‘വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്; പഠനത്തിന് തടസ്സമില്ല’: കെ വിദ്യയ്ക്ക് പിഎച്ച്ഡി തുടരാം

വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതിയായ മുന്‍ എസ്എഫ്ഐ നേതാവ് കെ വിദ്യയ്ക്ക് പിഎച്ച്ഡി പഠനം തുടരാന്‍ വഴിയൊരുങ്ങുന്നു. വിദ്യയ്ക്ക് ഗവേഷണം തുടരാന്‍ തടസമില്ലെന്ന് കാലടി സര്‍വകലാശാല നിയമിച്ച ആഭ്യന്തര അന്വേഷണ സമിതി റിപ്പോര്‍ട്ട് നല്‍കി. വിദ്യ ഗവേഷണം തുടരുന്ന കാര്യത്തില്‍ അടുത്ത അക്കാദമിക് കൗണ്‍സില്‍ യോഗം തീരുമാനമെടുക്കും. വിദ്യയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിനും സംസ്കൃത സര്‍വകലാശാലയിലെ പിഎച്ച്ഡി പഠനത്തിനും തമ്മില്‍ ബന്ധമേതുമില്ലെന്നാണ് സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ കണ്ടെത്തല്‍. സര്‍വകലാശാലയ്ക്കു പുറത്തു നടന്ന സംഭവത്തിന്‍റെ പേരില്‍ വിദ്യയുടെ ഗവേഷണ പഠനം…

Read More

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ സ്വമേധയാ കേസെടുക്കാൻ സർക്കാർ തയ്യാറാകണം: ശോഭ സുരേന്ദ്രന്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ സ്വമേധയാ കേസെടുക്കാൻ സർക്കാർ തയ്യാറാകണമെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം ശോഭ സുരേന്ദ്രൻ ആവശ്യപ്പെട്ടു. സിനിമ മേഖലയിലെ പ്രശ്നങ്ങൾക്ക് കാരണം രാഷ്ട്രീയക്കാർ കൂടിയാണ്. ക്യാപ്റ്റൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന മുഖ്യമന്ത്രി റിപ്പോർട്ട് പൂഴ്ത്തി വെച്ചു. കമ്മീഷൻ റിപ്പോർട്ട്‌ പുറത്ത് വന്നത് സർക്കാരിന്‍റെ  കഴിവ് കൊണ്ടല്ല. വിവരാവകാശ കമ്മീഷൻ ധൈര്യത്തോടെ മുന്നോട്ട് വന്നതുകൊണ്ടാണ് ആരാണ് സിനിമയെ നിയന്ത്രിക്കുന്ന അധോലോക സംഘം,ആരാണ് ആ സംഘത്തിന് സഹായം ചെയ്യുന്നതെന്നും അവര്‍ ചോദിച്ചു. ഹേമ…

Read More

റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ സർക്കാർ പരിശോധിച്ച് വരികയാണ്, നടപടി വേണമെങ്കിൽ കോടതി പറയട്ടെ: സജി ചെറിയാൻ

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പാക്കാനുള്ള നടപടികൾ ആരംഭിച്ചതായി മന്ത്രി സജി ചെറിയാൻ പറഞ്ഞു. കമ്മറ്റി റിപ്പോർട്ടിൽ ഉള്ളത് 24 നിർദേശങ്ങളാണ്. അത് സർക്കാർ പരിശോധിച്ച് വരികയാണ്. എല്ലാ സംഘടനകളുമായും സംസാരിച്ചു. നടന്നത് വലിയ പ്രക്രിയയാണ്. നിസ്സാരമായി കാണരുത്. അതിൻറെ തുടർച്ചയാണ് നവംബറിൽ നടക്കുന്ന കോൺക്ലെവ്. തുടർ നടപടി നിയമപരമായി പരിശോധിക്കുമെന്നും പരാതി ഉണ്ടെങ്കിൽ കേസെടുക്കുമെന്നും മന്ത്രി പ്രതികരിച്ചു. ഇപ്പോൾ പറഞ്ഞ ഭാഗം ചർച്ച ചെയ്ത ശേഷം തുടർ നടപടികളിലേക്ക് പോകേണ്ടതാണെങ്കിൽ പോകും. നിയമപരമായ വശങ്ങൾ പരിശോധിച്ച്…

Read More

സെക്യൂരിറ്റി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതി: മേജർ രവിയടക്കം മൂന്നാളുകളുടെ പേരിൽ കേസ്

