് വയനാട് സൈബർ ക്രൈം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഭാരതീയ ന്യായ സംഹിതയിലെ 192, 45 വകുപ്പുകള്‍, ദുരന്തനിവാരണ നിയമത്തിലെ 51-ാം വകുപ്പ് എന്നിവ അനുസരിച്ചാണ് കേസ്. സാമൂഹ്യമാധ്യമമായ എക്സില്‍ കോയിക്കോടൻസ് 2.0 എന്ന പ്രൊഫൈലില്‍ നിന്നാണ് വ്യാജ പോസ്റ്റ് പ്രചരിപ്പിച്ചത്. ദുരന്തനിവാരണ സഹായത്തിനുള്ള…

Read More

വടകരയിലെ വ്യാജ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; കേസ് ഡയറി ഹാജരാക്കാൻ പൊലീസിനോട് ഹൈക്കോടതി

വടകരയിലെ വ്യാജ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസിൽ കേസ് ഡയറി ഹാജരാക്കാൻ പൊലീസിന് ഹൈക്കോടതിയുടെ നിര്‍ദേശം. വടകര പൊലീസ് ഇന്‍സ്‌പെക്ടര്‍ക്കാണ് ഹൈക്കോടതി ഇത് സംബന്ധിച്ച് നിര്‍ദേശം നൽകിയിരിക്കുന്നത്. ഓഗസ്റ്റ് 12-ന് മുന്‍പ് കേസ് ഡയറി ഹാജരാക്കാനാണ് ഉത്തരവ്. വടകരയിലെ ‘കാഫിർ’ സ്ക്രീൻ ഷോട്ട് വിവാദത്തിൽ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് മുസ്ലിം ലീഗ് പ്രവർത്തകൻ പി കെ ഖാസിമാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. വ്യാജ സ്ക്രീൻ ഷോട്ടിൻ്റെ ഇരയാണ് താനെന്നാണ് പി കെ ഖാസിം ഉയർത്തുന്ന പ്രധാന വാദം. സംഭവത്തിൽ…

Read More

കൈക്കൂലി കേസിൽ പ്രതിയായ തൊടുപുഴ നഗരസഭ ചെയർമാൻ രാജിവെച്ചു

കൈക്കൂലി കേസിൽ പ്രതിയായ തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ് രാജിവെച്ചു. കേസിൽ പ്രതിയായതോടെ സനീഷ് ജോർജിനുള്ള പിന്തുണ എൽഡിഎഫ് പിൻവലിച്ചിരുന്നു. സനീഷ് ജോർജിനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം മറ്റന്നാൾ പരിഗണിക്കാൻ ഇരിക്കുന്നതിന് മുന്നോടിയായാണ് രാജി.  സമരങ്ങളെ തുടർന്നല്ല രാജിയെന്നും സ്വതന്ത്ര കൗൺസിലറായി തുടരുമെന്നും സനീഷ് ജോർജ്ജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. അവിശ്വാസം വരുമ്പോൾ തന്നെ അറിയുന്ന സഹ പ്രവർത്തകർക്ക് സമ്മർദം ഉണ്ടാകും. ഇതെല്ലാം കണക്കിൽ എടുത്താണ് രാജിവെക്കുന്നത്. ഒരു രീതിയിലും അഴിമതിക്ക് കൂട്ട് നിന്നിട്ടില്ല. അന്നത്തെ…

Read More

മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ കുടുംബത്തിനെതിരായ സൈബർ ആക്രമണം; കേസെടുത്ത് യുവജന കമ്മീഷൻ

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി അർജുന്റെ കുടുംബാംഗങ്ങൾക്ക് നേരെ ഉണ്ടായ സൈബർ ആക്രമണത്തിൽ യുവജന കമ്മീഷൻ കേസെടുത്തു. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട്‌ സമർപ്പിക്കാൻ കോഴിക്കോട് തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവികൾക്ക് യുവജന കമ്മീഷൻ നിർദേശം നല്‍കി. സൈബർ ആക്രമണം നടത്തിയ ഫേസ്‍ബുക്ക്‌, യു‍ട്യൂബ് അക്കൗണ്ടുകൾ കണ്ടെത്തി നടപടി എടുക്കാനും കമ്മീഷൻ നിർദേശം നല്‍കിയിട്ടുണ്ട്. രഞ്ജിത്ത് ഇസ്രായേലിനെതിരായ സൈബർ ആക്രമണത്തിലും കേസ് എടുത്തതായി യുവജന കമ്മീഷൻ അറിയിച്ചു. സൈബര്‍…

