വയനാട് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

വയനാട് തിരുനെല്ലിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. തിരുനെല്ലി തെറ്റ് റോഡിൽ ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. അപകടത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റു. ആരുടേയും നില ഗുരുതരമല്ലെന്ന് വിവരം. ശബരിമല ദർശനം കഴിഞ്ഞ് തിരികെ പോകുകയായിരുന്ന കർണാടക സ്വദേശികൾ സഞ്ചരിച്ച ബസാണ് ഇന്ന് രാവിലെ ആറ് മണിയോടെ അപകടത്തിൽപ്പെട്ടത്.  നിയന്ത്രണം വിട്ട ബസ് റോഡിന് കുറുകെ മറിയുകയായിരുന്നു. ബസിൽ 53 യാത്രക്കാരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റവരെ വിവിധ വാഹനങ്ങളിലായി മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി. രണ്ടു കുട്ടികളടക്കം 25…

Read More

മലാവി വൈസ് പ്രസിഡന്റ് സഞ്ചരിച്ച വിമാനം കാണാതായി

കിഴക്കൻ ആഫ്രിക്കൻ രാജ്യമായ മലാവിയിൽ വൈസ് പ്രസിഡന്റ് സോളോസ് ക്ലോസ് ചിലിമയും ഒൻപത് ഉദ്യോഗസ്ഥരും സഞ്ചരിച്ചിരുന്ന സൈനിക വിമാനം കാണാതായി. തലസ്ഥാനമായ ലിലോങ്വേയിൽനിന്ന് പറന്നുയർന്ന വിമാനം വൈകാതെ റഡാറിൽ നിന്ന് അപ്രത്യക്ഷമാവുക ആയിരുന്നു. വിമാനത്തിനായി വ്യാപക തിരച്ചിൽ പുരോഗമിക്കുകയാണ്. രാവിലെ 9.17നാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. പത്തരയോടെ മലാവിയുടെ വടക്കൻ മേഖലയിലുള്ള മസുസുവിലെ വിമാനത്താവളത്തിലായിരുന്നു വിമാനം ലാൻഡ് ചെയ്യേണ്ടിയിരുന്നത്. മുൻ കാബിനറ്റ് മന്ത്രിയായിരുന്ന റാൽഫ് കസാംബാരയുടെ സംസ്‌കാര ചടങ്ങുകൾക്കായി പുറപ്പെട്ടതായിരുന്നു സംഘം. മൂന്നു ദിവസം മുൻപാണ്…

Read More

‘മാലിന്യ ബലൂണുകളെത്തുന്നു’, മുന്നറിയിപ്പുമായി ദക്ഷിണ കൊറിയ

ഉത്തര കൊറിയൻ അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്ന ദക്ഷിണ കൊറിയൻ സ്വദേശികൾക്ക് മുന്നറിയിപ്പുമായി ദക്ഷിണ കൊറിയ. മനുഷ്യ വിസർജ്യം അടക്കമുള്ളവയുമായി ഉത്തര കൊറിയയിൽ നിന്നുള്ള ബലൂണുകൾ കണ്ടെത്തിയതായുള്ള മാധ്യമ വാർത്തകൾക്ക് പിന്നാലെയാണ് മുന്നറിയിപ്പ്. പ്ലാസ്റ്റിക് കവറുകളിൽ വിവിധ തരത്തിലുള്ള മാലിന്യങ്ങളുമായി എത്തിയ ബലൂണുകളുടെ ചിത്രങ്ങൾ ദക്ഷിണ കൊറിയൻ മാധ്യമങ്ങൾ പുറത്ത് വിട്ടിരുന്നു. ദക്ഷിണ കൊറിയയിലെ ചിയോൺവോണിലെ നെൽപാടത്താണ് ഇത്തരമൊരു ബലൂൺ കണ്ടെത്തിയതെന്നാണ് പുറത്ത് വന്ന റിപ്പോർട്ട്. തകർന്നുവീണ ബലൂണിൽ നിന്ന് മാലിന്യം ചിതറിയ നിലയിലാണ് കണ്ടെത്തിയത്. 90ലധികം ബലൂണുകളാണ്…

Read More

ഛത്തീസ്ഗഢിൽ ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 12 മരണം

ഛത്തീസ്ഗഢിലെ ദുർ​ഗ് ജില്ലയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 12 പേർ മരിച്ചു. അപകടത്തിൽ 14 പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി 8.30-നാണ് സംഭവം. അപകടത്തിന്റെ കൂടുതൽ വിശദാംശങ്ങൾ നിലവിൽ ലഭ്യമല്ല. 40 യാത്രക്കാരുമായി സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് ഏകദേശം 50 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞതായാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. ബസ്സപകടത്തില്‍ 12 പേർ മരിച്ചതായി ദുർ​ഗ് ജില്ലാ കളക്ടർ റിച്ചാ പ്രകാശ് ചൗധരിയും സ്ഥിരീകരിച്ചു. പരിക്കേറ്റവരിൽ 12…

Read More

എന്തൊരു മോഷണം..! അപകടത്തിൽപ്പെട്ട ട്രക്കിൽനിന്ന് ലക്ഷങ്ങളുടെ നെയ്യ് അടിച്ചുമാറ്റി നാട്ടുകാർ

