കൊടകര കുഴല്‍പ്പണക്കേസ്: തിരൂർ സതീഷിന്റെ മൊഴിയെടുത്തു

 കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണ സംഘത്തിന് മുന്നില്‍ ബിജെപിയുടെ മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ് ഹാജരായി മൊഴി നല്‍കി. ബിജെപി ഓഫീസിലെത്തിച്ച പണത്തിന്റെ വിവരങ്ങളും അത് ചെലവഴിച്ചതുമായി ബന്ധപ്പെട്ട രേഖകളും കൈമാറിയിട്ടുണ്ടെന്ന് സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. പതിനൊന്ന് മണിയോടെ തൃശൂർ പൊലീസ് ക്ലബില്‍ അന്വേഷണ ഉദ്യോഗസ്ഥനായ കൊടുങ്ങല്ലൂര്‍ എസിപി വി.കെ. രാജുവിന് മുമ്പാകെയാണ് സതീശന്‍ മൊഴി നല്‍കാനെത്തിയത്. രണ്ടു മണിക്കൂറലധികം മൊഴിയെടുക്കല്‍ നീണ്ടു.   കൊടകര കവര്‍ച്ചയ്ക്ക് മുമ്പ് 9 കോടി രൂപ ചാക്കിലാക്കി ബിജെപി ഓഫീസിലെത്തിച്ചുവെന്നായിരുന്നു സതീഷ്…

Read More

പെൻഷനിൽ എന്തിനാണ് കയ്യിട്ടുവാരുന്നത്?; അത് ചെയ്യുന്നവരെ നാടൻ ഭാഷയിൽ പെറുക്കികളാണെന്ന് പറയും: മുരളീധരൻ

ക്ഷേമ പെൻഷൻ നിയമ വിരുദ്ധമായി കൈപ്പറ്റിയ സംഭവം സർക്കാർ ഗൗരവത്തോടെ കാണണമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഒരു ബിഎംഡബ്യു കാറിന് വേണ്ട പെട്രോളിനുള്ള കാശിന്റെ പകുതി പോലുമില്ല 1600 രൂപ. എന്തിനാണ് അതിൽ കയ്യിട്ടുവാരുന്നത്? അത് ചെയ്യുന്നവരെ നാടൻ ഭാഷയിൽ പെറുക്കികളാണെന്ന് പറയും. അത് അവർക്ക് കൊടുക്കുന്നവർ അതിലേറെ കഷ്‌ടമാണെന്നും മുരളീധരൻ പറഞ്ഞു. മാസം ഒരു ലക്ഷം രൂപ വരുമാനമുള്ള വിദ്വാന്മാർ വെറും 1600 രൂപ വാങ്ങുകയെന്നത് മനഃപ്പൂർവമുള്ള ദ്രോഹമാണ്. സർക്കാർ വിഷയത്തിൽ ശക്തമായ നടപടി…

Read More

ഞങ്ങളുടെ കക്ഷി നിയമ ലംഘനം നടത്തിയിട്ടില്ല; ഡോക്യുമെന്ററിയിൽ ഉപയോഗിച്ചത് സ്വകാര്യ ശേഖരത്തിലുള്ള ദൃശ്യങ്ങൾ: നയൻതാരയുടെ അഭിഭാഷകൻ രാഹുൽ ധവാൻ

നടനും നിർമാതാവുമായ ധനുഷും നടി നയൻതാരയും തമ്മിലുള്ള തർക്കം മുറുകിയിരിക്കുകയാണ്. ‘നയൻതാര: ബിയോണ്ട് ദി ഫെയറിടെയിൽ’ എന്ന ഡോക്യുമെന്ററിയിൽ താൻ നിർമിച്ച ‘നാനും റൗഡി താനിലെ’ ദൃശ്യങ്ങൾ ഉപയോഗിച്ചെന്നാണ് ധനുഷിന്റെ ആരോപണം. തിരശ്ശീലയ്ക്ക് പിന്നിലുള്ള ദൃശ്യങ്ങൾ ഉപയോഗിച്ചതിന് ധനുഷ് നയൻതാരയ്ക്കും ഭർത്താവ് വിഘ്‌നേഷ് ശിവനും അവരുടെ കമ്പനിയായ റൗഡി പിക്‌ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിനും എതിരെ കേസ് ഫയൽ ചെയ്തു ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് നയൻതാരയുടെ അഭിഭാഷകൻ രാഹുൽ ധവാൻ ഇപ്പോൾ. നയൻതാരയും ധനുഷും പകർപ്പവകാശ നിയമങ്ങളൊന്നും…

