
കൊടകര കള്ളപ്പണക്കേസിൽ മറച്ചു വച്ച കാര്യങ്ങൾ പുറത്ത് വരുന്നു; മഞ്ചേശ്വരം കോഴ കേസിലും ഒത്തുകളി നടന്നുവെന്ന് സതീശൻ
കൊടകര കള്ളപ്പണക്കേസിൽ മറച്ചു വച്ച കാര്യങ്ങൾ പുറത്ത് വരികയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിപിഎം- ബിജെപി ബന്ധവും വ്യക്തമാകുന്നുണ്ട്. കേരള പൊലീസിന് നേരത്തെ അറിയുന്ന കാര്യങ്ങളാണ് ഇതെന്നും പക്ഷേ പൊലീസ് പുറത്ത് വിട്ടിട്ടില്ലെന്നും സതീശൻ പറഞ്ഞു. മഞ്ചേശ്വരം കോഴ കേസിലും ഒത്തുകളി നടന്നുവെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സിപിഎമ്മും ബിജെപിയും അപരൻമാരെ നിർത്തിയത് പരസ്പര ധാരണയുടെ തെളിവാണ്. മുരളീധരൻ വിഷയം പാർട്ടിയുടെ ആഭ്യന്തര കാര്യമാണ്. പാർട്ടി വേദിയിൽ ചർച്ച ചെയ്യേണ്ട കാര്യം പുറത്ത്…