
കൂടത്തായി കേസ്; സാക്ഷി വിസ്താരം 16ന് പുനരാരംഭിക്കും
കൂടത്തായി കൂട്ടക്കൊലയിൽ റോയ് തോമസ് വധക്കേസിലെ സാക്ഷിവിസ്താരം 16ന് തുടരും. 16 മുതൽ നവംബർ 27വരെ തുടർച്ചയായ ദിവസങ്ങളിൽ സാക്ഷികളെ വിസ്തരിക്കാൻ മാറാട് പ്രത്യേക കോടതി ജഡ്ജി എസ്.ആർ. ശ്യാംലാൽ തീരുമാനിച്ചു. രണ്ടാം പ്രതി മാത്യു എന്ന ഷാജിക്ക് ജയിലിൽ വീണ് പരിക്കേറ്റത് ഭേദമാവാത്തതിനെ തുടർന്നാണ് വിസ്താരം മാറ്റിയിരുന്നത്. 16ന് മൂന്നാം സാക്ഷി ബാവയുടെ പ്രതിഭാഗം എതിർ വിസ്തരിക്കാനാണ് നിശ്ചയിച്ചത്. നേരത്തേ പ്രതിഭാഗം അഭിഭാഷകൻ അഡ്വ. ബി.എ. ആളൂരിന്റെ അസൗകര്യം പരിഗണിച്ചാണ് ക്രോസ് വിസ്താരം മാറ്റിയിരുന്നത്. ഒന്നാം…