സെക്യൂരിറ്റി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ സംവിധായകൻ മേജർ രവിയടക്കം മൂന്നാളുകളുടെ പേരിൽ ഇരിങ്ങാലക്കുട പോലീസ് കേസെടുത്തു. വഞ്ചനക്കുറ്റത്തിനാണ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തത്. ഇരിങ്ങാലക്കുട ആസ്ഥാനമായ ധനകാര്യ സ്ഥാപനത്തെ കബളിപ്പിച്ച് 12.48 ലക്ഷം തട്ടിയെന്ന പരാതിയിലാണ് ഇരിങ്ങാലക്കുട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവ് പ്രകാരം പോലീസ് കേസെടുത്തത്. പ്രതികളുടെ ഉടമസ്ഥതയിലുള്ള തണ്ടർഫോഴ്‌സ് എന്ന സെക്യൂരിറ്റി സ്ഥാപനം ധനകാര്യസ്ഥാപനത്തിന് സെക്യൂരിറ്റി അടക്കമുള്ള സംവിധാനങ്ങൾ നൽകാമെന്ന് വാഗ്ദാനംചെയ്ത് പണം തട്ടിയെന്നാണ് പരാതി. പ്രതിഫലമായി 2022-ൽ…

Read More

ദൃശ്യമാധ്യമ പ്രവർത്തകയ്ക്കുനേരെ മോശം പരാമർശം നടത്തിയ കേസ്: മേജർ രവി വിചാരണ നേരിടണമെന്ന് ഹൈക്കോടതി

ദൃശ്യമാധ്യമ പ്രവർത്തകയ്ക്കുനേരെ ലൈംഗികച്ചുവയുള്ള പരാമർശം നടത്തിയ കേസിൽ സംവിധായകൻ മേജർ രവി വിചാരണ നേരിടണമെന്ന് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മേജർ രവി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. 2016 മാർച്ച് 12-ന് എറണാകുളത്തെ ഒരു ഹോട്ടലിൽ നടന്ന പരിപാടിയിലായിരുന്നു മോശം പരാമർശം. ഹർജിക്കാരൻ ആർമി ഓഫീസറും സെലിബ്രിറ്റിയുമാണ്. സാധാരണ മനുഷ്യർ അവർ പറയന്നത് ശ്രദ്ധിക്കും. പ്രഭാഷണങ്ങളും പ്രസ്താവനകളും നടത്തുമ്പോൾ ശ്രദ്ധിക്കണം. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ നിരപരാധിത്വം തെളിയിക്കാൻ വിചാരണ വേളയിൽ ഹർജിക്കാരന് അവസരം ലഭിക്കും- കോടതി…

Read More

പാകിസ്ഥാനിലും എംപോക്സ് രോഗം സ്ഥിരീകരിച്ചു

പാകിസ്ഥാനിൽ ഈ വർഷം ആദ്യത്തെ എംപോക്സ് (മങ്കിപോക്സ്) രോഗബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. അടുത്തിടെ സൗദി അറേബ്യയിൽ നിന്ന് മടങ്ങിയെത്തിയ 34 വയസുകാരനിലാണ് രോഗബാധ കണ്ടെത്തിയതെന്ന് പാകിസ്ഥാനി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഓഗസ്റ്റ് മൂന്നാം തീയ്യതി പാകിസ്ഥാനിൽ എത്തിയ ഇയാളിൽ പെഷവാറിൽ എത്തിയ ശേഷമാണ് രോഗലക്ഷണങ്ങൾ പ്രകടമായത്. പെഷവാറിലെ ഖൈബർ മെഡിക്കൽ സർവകലാശാലയിൽ നടത്തിയ പരിശോധനയിൽ ഓഗസ്റ്റ് 13ന് എംപോക്സ് സ്ഥിരീകരിക്കുകയും ചെയ്തു. രോഗം കണ്ടെത്തിയ യുവാവുമായി ഇടപഴകിയ ആളുകളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങിയതായാണ് അധികൃതർ പറയുന്നത്. സൗദി…

Read More

മോഹൻലാലിനെയും ഇന്ത്യൻ സൈന്യത്തെയും അധിക്ഷേപിച്ചു; ‘ചെകുത്താനെ’ തേടി പൊലീസ്

നടൻ മോഹൻലാലിനെയും ഇന്ത്യൻ സൈന്യത്തെയും സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച യൂട്യൂബർക്കെതിരെ കേസ്. ചെകുത്താൻ എന്ന ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്ന തിരുവല്ല മഞ്ഞാടി ആമല്ലൂർ മഠത്തിൽ വീട്ടിൽ അജു അലക്സി (42) നെതിരെയാണ് പൊലീസ് കേസെടുത്തത്. വയനാട്ടിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട നടൻ മോഹൻലാലിനെയും സൈന്യത്തെയും അധിക്ഷേപിച്ചുള്ള പോസ്റ്റുകളാണ് കേസിന് ഇടയാക്കിയത്. ‘ആശുപത്രിയിൽ പോകുമ്പോൾ യൂണിഫോമിട്ടിറങ്ങുന്ന ആളുടെ പേരാണ് മോഹൻലാൽ. അതൊക്കെ ചെയ്യാൻ ഇന്ത്യയിൽ മോഹൻലാലിനേ പറ്റത്തുള്ളൂ. യൂണിഫോം വലിയ സംഭവമായിപ്പോയി. മോഹൻലാൽ ആളുകൊള്ളാം. യൂണിഫോം ഒരു…