Read More

കൊടകര കുഴൽപ്പണ കേസ്; 90 ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകണം: തുടരന്വേഷണത്തിന് അനുമതി നൽകി കോടതി

കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണത്തിന് കോടതി അനുമതി. ഇരിഞ്ഞാലക്കുട അഡീഷണൽ  സെഷൻസ് കോടതിയാണ് അനുമതി നൽകിയത്. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കണം. ബിജെപിയുടെ മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ബിജെപി നേതാക്കൾ ബിജെപി ഓഫീസുമായി കേന്ദ്രീകരിച്ച് കള്ളപ്പണ ഇടപാട് നടന്നു എന്നുള്ളതാണ് സതീഷിന്റെ വെളിപ്പെടുത്തൽ ഉണ്ടായിരുന്നത്. കൊടകരയിൽ വെച്ച് പണം കവർച്ച ചെയ്യപ്പെട്ട കേസാണ് കൊടകര കുഴൽപ്പണ കേസ്. കേസിൽ അന്വേഷണം നടത്തുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നത്. അതിൽ ബിജെപി നേതാക്കൾ…

Read More

ആന എഴുന്നളളിപ്പിലെ ഹൈകോടതി മാർഗനിർദേശം അപ്രായോഗികം; മുഖ്യമന്ത്രി ഉന്നതതലയോഗം വിളിക്കുമെന്ന് കെ രാജന്‍

ആന എഴുന്നള്ളിപ്പ് സംബന്ധിച്ച ഹൈകോടതിയുടെ മാർഗ്ഗ നിർദേശം അപ്രായോഗികമെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു.കോടതി നടത്തിയ വിവിധ നിരീക്ഷണങ്ങളോടും ഒരു കാരണവശാലും യോജിക്കാനാവില്ല. പൂരത്തിന്‍റെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെ കേൾക്കാതെയാണ് കോടതിയുടെ നിർദ്ദേശം വന്നത്.ചട്ട ഭേദഗതി വേണോ മറ്റെന്തെങ്കിലും കാര്യങ്ങൾ വേണോ എന്ന കാര്യത്തിൽ നിയമവിദഗ്ധരുമായി കൂടിയാലോചന അനിവാര്യമാണ്. പൂരം അതിന്‍റെ എല്ലാ സൗകര്യങ്ങളോടും നടത്തണമെന്നതാണ് സർക്കാരിന്‍റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. ഡിസംബർ ഒന്നാം തീയതി വനം മന്ത്രി എത്തിച്ചേരും. പൂരം പ്രൗഢഗംഭീരമായ രീതിയിൽ നടത്താൻ ഏതറ്റം…

Read More

തൃശൂർ ലോക്സഭാ തെരഞ്ഞെടുപ്പ് കേസ് ; വോട്ടിംഗ് മെഷീനുകൾ വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ സമീപിച്ചു

തൃശൂര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് കേസിൽ ഹൈക്കോടതിയെ സമീപിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ. വോട്ടിംഗ് മെഷീനുകള്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. തൃശൂര്‍ തെരഞ്ഞെടുപ്പ് കേസ് ഇവിഎമ്മുമായി ബന്ധപ്പെട്ടതല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ കോടതിയെ അറിയിച്ചു. രാജ്യത്ത് ഉടന്‍ നടക്കുന്ന തെരഞ്ഞെടുപ്പുകള്‍ക്കായി ഇവിഎം ആവശ്യമെന്ന് കമ്മിഷന്‍ കോടതിയിൽ. സുരേഷ് ഗോപിക്കെതിരെ എഐവൈഎഫ് നേതാവ് നല്‍കിയ തെരഞ്ഞെടുപ്പ് ഹര്‍ജിയിലാണ് കമ്മിഷന്റെ ആവശ്യം. മത ചിഹ്നങ്ങൾ ഉപയോഗിച്ച് വോട്ടർമാരെ സ്വാധീനിച്ചെന്നാണ് ഹർജിയിലെ ആരോപണം. ജനപ്രാതിനിധ്യ നിയമം ലംഘിച്ചെന്നാണ് ഹർജിയിൽ പറയുന്നത്. തെരെഞ്ഞെടുപ്പ് സമയത്തും എം…

Read More

പ്ലസ്ടു കോഴ കേസ്; ‘തന്നെ സമീപിച്ചത് മുഖ്യമന്ത്രിയുടെ ഗുഡ് ബുക്കിൽ ഉള്ള ആൾ, അയാളുടെ പേര് വെളിപ്പെടുത്തുന്നില്ല’: കെഎം ഷാജി

