നടിയെ ആക്രമിച്ച കേസ്: രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത

നടിയെ ആക്രമിച്ച കേസ് അന്തമഘട്ടത്തിലെത്തി നില്‍ക്കെ രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത. മെമ്മറി  കാർഡ് തുറന്നതിൽ ഉത്തരവാദികൾക്കെതിരെ നടപടിയില്ല. ചട്ട വിരുദ്ധമായി മെമ്മറി കാർഡ് തുറന്ന് പരിശോധിച്ചെന്ന്  വ്യക്തമായിട്ടും നടപടിയുണ്ടായില്ല. ഹൈക്കോടതിക്കും സുപ്രീംകോടതിക്കും പരാതി നൽകിയിട്ടും നടപടിയില്ല.  ജുഡീഷ്യറിയുടെ ഭരണതലത്തിലാണ് നടപടിയെടുക്കേണ്ടത്.അതുണ്ടാകാത്താ സാഹചര്യത്തിലാണ് രാഷ്ട്രപതിക്ക് കത്ത് നൽകുന്നതെന്നും അതിജീവിത പറഞ്ഞു.

Read More

ആധാർ കാര്‍ഡ് ജനനതിയതി തെളിയിക്കാനുള്ള ആധികാരിക രേഖയല്ല; സ്‌കൂൾ ലിവിങ് സർട്ടിഫിക്കറ്റ് രേഖയായി കണക്കാക്കാമെന്ന് സുപ്രിംകോടതി

ജനനതിയതി തെളിയിക്കാനുള്ള ആധികാരിക രേഖയായി ആധാർ കാർഡ് ഉപയോഗിക്കാനാവില്ലെന്ന് സുപ്രിം കോടതി. വാഹനാപകടവുമായി ബന്ധപ്പെട്ട ഒരു കേസിലാണ് കോടതിയുടെ നിർണായക വിധി. വാഹനാപകടവുമായി ബന്ധപ്പെട്ട നഷ്ടപരിഹാര കേസിൽ ആധാറിലുള്ള ജനനതിയതി അടിസ്ഥാനമാക്കി നഷ്ടപരിഹാരത്തുക വെട്ടിക്കുറച്ച് പഞ്ചാബ്, ഹരിയാന ഹൈക്കോടതികൾ പുറപ്പെടുവിച്ച വിധിയാണ് സുപ്രിം കോടതി തള്ളിയത്. അതേസമയം സ്‌കൂൾ സർട്ടിഫിക്കറ്റ് ജനന തിയതി തെളിയിക്കാനുള്ള രേഖയായി കണക്കാക്കാമെന്നും 2015ലെ ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ 94ാം വകുപ്പ് പ്രകാരം കോടതി വ്യക്തമാക്കി. ഒരാളുടെ ഐഡന്റിറ്റി തെളിയിക്കാൻ ആധാർ ഉപയോഗിക്കാം…

Read More

‘ ജയ്‌വാൻ ‘ കാർഡ് ; പ്രവർത്തന സജ്ജമായി യുഎഇയിലെ എ.ടി.എമ്മുകൾ

പ്രാ​ദേ​ശി​ക ക​റ​ൻ​സി​യി​ൽ വി​നി​മ​യം സാ​ധ്യ​മാ​ക്കു​ന്ന ‘ജ​യ്​​വാ​ൻ’ ഡെ​ബി​റ്റ്​ കാ​ർ​ഡു​ക​ൾ ആ​ഗ​​സ്റ്റ്​ അ​വ​സാ​ന​ത്തോ​ടെ യു.​എ.​ഇ​യി​ലെ 90 ശ​ത​മാ​നം സെ​യി​ൽ​സ്​ ടെ​ർ​മി​ന​ലു​ക​ളി​ലും സ്വീ​ക​രി​ക്കും. കാ​ർ​ഡ്​ പു​റ​ത്തി​റ​ക്കു​ന്ന അ​ൽ ഇ​ത്തി​ഹാ​ദ്​ പേ​​മെ​ന്‍റ്​ സി.​ഇ.​ഒ ജാ​ൻ പി​ൽ​​ബൗ​ർ ആ​ണ്​ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. നി​ല​വി​ൽ 40 ശ​ത​മാ​നം പോ​യ​ന്‍റ്​ ഓ​ഫ്​ സെ​യി​ൽ​സ്​ ടെ​ർ​മി​ന​ലു​ക​ളും ജ​യ്​​വാ​ൻ കാ​ർ​ഡ്​ സ്വീ​ക​രി​ക്കാ​ൻ സ​ജ്ജ​മാ​യി​ക്ക​ഴി​ഞ്ഞു. ആ​ഗ​സ്റ്റ്​ അ​വ​സാ​ന​ത്തോ​ടെ ന​ട​പ​ടി​ക​ൾ 90 ശ​ത​മാ​ന​വും പൂ​ർ​ത്തി​യാ​ക്കാ​നാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. രാ​ജ്യ​ത്തെ 95 ശ​ത​മാ​നം എ.​ടി.​എ​മ്മു​ക​ളി​ലും ജ​യ്​​വാ​ൻ കാ​ർ​ഡ്​ സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. സെ​പ്​​റ്റം​ബ​റോ​ടെ കാ​ർ​ഡു​ക​ൾ…

