ഡി സോൺ സംഘർഷം: 10 എസ്എഫ്ഐ പ്രവർത്തക‍ർക്കെതിരെ കേസ്

കാലിക്കറ്റ് സ‍ർവകലാശാല ഡി സോൺ കലോത്സവത്തിനിടെ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് 10 എസ്എഫ്ഐ പ്രവർത്തക‍ർക്കെതിരെ പൊലീസ് കേസെടുത്തു. കാലിക്കറ്റ് സർവ്വകലാശാല ചെയർ പേഴ്സൺ നിത ഫാത്തിമ, കെഎസ്‌യു പ്രവർത്തകനായ ഷാജി എന്നിവരുടെ പരാതിയിലാണ് എസ്എഫ്ഐ പ്രവർത്തകരായ ആശിഷ്, റിസ്വാൻ, മനീഷ് ഉൾപ്പടെ 10 പേർക്കെതിരെ കേസെടുത്തത്. മാരകയുധങ്ങൾ കൊണ്ട് ആക്രമിക്കുകയും , അസഭ്യം പറയുകയും ചെയ്തെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. ഭാരതീയ ന്യായ് സംഹിതയിലെ അന്യായമായി സംഘം ചേരൽ, മനപ്പൂർവമായ നരഹത്യാ ശ്രമം, മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കൽ തുടങ്ങിയ…

Read More

നെൻമാറ ഇരട്ടക്കൊലക്കേസ്; ചെന്താമരയെ ഡിവൈഎസ്പി ഓഫീസിലേക്ക് മാറ്റി: ഇന്ന് കോടതിയിൽ ഹാജരാക്കും

നെൻമാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ ഇന്ന് കോടതിയിൽ ഹാജരാക്കും. രണ്ട് പകലും രണ്ട് രാത്രിയും നീണ്ട തെരച്ചിലിനൊടുവിലാണ് പ്രതി പിടിയിലായത്. ജനരോഷം ശക്തമായതോടെ പ്രതിയെ നെന്മാറ സ്റ്റേഷനിൽ നിന്ന് പുലർച്ചെ ആലത്തൂർ ഡിവൈഎസ്പി ഓഫീസിലേക്ക് മാറ്റുകയായിരുന്നു. ഡിവൈഎസ്പി ഓഫീസിലായിരിക്കും വിശദമായ ചോദ്യം ചെയ്യൽ.  നെൻമാറ സ്റ്റേഷന് മുൻപിൽ അർധരാത്രി വരെ നാട്ടുകാരുടെ പ്രതിഷേധം നീണ്ടു. ലാത്തിവീശിയും ​ഗേയ്റ്റ് അടച്ചുമാണ് നാട്ടുകാരെ പൊലീസ് പിന്തിരിപ്പിച്ചത്. അതേസമയം, താൻ ഇന്നലെ വിഷം കഴിച്ചിട്ടും ചത്തില്ലെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. മരിക്കാൻ…

Read More

ഡൽഹി മുഖ്യമന്ത്രി അതിഷി മർലേനക്ക് എതിരെ ബിജെപി നൽകിയ അപകീർത്തിക്കേസ് കോടതി തള്ളി

ഡൽഹി മുഖ്യമന്ത്രി അതിഷി മർലേനക്ക് എതിരെ ബിജെപി നൽകിയ അപകീർത്തിക്കേസ് തള്ളി ഡൽഹി കോടതി. ഇഡിയുമായി ബന്ധപ്പെട്ട നടത്തിയ പരാമർശത്തിലാണ് അതിഷിക്കെതിരെ ബിജെപി പരാതി നൽകിയത്. എന്നാൽ ഇത് നിലനിൽക്കുന്നതല്ലെന്ന് ചൂണ്ടികാട്ടിയ ഡൽഹി റോസ് അവന്യു കോടതി, അപകീർത്തിക്കേസ് തള്ളിക്കളഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണം ചൂട് പിടിച്ചിരിക്കെ കോടതി ഉത്തരവ് വലിയ ആശ്വാസമാണ് എഎപിയ്ക്കും മുഖ്യമന്ത്രിയ്ക്കും നൽകുന്നത്. അരവിന്ദ് കെജ്‌രിവാൾ മന്ത്രിസഭയിലെ മന്ത്രിയായിരുന്ന അതിഷി, ‘തന്നെയും മറ്റ് എഎപി നേതാക്കളെയും ബിജെപിയുമായി ബന്ധമുള്ള വ്യക്തികൾ സമീപിച്ചിരുന്നു, പാർട്ടിയിൽ…

Read More

സെയ്ഫിന്റെ വീട്ടിലെ മോഷ്ടാവെന്ന് പറഞ്ഞ് ചിത്രം പുറത്തുവിട്ടു; ‘ജോലി പോയി, വിവാഹം മുടങ്ങി’: ജീവിതം തകർന്നെന്ന് യുവാവ്

