കള്ളക്കടൽ പ്രതിഭാസം; നാല് ജില്ലകളിലുള്ളവർ സൂക്ഷിക്കണം, മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത നിർദ്ദേശം: ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നാല് ജില്ലകളിൽ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, ആലപ്പുഴ തീരങ്ങളിൽ നാളെ രാവിലെ 5.30 മുതൽ വൈകന്നേരം 5.30 വരെ 0.2 മുതൽ 0.6 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തമിഴ്നാട് തീരത്ത് 0.5 മുതൽ 0.7 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാദ്ധ്യതയുണ്ട്. കടലാക്രമണത്തിന് സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക. 1. കടൽക്ഷോഭം രൂക്ഷമാകാൻ സാദ്ധ്യതയുള്ളതിനാൽ അപകട മേഖലകളിൽ…

Read More

‘കർഷക സമരത്തെ അപമാനിക്കുന്ന പരാമർശം നടത്തിയതിന് പാർട്ടി ശാസിച്ചു’; ഭാവിയിൽ ജാഗ്രതപാലിക്കുമെന്ന് കങ്കണ

രാജ്യത്ത് നടന്ന കർഷക സമരത്തെ അപമാനിക്കുന്ന പരാമർശം നടത്തിയതിന് പാർട്ടി നേതൃത്വം തന്നെ ശാസിച്ചെന്ന് ബി.ജെ.പി. എം.പിയും നടിയുമായ കങ്കണ റണൗത്ത്. ഭാവിയിൽ സംസാരിക്കുമ്പോൾ ജാഗ്രത പാലിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ഒരു ടെലിവിഷൻ വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് കങ്കണ ഇക്കാര്യം വ്യക്തമാക്കിയത്. ‘പാർട്ടി നേതൃത്വം എന്നെ ശാസിച്ചു. അതിൽ എനിക്കൊരു പ്രശ്നവുമില്ല. പാർട്ടിയിലെ അവസാന വാക്ക് ഞാനല്ല. അങ്ങനെ കരുതാൻ മാത്രം വിഡ്ഡിയല്ല ഞാൻ. എനിക്ക് ഒരുപാട് ദൂരം പോകാനുണ്ട്. പാർട്ടിയുടെ നയത്തേയും നിലപാടിനേയും ഞാൻ…

Read More

അമീബിക് മസ്തിഷ്കജ്വരം; ജലസ്രോതസുകളില്‍ ജാഗ്രത വേണം

അമീബിക് മസ്തിഷ്കജ്വരത്തിന്‍റെ സാഹചര്യത്തിൽ സംസ്ഥാനത്തെ ജലസ്രോതസ്സുകളിൽ പ്രത്യേക ജാഗ്രത വേണമെന്ന് മൈക്രോ ബയോളജിസ്റ്റുകളുടെ മുന്നറിയിപ്പ്. വാട്ടർ ടാങ്കുകളിലും സ്വിമ്മിംഗ് പൂളുകളിലും രോഗാണു സാന്നിധ്യം കരുതിയിരിക്കണമെന്നാണ് മുന്നറിയിപ്പ്. അമീബ സാന്നിധ്യം പെരുകിയിട്ടുണ്ടോ എന്നും വകഭേദങ്ങൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നുണ്ടോ എന്നും വിശദപഠനം വേണമെന്ന ആവശ്യവും ശക്തമാണ്. അതേസമയം, അമീബിക് മസ്തിഷ്കജ്വരവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി പ്രഖ്യാപിച്ച ഐസിഎംആര്‍  പഠനം ഇതുവരെ തുടങ്ങിയില്ല. തിരുവനന്തപുരത്ത് ഉള്‍പ്പെടെ കൂടുതൽ അമീബിക്ക് മസ്തിഷ്ക ജ്വരം കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജലസ്രോതസ്സുകളിൽ പൊതുവായ ജാഗ്രത…

Read More

ഖത്തറിൽ ചൂട് ശക്തിപ്രാപിക്കുന്നു ; തീപിടുത്തത്തിന് സാധ്യത , ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

