
“ക്രിസ്തുമതം തുടച്ച് നീക്കാമെന്നത് വ്യാമോഹം” കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മിസ് ബാവ; മണിപ്പൂർ സംഘർഷത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് കെസിബിസി ചെയർമാൻ
മണിപ്പൂർ കലാപത്തിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് കെസിബിസി അധ്യക്ഷൻ കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മിസ് ബാവയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. കലാപം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ എന്ത് കൊണ്ടാണ് വൈകിപ്പിക്കുന്നത്? ഭരണഘടനയിൽ മതേതരത്വം എന്നെഴുതി വെച്ചിരിക്കുന്നത് ആലങ്കാരികമായിട്ടല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മണിപ്പൂർ ജനതയ്ക്കുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ച് മാത്യു കുഴൽനാടൻ എംഎൽഎ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു കെസിബിസി അധ്യക്ഷന്റെ പ്രതികരണം . ‘ മണിപ്പൂരിൽ പരസ്പരം കൊന്നു തീർക്കുന്നത് ഭാരതീയരാണോ മറ്റ് രാജ്യക്കാരാണോ? ഭാരതീയൻ ആണെങ്കിൽ ആ ജീവനുകൾ…