Read More

ആറ് യുവാക്കളെ വിദേശത്ത് എത്തിച്ച് ചൈനീസ് കമ്പനിക്ക് വിറ്റു; മലയാളി തട്ടിയത് ലക്ഷങ്ങൾ; പ്രതി പിടിയിൽ

യുവാക്കളെ വിദേശത്ത് എത്തിച്ച് ചൈനീസ് കമ്പനിക്ക് വിറ്റ സംഭവത്തിൽ യുവാവ് പിടിയിൽ. പള്ളുരുത്തി സ്വദേശിയായ അഫ്സർ അഷറഫിനെയാണ് പൊലീസ് മനുഷ്യക്കടത്ത് കേസിൽ അറസ്റ്റ് ചെയ്തത്. പള്ളുരുത്തി സ്വദേശികളായ ആറ് യുവാക്കളെയാണ് പ്രതി ലാവോസിൽ പ്രവർത്തിക്കുന്ന ചൈനീസ് കമ്പനിക്ക് വിറ്റത്. തട്ടിപ്പിന് ഇരയായ യുവാക്കളെ ഭീഷണിപ്പെടുത്തി ഓൺലൈനിലൂടെ നിയമ വിരുദ്ധ പ്രവൃത്തികൾ ചെയ്യിച്ച ചൈനീസ് കമ്പനിയിലെ ജീവനക്കാർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. പള്ളുരുത്തിക്കാരായ ആറ് യുവാക്കളെ ലാവോസിൽ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞാണ് അഫ്സർ സമീപിച്ചത്. 50,000 രൂപ വീതം…

Read More

കണ്ണൂരിൽ വിവാഹഘോഷയാത്രയ്ക്കിടയിൽ കാറിൽ അഭ്യാസം; 6 പേരുടെ ലൈസൻസ് പോയി

കണ്ണൂരിൽ വിവാഹഘോഷയാത്രയിൽ വാഹനങ്ങളിൽ അപകടമുണ്ടാക്കുംവിധം സുരക്ഷിതമല്ലാതെ യാത്രചെയ്തതിന് 18 യുവാക്കളെ ചൊക്ളി പോലീസ് അറസ്റ്റ് ചെയ്തു. വാഹനമോടിച്ച ആറുപേരുടെ ലൈസൻസ് റദ്ദ് ചെയ്യാൻ നടപടി തുടങ്ങി. വിവാഹത്തിൽ വരനെ അനുഗമിച്ച വാഹനങ്ങളുടെ വാതിലിൽ കയറിനിന്നും ഡിക്കിയിൽ ഇരുന്നും യാത്ര ചെയ്തവരെയാണ് ഒളവിലം മത്തിപ്പറമ്പിൽ സ്ഥാപിച്ച സി.സി.ടി.വി. ക്യാമറയുടെ സഹായത്തോടെ പോലീസ് പിടിച്ചത്. ജൂലായ് 24-ന് വൈകീട്ടോടെ നടന്ന സംഭവത്തിൽ ദിവസങ്ങൾ നീണ്ട അന്വേഷണത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വിവിധ ആഡംബര കാറുകൾ ഓടിച്ച കരിയാട് പുളിയനമ്പ്രത്തെ കുഞ്ഞിപ്പറമ്പത്ത് എം.കെ.മുഹമ്മദ്…

Read More

നടുറോഡിലെ ‘കാപ്പാ കേക്ക്’ പിറന്നാള്‍ ആഘോഷം; കേസെടുത്ത് പോലീസ്

പത്തനംതിട്ട മലയാലപ്പുഴയിൽ നടുറോഡിൽ ‘കാപ്പാ കേക്ക് ‘ മുറിച്ച സംഭവത്തിൽ 26 പേർക്കെതിരെ കേസെടുത്ത് മലയാലപ്പുഴ പൊലീസ്. ഇഡ്ഡലി എന്ന ശരൺ ചന്ദ്രൻ ഉൾപ്പെടെ 26 പേർക്കെതിരെയാണ് കേസ്. നിയമവിരുദ്ധമായി സംഘം ചേർന്ന് പൊതുഗതാഗതത്തിന് തടസ്സം സൃഷ്ടിച്ചതിനാലാണ് പൊലീസ് സ്വമേധയാ കേസെടുത്തത്. അടുത്തിടെ സിപിഎമ്മിൽ ചേർന്ന കാപ്പാ കേസ് പ്രതി ശരൺ ചന്ദ്രൻ്റെ പിറന്നാൾ ആഘോഷമാണ് സിപിഎം – ഡിവൈഎഫ്ഐ പ്രവർത്തകർ ചേർന്ന് കഴിഞ്ഞദിവസം നടുറോഡിൽ സംഘടിപ്പിച്ചത്.

Read More