പ്രശസ്‌ത കാർട്ടൂണിസ്റ്റ് രജീന്ദ്രകുമാർ അന്തരിച്ചു

കാർട്ടൂണിസ്റ്റ് രജീന്ദ്രകുമാർ (59) അന്തരിച്ചു. മാതൃഭൂമി പത്രത്തിലെ ‘എക്സിക്കുട്ടൻ’ കാർട്ടൂൺ പംക്തിയിലൂടെ ശ്രദ്ധേയനായ രാജേന്ദ്രകുമാർ അന്താരാഷ്ട്ര പുരസ്കാരങ്ങളടക്കം നിരവധി അംഗീകാരങ്ങൾ നേടിയ വ്യക്തിയാണ്. മാതൃഭൂമി കോഴിക്കോട് ഹെഡ് ഓഫീസില്‍ പരസ്യവിഭാഗത്തില്‍ സെക്ഷന്‍ ഓഫീസറാണ്. റൊമാനിയ, ബ്രസീല്‍, തുര്‍ക്കി എന്നിവിടങ്ങളില്‍ നടന്ന അന്താരാഷ്ട്ര കാർട്ടൂൺ മത്സരങ്ങളിൽ 2022-ലും 23-ലും പുരസ്‌കാരം നേടിയിട്ടുണ്ട്. വിവിധ വിദേശരാജ്യങ്ങളിലും ഇദ്ദേഹത്തിന്റെ കാർട്ടൂണുകൾ പ്രദർശനങ്ങളിൽ ഇടംനേടിയിരുന്നു. നാളെ രാവിലെ പത്ത് മണിക്ക് മാങ്കാവ് ശ്മാശാനത്തിലാണ് സംസ്കാരം.

Read More

കേരള കാർട്ടൂൺ അക്കാദമിയുടെ സ്ഥാപകൻ; കാർട്ടൂണിസ്റ്റ് സുകുമാർ അന്തരിച്ചു

പ്രമുഖ കാർട്ടൂണിസ്റ്റ് സുകുമാർ(91) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലായിരുന്നു അന്ത്യം. കേരള കാർട്ടൂൺ അക്കാദമിയുടെ സ്ഥാപകനാണ്. 1996ൽ ഹാസ്യ സാഹിത്യത്തിന് സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. കവിത, കഥ, നോവൽ ഉൾപ്പെടെ അൻപതിൽപരം പുസ്തകങ്ങൾ രചിച്ചു.  കുട്ടിക്കാലത്ത് അച്ഛനൊപ്പം ശാന്തിക്കാരനായി സഹായത്തിനു കൂടി ഇഷ്ട ദൈവങ്ങളെ അണിയിച്ചൊരുക്കിയും അവരുടെ രൂപങ്ങൾ ചുവരിലും കടലാസിലും പകർത്തിയും വരയുടെ ലോകത്തെത്തിയ സുകുമാറിന്റെ കാരിക്കേച്ചറുകളും കാർട്ടൂണുകളും ആസ്വദിച്ചവർ ഒട്ടേറെയാണ്. വരയുടെ പേരിൽ കുട്ടിക്കാലത്തു ശാസനയും മുതിർന്നപ്പോൾ പ്രശംസയും പിന്നീട്…

Read More