വനിതാ നിർമാതാവിന്റെ ലൈംഗികാതിക്രമ പരാതി; പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ കേസ്

വനിതാ നിർമാതാവിന്റെ ലൈംഗികാതിക്രമ പരാതിയിൽ ഫിലിം പ്രൊഡ്യൂസേഴ്‌സസ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ കേസെടുത്തു. ആന്റോ ജോസഫ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരുൾപ്പെടെ ഒൻപതു പേർക്കെതിരെയാണ് കേസ്. പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ പരാതിയിലാണ് നടപടി. എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്. ഒരു സിനിമയുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാൻ വിളിച്ചുവരുത്തി മോശമായി പെരുമാറിയെന്നാണ് പരാതി.

Read More

നയന സൂര്യന്റെ മരണം; കേസ് ഫയൽ ക്രൈംബ്രാഞ്ചിന് കൈമാറി

സംവിധായിക നയന സൂര്യന്റെ മരണം സംബന്ധിച്ച കേസ് ഫയൽ മ്യൂസിയം പൊലീസ് ക്രൈംബ്രാഞ്ചിനു കൈമാറി. മൊഴികൾ, ഫൊറൻസിക് രേഖകൾ, അന്വേഷണ റിപ്പോർട്ടുകൾ അടക്കം പൊലീസ് ശേഖരിച്ച എല്ലാ വിവരങ്ങളും കണ്ടെത്തലുകളും ഉൾപ്പെടുന്നതാണ് കേസ് ഫയൽ. കേസ് ഫയൽ വിശദമായി പരിശോധിച്ചശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു. മരണകാരണം കണ്ടെത്താൻ മെഡിക്കൽ ബോർഡ് രൂപീകരിക്കാനും തീരുമാനമായി. ഫയലുകൾ പഠിക്കുന്നതിന് ഒരാഴ്ചയോളം സമയം വേണ്ടിവന്നേക്കും. കേസ് ഫയലുകൾ പഠിച്ചും പുതിയ ആരോപണങ്ങൾ പരിശോധിച്ചും ഏതൊക്കെ തരത്തിൽ അന്വേഷണം…

Read More