കാര്‍ഗോ, കൊറിയര്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് ഐസിസിഎ ദേശീയ സമ്മേളനം

ഇന്റര്‍നാഷണല്‍ കൊറിയര്‍ ആന്റ് കാര്‍ഗോ അസോസിയേറ്റ്‌സില്‍ (ഐസിസിഎ) അംഗത്വമുള്ള യുഎഇയിലെ 84 കാര്‍ഗോ കമ്പനികളുടെ സേവനം മെച്ചപ്പെടുത്താനും, ഇന്ത്യയിലെ ക്‌ളിയറന്‍സ് പ്രശ്‌നങ്ങളും ഡെലിവറിയിലെ കാലതാമസവും ഒഴിവാക്കി ഈ വ്യവസായ മേഖലയെ മികച്ചതാക്കാനും ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ച് ദേശീയ സമ്മേളനം. ഷാര്‍ജ സഫാരി മാളില്‍ ഒരുക്കിയ നാഷണല്‍ കോണ്‍ഫറന്‍സ് ഈ ദിശയിലേക്കുള്ള പുതിയ കാല്‍വെപ്പായി. കാര്‍ഗോ, കൊറിയര്‍ മേഖലക്ക് ആരോഗ്യകരമായ വിപണി സൃഷ്ടിക്കുന്നതിനോടൊപ്പം തന്നെ, മെച്ചപ്പെട്ട സേവനം ജനങ്ങള്‍ക്ക് ലഭ്യമാക്കുകയെന്നതും തങ്ങളുടെ ലക്ഷ്യമാണെന്ന് സമ്മേളനത്തിനിടെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍…

Read More