ചൂ​ട് ശ​ക്തി​പ്രാ​പി​ക്കു​മ്പോ​ൾ കെ​ട്ടി​ട​ങ്ങ​ളി​ലും താ​മ​സ​കേ​ന്ദ്ര​ങ്ങ​ളി​ലും തീ​പി​ടി​ത്ത സാ​ധ്യ​ത മു​ന്നി​ൽ​ക​ണ്ട് മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്കാ​ൻ നി​ർ​ദേ​ശി​ച്ച് ഖത്തർ സി​വി​ൽ ഡി​ഫ​ൻ​സ് വി​ഭാ​ഗം.ക​ഴി​ഞ്ഞ ദി​വ​സം, വെ​സ്റ്റ് ബേ​യി​ലെ അ​ൽ അ​ബ്‌​റാ​ജ് ഏ​രി​യ​യി​ൽ ബ​ഹു​നി​ല പാ​ർ​പ്പി​ട സ​മു​ച്ച​യ​ത്തി​ന് തീ​പി​ടി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ധി​കൃ​ത​ർ ഇ​തു​സം​ബ​ന്ധി​ച്ച മു​ൻ​ക​രു​ത​ൽ നി​ർ​ദേ​ശം ആ​വ​ർ​ത്തി​ച്ച​ത്. കെ​ട്ടി​ട​ങ്ങ​ളി​ലെ അ​ഗ്നി​ശ​മ​ന, സു​ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ൾ ശ​രി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ കെ​ട്ടി​ട ഉ​ട​മ​ക​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു. ഭാ​വി​യി​ൽ സ​മാ​ന​മാ​യ തീ​പി​ടി​ത്ത​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ കെ​ട്ടി​ട​ത്തി​ലു​ട​നീ​ളം അ​ലാ​റം, അ​ഗ്നി​ശ​മ​ന ഉ​പ​ക​ര​ണ​ങ്ങ​ൾ, സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​നം തു​ട​ർ​ച്ച​യാ​യി പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന്…

Read More

‘ലിങ്ക് പ്രൈവസി’; തട്ടിപ്പിൽ വീഴാതിരിക്കാൻ കരുതലുമായി വാട്സ്ആപ്പ്

ദിനംപ്രതി പുത്തൻ അപ്ഡേറ്റുകളാണ് വാട്സ്ആപ്പ് വരുത്തി കൊണ്ടിരിക്കുന്നത്. നിരവധി പുത്തൻ ഫീച്ചറുകൾ ഇതിനോടകം വാട്സ്ആപ്പ് അവതരിപ്പിച്ചു കഴിഞ്ഞു. ഇപ്പോഴിതാ മറ്റൊരു പുത്തൻ ഫീച്ചറുമായി എത്തിയിരിക്കുകയാണ് വാട്സ്ആപ്പ്. ഉപഭോക്താവിനെ വാട്സാപ്പിൽ വരുന്ന തട്ടിപ്പ് ലിങ്കുകളിൽ നിന്നും രക്ഷിക്കുന്ന ഫീച്ചറാണ് ഇപ്പോൾ വാട്സ്ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഉപഭോക്താവിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട പുതിയ അപ്ഡേറ്റ് ‘ലിങ്ക് പ്രൈവസി ഫീച്ചർ’ എന്ന പേരിലാണ് വാട്സ്ആപ്പ് അവതരിപ്പിച്ചത്. നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ചിരിക്കുന്ന ഫീച്ചർ ഉടൻ തന്നെ മുഴുവൻ ഉപഭോക്താക്കൾക്കും ലഭ്യമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയതായി പുറത്തിറക്കിയ…

Read More

അതീവ ശ്രദ്ധ വേണം; അവധിക്കാലത്ത് ഒരുപോലെ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകി എംവിഡി

കുട്ടികളും രക്ഷിതാക്കളും അവധിക്കാലത്ത് ഒരുപോലെ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകി എംവിഡി. പൊതുവെ കണക്കുകൾ പരിശോധിച്ചാൽ ഏപ്രിൽ, മെയ് മാസങ്ങളിൽ റോഡപകടങ്ങളും മരണങ്ങളും താരതമ്യേന കൂടുന്നതായാണ് കാണുന്നത്. കുറെ ഏറെ  കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധി വരെ നമുക്കിത് കുറക്കാൻ കഴിയും. വലിയ ബുദ്ധിമുട്ടില്ലാതെ ചെയ്യാൻ കഴിയുന്ന ചില നിർദേശങ്ങളിതാ. 1. കുട്ടികൾ നന്നായി കളിക്കട്ടെ – പക്ഷേ റോഡിലോ റോഡരികിലോ ആകാതെ ശ്രദ്ധിക്കുക 2. പ്രായമാവാത്ത കുട്ടികൾക്ക് ഒരു കാരണവശാലും വാഹനങ്ങൾ നൽകരുത് 3. ബൈക്കുകളിൽ…

Read More

വാഹനങ്ങളിൽ തീ പിടിക്കുന്നതിന് സാധ്യത; ജാഗ്രത പാലിക്കണം: നിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹനവകുപ്പ്