Read More

മെമ്മറി കാർഡ് കേസ്; ഉപഹർജിയുമായി സർക്കാർ ഹൈക്കോടതിയിൽ

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ മെമ്മറി കാർഡ് കേസിൽ അതിജീവിതയുടെ ഹർജിയിൽ ഉപഹർജിയുമായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. ഡിജിറ്റല്‍ തെളിവ് സൂക്ഷിക്കുന്നതില്‍ സര്‍ക്കുലര്‍ വേണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയിൽ സമർപ്പിച്ച ഉപഹർജിയിൽ ആവശ്യപ്പെടുന്നു. മെമ്മറി കാര്‍ഡ് കേസില്‍ ഹൈക്കോടതി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഈ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കുലര്‍ ആയി കീഴ്‌ക്കോടതികള്‍ക്ക് നല്‍കണം. സെഷന്‍സ്, മജിസ്‌ട്രേറ്റ് കോടതികള്‍ക്ക് സര്‍ക്കുലര്‍ ബാധകമാക്കണമെന്നും സര്‍ക്കുലര്‍ പുറപ്പെടുവിക്കാന്‍ ഹൈക്കോടതി രജിസ്ട്രിക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ഉപഹർജിയിലുണ്ട്. 

Read More

കാസർകോട് എം.വി.ബാലകൃഷ്ണന്റെ പേരിലുള്ള ഈദ് ആശംസാ കാർഡ് വിവാദത്തിൽ; പിൻവലിച്ചെന്ന് എൽഡിഎഫ്

കാസർകോട് ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി എം.വി.ബാലകൃഷ്ണന്റെ പേരിൽ ഇറക്കിയ ഈദ് ആശംസാ കാർഡ് വിവാദമായി. കറുത്ത പശ്ചാത്തലത്തിൽ, തെളിഞ്ഞ ചന്ദ്രക്കലയോടൊപ്പം തിരഞ്ഞെടുപ്പ് ചിഹ്നമായ അരിവാൾ ചുറ്റിക നക്ഷത്രവും ചേർത്തിറക്കിയ കാർഡ് മണ്ഡലത്തിൽ പ്രചരിച്ചതോടെ വിവാദമാകാനിടയുള്ള കാര്യം ചിലർ നേതാക്കളെ അറിയിച്ചു. ഇതോടെയാണ് അബദ്ധം പിണഞ്ഞത് നേതാക്കളുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ കാർഡ് വിതരണം നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടെങ്കിലും ലോക്സഭാ മണ്ഡലത്തിലെ 7 നിയോജക മണ്ഡലങ്ങളിലും കാർഡ് വിതരണം ആരംഭിച്ചിരുന്നു.  ഇടതു മുന്നണി തിരഞ്ഞെടുപ്പ് കമ്മിറ്റിക്കു വേണ്ടി സെക്രട്ടറി കെ.പി.സതീഷ്ചന്ദ്രന്റെ…

Read More

നടിയെ ആക്രമിച്ച കേസ്; ജഡ്ജിയുടെ അന്വേഷണ റിപ്പോർട്ടിന്‍റെ പകർപ്പ് അതിജീവിതയ്ക്ക് നൽകാൻ ഉത്തരവ്

നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് ചോർന്നെന്ന പരാതിയിൽ ജില്ലാ സെഷൻസ് ജഡ്ജി നടത്തിയ അന്വേഷണ റിപ്പോർട്ടിന്‍റെ പകർപ്പ് അതിജീവിതയ്ക്ക് കൈമാറാൻ ഹൈക്കോടതി ഉത്തരവ്. റിപ്പോർട്ടിന്‍റെ പകർപ്പ് കൈമാറുന്നതിൽ ദിലീപിന്‍റെ എതിർപ്പ് തള്ളിയാണ് നടപടി. അന്വേഷണ റിപ്പോർട്ട് രഹസ്യ രേഖയാക്കണമെന്ന ആവശ്യവും കോടതി പരിഗണിച്ചില്ല. കോടതി കസ്റ്റഡിയിലിരിക്കെ നടിയെ ആക്രമിച്ച പകർത്തിയ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയതിൽ പ്രിൻസിപ്പൽ സെഷൻസ് ഹണി എം വർഗീസ് നടത്തിയ വസ്തുതാന്വേഷണ റിപ്പോർട്ടിന്‍റെ പകർപ്പാണ് അതിജീവിതയ്ക്ക് കൈമാറാൻ ഉത്തരവിട്ടത്….

