
‘ഞാൻ വിചാരിച്ചാൽ തെറ്റിദ്ധരിക്കുന്നയാളല്ല മുഖ്യമന്ത്രി; കോഴ വാഗ്‌ദാനം ചെയ്‌തത് സത്യം’: ആരോപണം തള്ളാതെ പ്രതികരണവുമായി ആന്റണി രാജു
തോമസ് കെ തോമസ് പരസ്‌പര വിരുദ്ധമായി സംസാരിക്കുകയാണെന്ന് ആന്റണി രാജു എംഎൽഎ. കോവൂർ കുഞ്ഞുമോനും ആന്റണി രാജുവും എൻസിപി അജിത് പവാർ പക്ഷത്തേക്ക് മാറാൻ 100 കോടി രൂപ തോമസ് കെ.തോമസ് എംഎൽഎ വാഗ്‌ദാനം ചെയ്‌തെന്ന വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയെ ആന്റണി രാജു തെറ്റിദ്ധരിപ്പിച്ചു എന്ന ആരോപണത്തിൽ താൻ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചിട്ടില്ല എന്ന് ആന്റണി രാജു പറഞ്ഞു. തോമസ് കെ.തോമസ് കോഴ വാഗ്‌ദാനം ചെയ്‌തത് സത്യമാണെന്നും എന്നാൽ മുന്നണിയിൽ തന്നെ നിൽക്കുന്നയാളായതിനാൽ തുറന്നുപറയുന്നതിൽ തനിക്ക് പരിമിതിയുണ്ടെന്നും…