
സൗദി അറേബ്യയിലേക്ക് ചരക്ക് കപ്പലിൽ ഒളിപ്പിച്ച് ലഹരി ഗുളികകൾ കടത്താൻ ശ്രമം ; പിടികൂടി കസ്റ്റംസ് അധികൃതർ
സൗദി അറേബ്യയിലേക്ക് വന്ന ചരക്കുകപ്പലിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ 36,33,978 മയക്കുമരുന്ന് ഗുളികകൾ ജിദ്ദ ഇസ്ലാമിക് പോർട്ട് കസ്റ്റംസ് അധികൃതർ പിടിച്ചെടുത്തു. തുറമുഖത്ത് ഇരുമ്പ് ഉപകരണങ്ങൾ അടങ്ങിയ ഇറക്കുമതി സാധനങ്ങളിൽ ആധുനിക സുരക്ഷ സങ്കേതങ്ങൾ ഉപയോഗിച്ച് പതിവ് കസ്റ്റംസ് പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് സാധനങ്ങൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ ലഹരിഗുളികകൾ കണ്ടെത്തിയതെന്ന് സകാത്- ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി (സാറ്റ്ക) അറിയിച്ചു. ഇതുമായി ബന്ധമുള്ള രണ്ടുപേരെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് കള്ളക്കടത്തിന്റെ വേറെയും വിവരങ്ങൾ ലഭിച്ചത്. രാജ്യത്തേക്ക് നിരോധിത വസ്തുക്കൾ…