സെയ്ഫ് അലി ഖാനെ ആക്രമിച്ച പ്രതിയെന്നു സംശയിച്ചു മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്ത ഛത്തീസ്ഗഡ് സ്വദേശിയായ യുവാവിനു ജോലി നഷ്ടപ്പെട്ടു, വിവാഹവും മുടങ്ങി. പ്രതിയെന്ന് ഉറപ്പിച്ച് പൊലീസ് ചിത്രം അടക്കം പുറത്തുവിട്ട ആകാശ് കനോജിയയ്ക്കാണ് (31) ഈ ദുർഗതി. മുംബൈയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന ആകാശ്, മുംബൈ എൽടിടി– കൊൽക്കത്ത ഷാലിമാർ ജ്ഞാനേശ്വരി എക്സ്പ്രസിൽ യാത്ര ചെയ്യവേയാണ് കഴിഞ്ഞ 18ന് റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തത്.  19നു പുലർച്ചെ യഥാർഥ പ്രതിയും ബംഗ്ലദേശ് സ്വദേശിയുമായ മുഹമ്മദ് ഷെരിഫുൾ ഇസ്‌ലാം ഷെഹ്സാദിനെ മുംബൈയ്ക്ക്…

Read More

കൊടകര കുഴൽപ്പണക്കേസിലെ അന്വേഷണം പൂർത്തിയായെന്ന് ഇഡി; ഒരു മാസത്തിനകം കേസിൽ കുറ്റപത്രം നൽകും

കൊടകര കുഴൽപ്പണക്കേസിലെ അന്വേഷണം പൂർത്തിയായെന്ന് ഇഡി ഹൈക്കോടതി അറിയിച്ചു. ഒരു മാസത്തിനകം കേസിൽ കുറ്റപത്രം നൽകുമെന്ന് എൻഫോഴ്സ്മെൻ്റ് ഹൈക്കോടതിയിൽ വ്യക്തമാക്കി. കുറ്റപത്രം നൽകാൻ ഹൈക്കോടതി രണ്ടുമാസത്തെ സാവകാശം അനുവദിച്ചു. അന്വേഷണം വേഗത്തിൽ തീർപ്പാക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. കൊടകര കുഴൽപ്പണ കേസിലെ സാക്ഷി നൽകിയ ഈ ഹർജിയും ഹൈക്കോടതി തീർപ്പാക്കി. കൊടകര കുഴൽപ്പണക്കേസിലെ പണത്തിന്റെ ഉറവിടത്തെ കുറിച്ച് ഇഡി അന്വേഷിച്ചില്ലെന്നാണ് വ്യക്തമാകുന്നത്, കവർച്ചയ്ക്ക് ശേഷം നടന്ന കള്ളപ്പണ ഇടപാടിനെ പറ്റിയാണ് ഇ ഡി അന്വേഷിച്ചതെന്നാണ്…

Read More

എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യു കൊലക്കേസ്: വിചാരണ നടപടികൾ ഇന്ന് തുടങ്ങും

മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ നടപടികൾ ഇന്ന് തുടങ്ങും. ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ പ്രതികളായ കേസിൽ പ്രോസിക്യൂഷന്‍റെ പ്രാഥമിക വാദമാണ് ഇന്ന് തുടങ്ങുക. ഇക്കഴിഞ്ഞ ഒക്ടോബറില്‍ പ്രാരംഭ വാദം തുടങ്ങാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പ്രോസിക്യൂഷന്‍ പുനസൃഷ്ടിച്ച രേഖകള്‍ ലഭ്യമാക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടതോടെ കേസ് മാറ്റിവയ്ക്കുകയായിരുന്നു. ജി.മോഹന്‍രാജാണ് കേസിലെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍.  2018 ജൂലൈ രണ്ടിനാണ് എസ്എഫ്ഐ പ്രവര്‍ത്തകനായ അഭിമന്യുവിനെ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊന്നത്. 2018 സെപ്തംബര്‍ 26ന് കേസില്‍…

Read More

‘തന്‍റെ  വാക്കുകൾ വളച്ചൊടിച്ചു: 48 മണിക്കൂറിനകം മാപ്പ് പറയണം’; കെജ്രിവാളിനെതിരെ 100 കോടിയുടെ മാനനഷ്ടകേസ് നൽകുമെന്ന് ബിജെപി സ്ഥാനാർത്ഥി

