പാറശ്ശാല ഷാരോൺ വധക്കേസ്; വിചാരണ നടപടികൾ ഇന്ന് ആരംഭിക്കും

പാറശ്ശാല ഷാരോൺ വധക്കേസിൽ വിചാരണ നടപടികൾ ഇന്ന് ആരംഭിക്കും. ഷാരോൺ രാജ് കൊല്ലപ്പെട്ട് രണ്ട് വർഷത്തിന് ശേഷമാണ് നെയ്യാറ്റിൻകര സെഷൻസ് കോടതിയിൽ വിചാരണ നടപടികൾ നടക്കുന്നത്. 131 സാക്ഷികളെയാണ് കേസിൽ കോടതി വിചാരണ ചെയ്യുന്നത്. ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിൽ 142 സാക്ഷികളും 175 രേഖകളും 55 തൊണ്ടിമുതലുകളും ആണ് ഉള്ളത്. മറ്റൊരാളെ വിവാഹം കഴിക്കാൻ കേസിലെ ഒന്നാം പ്രതിയായ ​ഗ്രീഷ്മ ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമാണ് കാമുകനായ ഷാരോണിന്റേതെന്നാണ് പാറശ്ശാല പൊലീസ് രജിസ്റ്റർ ചെയ്ത കേസ്. കേസ്…

Read More

അമീബിക് മസ്തിഷ്ക ജ്വരം വീണ്ടും; കൊല്ലത്ത് 10 വയസുകാരന് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം. കൊല്ലം ജില്ലയിൽ പത്ത് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റി.  എന്താണ് അമീബിക് മസ്തിഷ്കജ്വരം നമ്മുടെ മസ്തിഷ്കത്തെ ബാധിക്കുന്ന നീർക്കെട്ടിനെ എൻസെഫലൈറ്റിസ് എന്നും മസ്തിഷ്കത്തിന്റെ മൂന്ന് ആവരണങ്ങളായ ഡ്യൂറ, അരാക്കിനോയിഡ്, പയ (Dura, Arachinoid, Pia) എന്നിവിടങ്ങളിലെ നീർക്കെട്ടിനെ മെനിഞ്ചൈറ്റിസ് എന്നും വിളിക്കുന്നു. ഇൻഫെക്ഷൻസ് (അണുബാധ) യാണ് ഇത്തരം രോഗങ്ങളുടെ പ്രധാന കാരണം. അതിൽത്തന്നെ, കൂടുതൽ രോഗങ്ങളും ബാക്ടീരിയകളും വൈറസുകളുമാണ് ഉണ്ടാക്കുന്നത്. മെനിഞ്ജൈറ്റിസ് ഉണ്ടാക്കുന്ന പ്രധാനപ്പെട്ട…

Read More

എംഎസ്എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കൊലവിളി മുദ്രാവാക്യം; ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

കൊയിലാണ്ടി മുചുകുന്ന് ഗവൺമെന്റ് കോളേജിൽ എംഎസ്എഫ് പ്രവർത്തര്‍ക്കെതിരായ കൊലവിളി മുദ്രാവാക്യത്തില്‍ കേസെടുത്ത് പൊലീസ്. 60 ഓളം ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. നിയമ വിരുദ്ധമായി സംഘം ചേരൽ, ഭീഷണിപ്പെടുത്തൽ ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയത്. അരിയിൽ ഷൂക്കൂറിനെ ഓര്‍മ്മയില്ലേ, ആ ഗതി വരുമെന്നായിരുന്നു മുദ്രാവാക്യം. ഡിവൈഎഫ്ഐ പ്രവർത്തകരുടെ പരാതിയിൽ എംഎസ്എഫ്-കെഎസ്‍യു പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്. കോളേജ് യൂണിയൻ തെരെഞ്ഞടുപ്പ് ദിവസമാണ് ഡിവൈഎഫ്ഐ പ്രവർത്തകരും കെഎസ്‍യു എംഎസ്എഫ് പ്രവർത്തകരും തമ്മിൽ സംഘർഷം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട ആറ് കേസുകൾ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.