അപകടത്തിൽപ്പെട്ട ട്രക്കിൽനിന്നു നാട്ടുകാർ ലക്ഷങ്ങളുടെ നെയ്യ് പായ്ക്കറ്റുകൾ മോഷ്ടിച്ച സംഭവം വൻ വാർത്തയായി. മോഷണദൃശ്യങ്ങൾ വിവിധ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. ഉത്തർപ്രദേശ് ഝാൻസിയിലെ റോയൽ സിറ്റി കോളനിക്കു സമീപമുള്ള സീപ്രി ബസാർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഹൈവേയിൽ 19നു വൈകുന്നേരമാണു അപകടം. നെയ്യ് കയറ്റിവന്ന ട്രക്ക് വാഹന പരിശോധനയ്ക്കായി ഹൈവേയിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. ഈ സമയം അമിതവേഗതയിലെത്തിയ മറ്റൊരു ട്രക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ട്രക്ക് തകർന്ന് റോഡിലേക്കു ചിതറിവീണ പായ്ക്കറ്റുകളിൽ അടങ്ങിയിരിക്കുന്നതു നെയ്യ് ആണെന്നു മനസിലാക്കിയ നാട്ടുകാർ…

Read More

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് കുട്ടിയടക്കം 7 പേര്‍ക്ക് പരിക്ക്

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് ളാഹയില്‍ മറിഞ്ഞു. അപകടത്തില്‍ ഒരു കുട്ടിയടക്കം ഏഴ് പേര്‍ക്ക് പരിക്കേറ്റു. ദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന ആന്ധ്രാ സ്വദേശികളായ തീര്‍ഥാടകരുടെ മിനി ബസാണ് റോഡില്‍ മറിഞ്ഞത്. 34 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. ദര്‍ശനം കഴിഞ്ഞ് തിരികെ മടങ്ങുന്ന സമയത്ത് പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം ഉണ്ടായിരിക്കുന്നത്. ളാഹയ്ക്കും പുതുക്കടയ്ക്കും ഇടയിലാണ് അപകടം. ആരുടേയും പരിക്ക് ഗുരുതരമല്ല. റോഡരികിലെ ഡിവൈഡറിലിടിച്ച വാഹനം റോഡില്‍ തന്നെ മറിയുകയായിരുന്നു. പരിക്കേറ്റവരില്‍ രണ്ടാളുകളെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും മറ്റുള്ളവരെ പെരിനാട്…

Read More

കാറുകളുമായി പോയ കപ്പലിൽ തീപിടിത്തം; കപ്പലിൽ 3000 ആഡംബരക്കാറുകൾ

ജർമനിയിൽ നിന്ന് ഈജിപ്തിലേക്ക് ആഡ‍ംബര കാറുകളുമായി പോയ കപ്പലിനു തീപിടിച്ച് ഒരു മരണം. കപ്പലിലെ ഭൂരിഭാഗം ജീവനക്കാരും ഇന്ത്യക്കാരാണ്. രക്ഷപ്പെട്ടവരിൽ കാസർകോട് പാലക്കുന്ന് ആറാട്ടുക്കടവ് സ്വദേശി ബിനീഷുമുണ്ട്. വടക്കൻ ഡച്ച് ദ്വീപായ ആംലാൻഡിനു സമീപമാണു തീപിടിത്തമുണ്ടായത്. ഒട്ടേറെപ്പേർക്കു പരുക്കേറ്റു. മൂവായിരത്തോളം കാറുകളാണ് തീപിടിച്ച ഫ്രീമാന്റിൽ ഹൈവേ എന്ന കപ്പലിലുണ്ടായിരുന്നത്. തീപിടിച്ചതോടെ മിക്കവരും കടലിലേക്കു ചാടിയാണു രക്ഷപ്പെട്ടത്. നെതർലൻഡ്സ് കോസ്റ്റ്ഗാർഡിന്റെ നേതൃത്വത്തിൽ തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. എന്നാൽ കൂടുതൽ വെള്ളം ഒഴിക്കുന്നത് കപ്പൽ പൂർണമായും മുങ്ങുന്നതിനു കാരണമാകുമെന്ന…

Read More

കാറുകളുമായി പോയ കപ്പലിൽ തീപിടിത്തം; കപ്പലിൽ 3000 ആഡംബരക്കാറുകൾ

ജർമനിയിൽ നിന്ന് ഈജിപ്തിലേക്ക് ആഡ‍ംബര കാറുകളുമായി പോയ കപ്പലിനു തീപിടിച്ച് ഒരു മരണം. കപ്പലിലെ ഭൂരിഭാഗം ജീവനക്കാരും ഇന്ത്യക്കാരാണ്. രക്ഷപ്പെട്ടവരിൽ കാസർകോട് പാലക്കുന്ന് ആറാട്ടുക്കടവ് സ്വദേശി ബിനീഷുമുണ്ട്. വടക്കൻ ഡച്ച് ദ്വീപായ ആംലാൻഡിനു സമീപമാണു തീപിടിത്തമുണ്ടായത്. ഒട്ടേറെപ്പേർക്കു പരുക്കേറ്റു. മൂവായിരത്തോളം കാറുകളാണ് തീപിടിച്ച ഫ്രീമാന്റിൽ ഹൈവേ എന്ന കപ്പലിലുണ്ടായിരുന്നത്. തീപിടിച്ചതോടെ മിക്കവരും കടലിലേക്കു ചാടിയാണു രക്ഷപ്പെട്ടത്. നെതർലൻഡ്സ് കോസ്റ്റ്ഗാർഡിന്റെ നേതൃത്വത്തിൽ തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. എന്നാൽ കൂടുതൽ വെള്ളം ഒഴിക്കുന്നത് കപ്പൽ പൂർണമായും മുങ്ങുന്നതിനു കാരണമാകുമെന്ന…

Read More