പെട്ടെന്ന് വലിയ സെലിബ്രിറ്റിയാകുമെന്നാണ് ഞാൻ വിചാരിച്ചിരുന്നത്; പക്ഷേ നല്ല സിനിമകൾക്കായി കാത്തിരിക്കേണ്ടി വന്നു; ഹണിറോസ്

ഒരു ഓഫിസിലിരുന്ന് ഫയലുകൾക്കിടിയൽ ജീവിക്കാൻ എനിക്കു പറ്റുമായിരുന്നില്ലെന്ന് തെന്നിന്ത്യൻ താരവും മലയാളികളുടെ പ്രിയപ്പെട്ട നടിയുമായ ഹണി റോസ്. കലാപരമായ ജോലികളെന്തെങ്കിലും ചെയ്യാനായിരുന്നു താത്പര്യം. ഞാൻ ആഗഹിച്ചതിനുമപ്പുറം ക്രിയേറ്റിവായി വർക്ക് ചെയ്യാനുള്ള അവസരം എനിക്കു കിട്ടി. പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞാൻ സിനിമയിലെത്തുന്നത്. അതിനുശേഷം സിനിമയിൽ തുടരണമെന്നായിരുന്നു ആഗ്രഹം. ആ സിനിമ കഴിഞ്ഞപ്പോൾ ഞാനൊരു നടിയായി. ഇനിയും ഒരുപാടു നല്ല അവസരങ്ങൾ കിട്ടും. പെട്ടെന്നുതന്നെ വലിയൊരു സെലിബ്രിറ്റിയാകുമെന്നൊക്കെയാണ് ഞാൻ വിചാരിച്ചിരുന്നത്. പക്ഷേ, നല്ല സിനിമകൾക്കായി പിന്നെയും കാത്തിരിക്കേണ്ടി വന്നു….

Read More