സംസ്ഥാനത്ത് വേനല്‍ ചൂട് കടുക്കുന്ന സാഹചര്യത്തില്‍ വാഹനങ്ങള്‍ക്ക് തീപിടിക്കുന്നത് ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ ഒഴിവാക്കുന്നതിനായി സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ച് മുന്നറിയിപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്. ഇന്ധന ലീക്കേജ്, ഗ്യാസ് ലീക്കേജ്, അനധികൃതമായ ആള്‍ട്ടറേഷനുകള്‍, ഫ്യൂസുകള്‍ ഒഴിവാക്കിയുള്ള ഇലക്ട്രിക് ലൈന്‍, അധിക താപം ഉല്പാദിപ്പിക്കപ്പെടുന്ന ബള്‍ബുകള്‍, പാര്‍ക്കിംഗ് സ്ഥലങ്ങള്‍ തുടങ്ങിയവയും വാഹനങ്ങളിലെ അഗ്‌നിബാധയ്ക്ക് കാരണമായേക്കാം. അഗ്‌നിബാധയ്ക്ക് സാധ്യതയുള്ള ഘടകങ്ങള്‍ ഒഴിവാക്കുക എന്നുള്ളതാണ് പ്രാഥമികമായി ചെയ്യേണ്ടതെന്നും മോട്ടോര്‍ വാഹനവകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. പരിഹാര മാര്‍ഗങ്ങള്‍ കൃത്യമായ ഇടവേളകളില്‍ വാഹനങ്ങളുടെ മെയിന്റനന്‍സ് ചെയ്യുക. വാഹനം…

Read More

നിപ വൈറസ്; വവ്വാലുകളിൽ ഭയം വേണ്ട ജാഗ്രത മതിയെന്ന് ആരോഗ്യ വകുപ്പ്

നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയ ടെറോപസ് എന്ന പഴംതീനി വവ്വാലുകള്‍ നിപ വൈറസ് മൂലം രോഗ ബാധിതരാവുകയോ, ചാവുകയോ ചെയ്യുന്നതായി രേഖപ്പെടുത്തിയിട്ടില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് ഓഫീസര്‍.വവ്വാലുകള്‍ സസ്തനി വിഭാഗത്തില്‍പെടുന്ന വന്യജീവികളാണെന്നും അവയെ ഭയപ്പെടേണ്ടതില്ലെന്നും ജാഗ്രതയാണ് വേണ്ടതെന്നും ആരോഗ്യ വകുപ്പ് ഉദ്യോദഗസ്ഥർ വ്യക്തമാക്കി. ഇവ വലുപ്പം കൂടുതലുള്ളവയും മരങ്ങളില്‍ ചേക്കേറുകയും ചെയ്യുന്നവയാണ്. ഇവയെ ഉപദ്രവിക്കുകയോ പേടിപ്പിക്കുകയോ ആവാസ വ്യവസ്ഥയില്‍ മാറ്റം വരുത്തുകയോ ചെയ്യുമ്പോള്‍ സമ്മര്‍ദ്ദം മൂലം ശരീരത്തിലുള്ള വൈറസിന്റെ തോത് കൂടുവാനും, ശരീര സ്രവങ്ങളിലൂടെ വൈറസുകള്‍ പുറം തള്ളപ്പെടാനും…

Read More

സുപ്രീംകോടതിയുടെ പേരിലും വ്യാജ വെബ്സൈറ്റ് ; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

ഇന്ത്യയിലെ പരോമോന്നത നീതിപീഠമായ സുപ്രീംകോടതിയുടെ പേരിലും വ്യാജ വെബ്സൈറ്റ്. വ്യാജ വെബ്‌സൈറ്റുകളിൽ വഞ്ചിതരാകരുതെന്ന് സുപ്രീംകോടതി രജിസ്‌ട്രി പൊതു മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ആളുകളുടെ സ്വകാര്യ വിവരങ്ങൾ മോഷ്ടിക്കാൻ സുപ്രീം കോടതിയുടെ പേര് ദുരുപയോഗം ചെയ്യുന്നുവെന്നും നോട്ടീസിൽ വ്യക്തമാക്കുന്നുണ്ട് http://cbins/scigv.com, https://cbins.scigv.com/offence തുടങ്ങിയ വ്യാജ ലിങ്കുകൾ ക്ലിക്ക് ചെയ്യുകയോ ഷെയർ ചെയ്യുകയോ ചെയ്യരുത്. ലഭിക്കുന്ന ലിങ്കുകളുടെ ആധികാരികത പരിശോധിക്കണം. സുപ്രീം കോടതി ഒരിക്കലും വ്യക്തിഗത വിവരങ്ങളോ സാമ്പത്തിക വിശദാംശങ്ങളോ മറ്റ് രഹസ്യാത്മക വിവരങ്ങളോ ആവശ്യപ്പെടില്ല എന്നത് ശ്രദ്ധിക്കുക. മേൽപ്പറഞ്ഞ URL-കളിൽ…

Read More