Read More

സിദ്ധാർഥൻ കോളജ് ഹോസ്റ്റലിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവം: നടപടി നേരിട്ടവരെ തിരിച്ചെടുക്കണമെന്നു സംഘടന

പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്.സിദ്ധാർഥൻ കോളജ് ഹോസ്റ്റലിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ നടപടി നേരിട്ട അധ്യാപകരെ അടിയന്തരമായി തിരിച്ചെടുക്കണമെന്ന ആവശ്യവുമായി സിപിഎം അനുകൂല അധ്യാപക സംഘടന. സസ്പെൻഷനിൽ തുടരുന്ന അധ്യാപകർക്കായി സർവകലാശാലയിലെ സിപിഎം അനുകൂല സംഘടനയായ ടീച്ചേഴ്സ് ഓർഗനൈസേഷൻ ഓഫ് വെറ്ററിനറി യൂണിവേഴ്സിറ്റി കേരള (ടിഒവിയുകെ) നിയമസഹായ ഫണ്ട് സ്വരൂപിക്കുന്നതു വിവാദമായ സാഹചര്യത്തിലാണ് സംഘടന സെപ്റ്റംബർ 11ന് അയച്ച കത്തിലെ വിശദാംശങ്ങളും പുറത്തുവരുന്നത്.  കോളജ് മുൻ ഡീൻ ഡോ. എം.കെ.നാരായണൻ, മുൻ അസി. വാർ‍ഡൻ ഡോ….

Read More

ബലാത്സംഗക്കേസ്; നടൻ സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായേക്കും

ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖ് ഇന്നും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായേക്കും. സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യത്തിന് ശേഷം സിദ്ദിഖിനെ അന്വേഷണ സംഘം ചോദ്യം ചെയ്യാൻ കഴിഞ്ഞ തിങ്കളാഴ്ച വിളിപ്പിച്ചിരുന്നു. എന്നാൽ പൊലീസ് ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കാത്തതിനാൽ ചോദ്യം ചെയ്യാതെ വിട്ടയച്ചു. ആവശ്യപ്പെട്ട രേഖകളുമായി ഇന്ന് ഹാജരാകണമെന്ന് നോട്ടീസ് നൽകിയാണ് വിട്ടയച്ചത്. അന്വേഷണ ഉദ്യോഗസഥർക്ക് മുന്നിൽ ഹാജരാകാൻ തയ്യാറാണെന്ന് സിദ്ദിഖ് ഇ-മെയിൽ മുഖേന അറിയിച്ചതിന് പിന്നാലെയാണ് പൊലീസ് നോട്ടീസ് നൽകിയത്. തിരുവനന്തപുരം സിറ്റി പൊലീസിന്‍റെ കണ്‍ട്രോള്‍ റൂമില്‍ ചോദ്യം ചെയ്യലിന്…

Read More

പ്രയാഗയ്ക്ക് പിന്നാലെ ഹോട്ടലിൽ മറ്റൊരു നടിയും എത്തി; ഓംപ്രകാശ് പ്രതിയായ ലഹരിക്കേസിൽ നിർണായക വിവരങ്ങൾ പുറത്ത്

കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത്. ഓംപ്രകാശും സുഹൃത്തുക്കളും തങ്ങിയ സെവൻസ്റ്റാർ ഹോട്ടലിൽ പ്രയാഗ മാർട്ടിന് പുറമേ മറ്റൊരു നടിയും എത്തിയിട്ടുണ്ടെന്ന് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചതിൽ നിന്നാണ് വ്യക്തമായത്. ഓംപ്രകാശിന്റെ മുറി സന്ദർശിച്ചോയെന്ന കാര്യം സ്ഥിരീകരിക്കാൻ നടിയെ ഉടൻ ചോദ്യം ചെയ്യും. ലഹരിപ്പാർട്ടി നടന്ന ദിവസം ഹോട്ടലിൽ നടി എത്തിയിരുന്നതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഓം പ്രകാശും സുഹൃത്തുക്കളും ഹോട്ടലിൽ മൂന്ന് മുറികളാണ് എടുത്തത്. ചില വ്യവസായികളും ഹോട്ടലിൽ എത്തിയിട്ടുണ്ട്….

Read More

സിവിൽ സർവീസ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസ്; പ്രതി തമിഴ് നാട്ടിൽ

കഴക്കൂട്ടത്ത് കുളത്തൂരിൽ അപ്പാർമെന്‍റിൽ കയറി സിവിൽ സർവ്വീസ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തെന്ന കേസിലെ പ്രതിയായ കൂപ്പർ ദീപു തമിനാട്ടിലെന്ന് സൂചന. പ്രതിയെ തേടി പൊലീസ് സംഘം തമിഴ്നാട്ടിലേക്ക് യാത്ര തിരിച്ചു. പ്രതിയെ താമസിയാതെ പിടികൂടാനാകുമെന്നാണ് അന്വേഷണ സംഘം പറയുന്നത്. പ്രതി പരാതിക്കാരിയുടെ കാമുകന്‍റെ സുഹൃത്താണെന്ന് കഴിഞ്ഞ ദിവസം പൊലീസ് വ്യക്തമാക്കിയിരുന്നു.  കൂപ്പർ ദീപു എന്ന് വിളിക്കുന്ന ദീപുവാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്നാണ് പരാതി. പെൺകുട്ടിക്ക് അറിയാവുന്ന ആളാണ് ഇയാളെന്നും കാമുകനെ കുറിച്ച് രഹസ്യ വിവരം നൽകാനെന്ന് പറഞ്ഞാണ് ദീപു…