Read More

കുത്തിവയ്പ്പിനു പിന്നാലെ യുവതി അബോധാവസ്ഥയിൽ; ഡോക്ടർക്കെതിരെ കേസ്

നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് യുവതി അബോധാവസ്ഥയിലെന്ന് പരാതി. വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കാട്ടാക്കട സ്വദേശി കൃഷ്ണ തങ്കപ്പൻ കുത്തിവയ്പ്പിനെ തുടർന്ന് അബോധാവസ്ഥയിൽ ആവുകയായിരുന്നു. സംഭവത്തിൽ കൃഷ്ണയെ മെഡിക്കൽ കോളജിലെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. ചികിത്സപ്പിഴവെന്ന പരാതിയിൽ ഡോക്ടർക്കെതിരെ നെയ്യാറ്റിൻകര പൊലീസ് കേസെടുത്തു. ഡോക്ടർ വിനുവിനെതിരെയാണ് പൊലീസ് നടപടി. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Read More

അദാനി ഹിൻഡൻബെർഗ് കേസിലെ വിധിയിൽ പുന:പരിശോധന ഇല്ല; ഹർജി തള്ളി സുപ്രീംകോടതി

അദാനി ഹിൻഡൻബെർഗ് കേസിലെ വിധിയിൽ പുന:പരിശോധന ഇല്ലെന്ന് സുപ്രീം കോടതി. പുന:പരിശോധന ഹർജി തള്ളിയ സുപ്രീംകോടതി അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നാവശ്യവും തള്ളുകയായിരുന്നു. ഓഹരി വിപണിയുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് കൃത്രിമത്വം കാട്ടിയെന്നാണ് ഹിൻഡൻബെർഗ് റിപ്പോർട്ട്. ഈ റിപ്പോർട്ടിൻ്റെ പ്രത്യേക അന്വേഷണം കോടതി തള്ളിയിരുന്നു. സെബിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കേന്ദ്രം നടപടി സ്വീകരിക്കണമെന്നുമായിരുന്നു കോടതി നിർദേശം. കഴിഞ്ഞ ജനുവരിയാണ് കോടതി വിധി പറഞ്ഞത്. സെബി നടത്തുന്ന അന്വേഷണം മൂന്നു മാസത്തിനകം പൂർത്തിയാക്കാൻ നിർദ്ദേശിച്ച കോടതി മാധ്യമറിപ്പോർട്ടുകൾ ആധികാരിക തെളിവായി…

Read More

പെട്രോൾ പമ്പ് ജീവനക്കാരനെ കാറിടിച്ച് കൊല്ലാൻ ശ്രമം; പൊലീസുകാരൻ അറസ്റ്റിൽ 

കണ്ണൂർ തളാപ്പിൽ പെട്രോൾ പമ്പ് ജീവനക്കാരനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച പൊലീസുകാരൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. എ ആർ ക്യാമ്പ് ഡ്രൈവർ കെ.സന്തോഷ് കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. പെട്രോൾ അടിച്ച പണം മുഴുവൻ നൽകാതെ പോകാൻ ശ്രമിച്ച കാറിനെ പമ്പ് ജീവനക്കാരൻ അനിൽകുമാർ തടയാൻ ശ്രമിച്ചപ്പോഴായിരുന്നു വധശ്രമം. പ്രതിയെ സർവ്വീസിൽ നിന്നും സിറ്റി പൊലീസ് കമ്മീഷണർ സസ്പെൻ്റ് ചെയ്തിട്ടുണ്ട്. വധശ്രമത്തിനാണ് സന്തോഷിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഇയാൾ പെട്രോൾ അടിച്ചതിന്റെ പണത്തിന്റെ ബാക്കി ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പമ്പ് ജീവനക്കാരൻ…

Read More