അരവിന്ദ് കെജ്രിവാളിനെതിരെ നൂറ് കോടിയുടെ മാനനഷ്ടകേസ് നൽകുമെന്ന് ബിജെപി സ്ഥാനാർത്ഥി പർവേഷ് വർമ്മ പറഞ്ഞു. തന്‍റെ  വാക്കുകൾ കെജ്രിവാൾ വളച്ചൊടിച്ചെന്ന് പർവേഷ് വർമ്മ ആരോപിച്ചു. 48 മണിക്കൂറിനകം മാപ്പ് പറഞ്ഞില്ലെങ്കിൽ കോടതിയെ സമീപിക്കും. കെജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭ​ഗവന്ത് മാനും സർക്കാർ വാഹനങ്ങളും സംവിധാനങ്ങളും ദുരുപയോ​ഗിക്കുന്നുവെന്നും ബിജെപി കുറ്റപ്പെടുത്തി.തെരഞ്ഞെടുപ്പ് കമ്മീഷന് ഇത് സംബന്ധിച്ച് പരാതി നൽകി. ഡൽഹി തെരഞ്ഞെടുപ്പിനായുള്ള പ്രചാരണം രാഷ്ട്രീയ പാർട്ടികൾ ഊർജ്ജിതമാക്കി . ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ …

Read More

ഡിസിസി ട്രഷറർ എൻഎം വിജയന്റെ മരണം; ആത്മഹത്യ പ്രേരണ കുറ്റം: രണ്ട് കോൺഗ്രസ് പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി

വയനാട് ഡിസിസി ട്രഷറർ എൻഎം വിജയന്റെ മരണത്തിൽ രണ്ട് കോൺഗ്രസ് പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഡിസിസി പ്രസിഡന്റ് എൻഡി അപ്പച്ചൻ, മുൻ കോൺ​ഗ്രസ് നേതാവ് കെകെ ​ഗോപിനാഥൻ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്. ചോദ്യം ചെയ്യൽ പൂർത്തിയായതോടെയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇരുവർക്കും മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി വിട്ടയക്കും. കേസിലെ ഒന്നാം പ്രതിയായ ഐസി ബാലകൃഷ്ണൻ എംഎൽഎ‌യ്ക്ക് നിയമസഭ സമ്മേളിക്കുന്നതിനാൽ ഇളവുനൽകിയിരുന്നു. 23, 24, 25 തീയതികളിൽ…

Read More

കഠിനംകുളം ആതിരയുടെ കൊലപാതകം; പ്രതി രക്ഷപ്പെട്ട സ്കൂട്ടർ കണ്ടെത്തി

കഠിനംകുളം ആതിരയുടെ കൊലപാതകത്തിൽ പ്രതി കൃത്യം നടത്തിയ ശേഷം രക്ഷപ്പെട്ട സ്കൂട്ടർ കണ്ടെത്തി. കൊല്ലപ്പെട്ട ആതിരയുടെ സ്കൂട്ടറാണ് ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തിയത്. പ്രതിയെക്കുറിച്ച് അന്വേഷണം നടക്കുന്നതിനിടെ  ഇന്നലെ വൈകുന്നേരത്തോടെയാണ് റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിനു സമീപത്തുനിന്ന് വാഹനം കണ്ടെത്തുന്നത്.   ഇന്നലെ രാവിലെയാണ് കൊലപാതകം. പിന്നീട് വീട്ടിലുണ്ടായിരുന്ന സ്കൂട്ടറുമായി പ്രതി രക്ഷപ്പെടുകയായിരുന്നു. എറണാകുളം സ്വദേശിയായ പ്രതി ട്രെയിനിൽ രക്ഷപ്പെട്ടെന്നാണ് പൊലീസ് നിഗമനം. ഇയാൾ ആതിരയുടെ നവമാധ്യമ സുഹൃത്താണെന്ന നി​ഗമനത്തിലാണ് പൊലീസ്.  സ്റ്റേഷനിലെത്തിച്ച സ്കൂട്ടർ ഇന്ന് തുറന്നു…

Read More

കണ്ണൂർ ന്യൂ മാഹി ഇരട്ടക്കൊലപാതക കേസ്: ഇന്ന് വിചാരണ തുടങ്ങും; കൊടി സുനിയും മുഹമ്മദ്‌ ഷാഫിയും പ്രതികൾ

കണ്ണൂർ ന്യൂ മാഹിയിൽ 2010ൽ രണ്ട് ആർഎസ്എസ് പ്രവർത്തകരെ വെട്ടിക്കൊന്ന കേസിൽ തലശ്ശേരി കോടതിയിൽ ഇന്ന് വിചാരണ തുടങ്ങും. ടിപി കേസ് പ്രതികളായ കൊടി സുനിയും മുഹമ്മദ്‌ ഷാഫിയും ഈ കേസിൽ രണ്ടും നാലും പ്രതികളാണ്. പരോളിലുള്ള കൊടി സുനി തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയിൽ ഹാജരാകും. വിചാരണയ്ക്ക് ഹാജരാകാൻ, കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുത് എന്ന പരോൾ വ്യവസ്ഥയിൽ സുനിക്ക് കോടതി ഇളവ് അനുവദിച്ചിരുന്നു. വിജിത്ത്, ഷിനോജ് എന്നീ ആർഎസ്എസ് പ്രവർത്തകരെ 2010 മെയ്‌ 28ന് ന്യൂ…

Read More