Read More

പിറ്റേന്ന് രാവിലെയാണ് അറിഞ്ഞത് പ്രയാഗ മാര്‍ട്ടിനാണെന്ന്; ശ്രീനാഥ് ഭാസി വന്നത് സുഹൃത്ത് വഴി: ഓം പ്രകാശ്‌

രാസലഹരിക്കേസില്‍ താന്‍ നിരപരാധിയെന്ന് ഓം പ്രകാശ്. നടി പ്രയാഗ മാര്‍ട്ടിനെ അറിയില്ല. ശ്രീനാഥ് ഭാസിയെ അറിയാം. ഇന്നുവരെ മയക്കുമരുന്നിടപാട് നടത്തിയിട്ടില്ലെന്നും സംഭവത്തില്‍ നിരപരാധിയാണെന്നും ഓം പ്രകാശ് പറഞ്ഞു.  ശ്രീനാഥ് ഭാസി കൂട്ടുകാരന്‍ മാത്രമാണ്. തന്റെ റൂമില്‍നിന്ന് കുപ്പികളോ മറ്റോ ഒന്നും കിട്ടിയിട്ടില്ല. ഇതെല്ലാം ഷിഹാസിന്റെ റൂമില്‍നിന്നാണ് കിട്ടിയത്. ജീവിതത്തില്‍ ഇന്നുവരെ ഒരു അനധികൃത ബിസിനസ് നടത്തിയിട്ടില്ല. മണല്‍ മാഫിയ എന്നതടക്കം തനിക്കെതിരേ ആരോപണങ്ങളുണ്ട്. എല്ലാ ആഴ്ചയും തിരുവനന്തപുരത്ത് പോയി ഒപ്പിടാറുണ്ട്. ഫൈവ് സ്റ്റാര്‍ ഹോട്ടലിനകത്ത് എത്രയോ പേര്‍…

Read More

‘മമത സർക്കാരിന് നൽകിയ സമയപരിധി അവസാനിച്ചു’; നിരാഹാര സമരവുമായി ജൂനിയർ ഡോക്ടർമാർ

സർക്കാർ ഉടമസ്ഥതയിലുള്ള ആർ.ജി. കർ മെഡിക്കൽ കോളേജിൽ പി.ജി. ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം വീണ്ടും കനക്കുന്നു. കൊൽക്കത്തിയിലെ എസ്പ്ലനേഡിൽ പ്രതിഷേധിക്കുകയായിരുന്ന ജൂനിയർ ഡോക്ടർമാർ ശനിയാഴ്ച വൈകുന്നേരം മുതൽ നിരാഹാര സമരം ആരംഭിച്ചു. തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി മമതയുടെ ബംഗാൾ സർക്കാരിന് നൽകിയ 24 മണിക്കൂർ സമയപരിധി അവസാനിച്ചതിന് ശേഷമാണ് സമരം തുടങ്ങിയതെന്ന് ഡോക്ടർമാർ പറയുന്നു. ആറ് ജൂനിയർ ഡോക്ടർമാരാണ് മരണംവരെ നിരാഹാരം പ്രഖ്യാപിച്ചിരിക്കുന്നത്. നിരാഹാരം നടത്തുന്നവരിൽ ആരും ആർ.ജി.കർ മെഡിക്കൽ കോളേജിൽ നിന്നുള്ളവരല്ല. ഇരയായ…

Read More

ബിജെപിക്ക് ഉണര്‍വേകുന്ന വിധി; മഞ്ചേശ്വരം തിരഞ്ഞെടു പ്പ് കോഴ കേസില്‍ സത്യം ജയിച്ചു: വി.മുരളീധരൻ

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ മുഴുവന്‍ പ്രതികളും കുറ്റവിമുക്തരാക്കിയ കോടതി ഉത്തരവിലൂടെ സത്യം ജയിച്ചെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ.പറഞ്ഞു.ബിജെപി സംസ്ഥാന അധ്യക്ഷൻ രാഷ്ട്രീയ ശത്രുക്കളുടെ പകവീട്ടലിന് ഇരയാകുകയായിരുന്നു. നീതിപീഠം അദ്ദേഹത്തിന് നീതി ഉറപ്പാക്കിയിരിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.കോടതി ഉത്തരവ് വ്യക്തിപരമായി അദ്ദേഹത്തിന് മാത്രമല്ല, ഭാരതീയ ജനതാപാര്‍ട്ടിക്കാകെ ഉണര്‍വേകുന്നതാണന്നും വി.മുരളീധരൻ പറഞ്ഞു.

Read More