പ്ലസ്ടു കോഴക്കേസിൽ ഹൈക്കോടതി വിധിക്ക് ശേഷം തന്നെ സമീപിച്ചത് മുഖ്യമന്ത്രിയുടെ ഗുഡ് ബുക്കിൽ ഉള്ള ആളാണെന്ന് മുസ്ലിം ലീ​ഗ് നേതാവ് കെഎം ഷാജി. അയാളുടെ പേര് വെളിപ്പെടുത്തുന്നില്ല. സൗമ്യനായ മനസിന് ഉടമയാണ് അയാളെന്നും കെഎം ഷാജി പറഞ്ഞു. ദുബായിൽ നിന്ന് തിരിച്ചെത്തിയ ഷാജി കൊച്ചിയിലാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. തനിക്കെതിരെ സുപ്രീംകോടതിയിൽ കേസ് നടത്താൻ മാത്രം സർക്കാർ ഒന്നര കോടിയിലേറെ ചെലവിട്ടു. തനിക്കെതിരെ കേസ് നടത്തി ധൂർത്തടിച്ചത് ഖജനാവിലെ പണമാണ്. ഇത് തിരിച്ചടക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും കെഎം ഷാജി…

Read More

ലൈംഗികച്ചുവയോടെ സംസാരിച്ചു ; നടൻ മണിയൻ പിള്ള രാജുവിനെതിരെ കേസ്

നടൻ മണിയൻപിള്ള രാജുവിനെതിരെ പൊലീസ് കേസ്. ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന് ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് നടപടി. ഇടുക്കി പീരുമേട് പൊലീസാണ് കേസെടുത്തത്. 2009ൽ കുട്ടിക്കാനത്തെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് പോകുന്നതിനിടെയാണ് സംഭവം. കാറിൽവെച്ച് മണിയൻപിള്ള രാജു ലൈംഗികച്ചുവയോടെ സംസാരിച്ചെന്നാണ് നടിയുടെ ആരോപണം. നടന്റെ പെരുമാറ്റം മാനഹാനിയുണ്ടാക്കിയെന്നും നടി പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

Read More

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പരാതിയിൽ ഭര്‍ത്താവ് രാഹുലിനെതിരെ വീണ്ടും കേസ്

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിൽ യുവതിയുടെ പരാതിയിൽ ഭര്‍ത്താവായ രാഹുലിനെതിരെ വീണ്ടും കേസെടുത്ത് പൊലീസ്. ഇന്നലെ രാത്രി മര്‍ദനമേറ്റ യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് പൊലീസ് യുവതിയുടെ മൊഴിയെടുത്തിരുന്നു. 85 BNS (498(A) IPC) വകുപ്പുകള്‍ പ്രകാരം ഭർതൃ പീഡനം, നരഹത്യ ശ്രമം എന്നീ വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയത്. പറവൂർ സ്വദേശിയായ യുവതിയാണ് പരാതി നൽകിയത്. പന്തീരാങ്കാവ് പൊലീസാണ് രാഹുലിനെതിരെ വീണ്ടും കേസെടുത്തത്. നിലവിൽ രാഹുൽ പൊലീസ് കസ്റ്റഡിയിലാണ്. മദ്യപിച്ച് ബഹളമുണ്ടാക്കിയ സംഭവത്തിൽ…

Read More

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ യുവതിക്ക് വീണ്ടും മർദനം; മൊഴിയെടുക്കാൻ പൊലീസ് എത്തിയപ്പോൾ പരാതി ഇല്ലെന്ന് യുവതി

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ യുവതിക്ക് വീണ്ടും മർദനം. യുവതിയെ മർദനമേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുവതിയുടെ കണ്ണിലും മുഖത്തുമാണ് പരിക്ക്. അതേസമയം, ഇന്നലെ രാത്രി മൊഴിയെടുക്കാൻ പൊലീസ് എത്തിയപ്പോൾ പരാതി ഇല്ലെന്നാണ് യുവതി പറഞ്ഞത്. സ്വന്തം നാടായ എറണാകുളത്തേക്ക് മടങ്ങി പോകണമെന്നാണ് യുവതി പൊലീസിനോട് ആവശ്യപ്പെട്ടു. അതേസമയം, സംഭവത്തിൽ യുവതിയുടെ ഭർത്താവ് രാഹുലിനെ പൊലീസ് വിളിച്ചു വരുത്തിയിട്ടുണ്ട്. പന്തീരാങ്കാവ് പൊലീസ് ആണ് വിളിച്ചു വരുത്തിയത്.  നേരത്തെ, പെണ്‍കുട്ടി…

Read More