Read More

‌വ്യാജ തെരഞ്ഞെടുപ്പ് കാർഡ് കേസ്: അന്വേഷണം ശരിയായി പോയാൽ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന കമ്മിറ്റി ജയിലിൽ ചേരുമെന്നും ഡിവൈഎഫ്ഐ

യൂത്ത്‌ കോൺഗ്രസും യുവമോർച്ചയും തമ്മിൽ വ്യാജ തെരഞ്ഞെടുപ്പ് കാർഡ് കേസിൽ പരസ്പര ധാരണയെന്ന് ഡിവൈഎഫ്ഐ സംസ്ഥാന നേതൃത്വം. അതു കൊണ്ടാണ് വിഷയത്തിൽ ബിജെപി മൗനം പാലിക്കുന്നത്. ആദ്യം ഈ വിഷയം ഉന്നയിച്ച ബിജെപി, യുവമോർച്ച നേതാക്കൾ ഇപ്പോൾ മിണ്ടാത്തത് അതിന്റെ തെളിവാണ്. അന്വേഷണം ശരിയായി പോയാൽ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന കമ്മിറ്റി ജയിലിൽ ചേരുമെന്നും ഡിവൈഎഫ്ഐ നേതാക്കൾ പറഞ്ഞു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്, പ്രസിഡന്റ്‌ വി വസീഫ് എന്നിവരാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്.  യൂത്ത് ലീഗിന്‍റെ യുവ…

Read More

യൂത്ത് കോൺ‌​ഗ്രസ് തെര‍ഞ്ഞെടുപ്പ് വ്യാജ തിരിച്ചറിയൽ കാർഡ് കേസ്; 4 പേർ അറസ്റ്റിൽ

യൂത്ത് കോൺ‌​ഗ്രസ് തെര‍ഞ്ഞെടുപ്പ് വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ 4 യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ. അഭി വിക്രം, വികാസ് കൃഷ്ണൻ, ബിനിൽ വിനു, ഫെന്നി എന്നിവരാണ് അറസ്റ്റിലായത്.   മ്യൂസിയം പൊലീസാണ് അറസ്റ്റ് ചെയ്തത്. അടൂർ സ്വദേശികളാണ് അറസ്റ്റിലായവർ. പ്രതികൾക്കെതിരെ ഡിജിറ്റൽ തെളിവുകളുണ്ടെന്ന് പൊലീസ് അറിയിച്ചു.  അതേസമയം, കേസുമായി ബന്ധപ്പെട്ട് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് നോട്ടീസ് നൽകും. ശനിയാഴ്ച ഹാജരാകാനാണ് നോട്ടീസ് നൽകുന്നത്. 

Read More

ക്രെഡിറ്റ് കാർഡ് യുപിഐയുമായി ലിങ്ക് ചെയ്തില്ലേ?; അറിയാം കിടിലൻ നേട്ടങ്ങൾ

ചെറുതും വലുതുമായ ഇടപാടുകൾക്ക് ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്ന ഒന്നാണ് യുപിഐ പെയ്‌മെന്റുകൾ. ഇടപാടുകൾ വേഗത്തിലാക്കാൻ സാധിക്കുന്നു എന്നത് തന്നെയാണ് ഇതിന്റെ പ്രത്യേകത. അടുത്തിടെ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് യുപിഐ ക്യുആർ കോഡ് മുഖേന ഇടപാടുകൾ നടത്താൻ ആർബിഐ അനുമതി നൽകിയിരുന്നു. ഇതിനുപുറമേ, എൻപിസിഐയും കഴിഞ്ഞ വർഷം യുപിഐ പേയ്മെന്റുകൾക്കായി റൂപേ ക്രെഡിറ്റ് കാർഡ് പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. ക്രെഡിറ്റ് കാർഡുകളുമായി യുപിഐ ബന്ധിപ്പിച്ചതോടെ ഡിജിറ്റലായി പണമിടപാടുകൾ നടത്തുന്നത് വേഗത്തിലാക്കി. കൂടാതെ ഫ്‌ളെക്‌സിബിൾ ക്രെഡിറ്റ് ലൈനുമായി ബന്ധിപ്പിച്ചതോടെ തടസ്സമില്ലാത്ത…

Read More

അക്കൗണ്ടുകളില്‍ നിന്നും പണം തട്ടാതിരിക്കാൻ ഇനി ആധാര്‍ കാര്‍ഡ് ലോക്ക് ചെയ്യാം

രാജ്യത്ത് ഒരു പൗരന്റെ ഏറ്റവും പ്രധാനപ്പെട്ടതും മൂല്യവത്തായതുമായ രേഖകളില്‍ ഒന്നാണ് ഇന്ന് ആധാര്‍ കാര്‍ഡ്. മൊബൈല്‍ നമ്ബര്‍, പാൻ കാര്‍ഡ് തുടങ്ങിയവയുമായി ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്തിരിക്കുന്നതിനാല്‍ സാമ്ബത്തിക തട്ടിപ്പിനുള്ള സാധ്യതയും ഏറെയാണ്. ഈ പ്രശ്നം ഒഴിവാക്കുന്നതിനായി, യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ഒരു പ്രത്യേക ഫീച്ചര്‍ അവതരിപ്പിച്ചിട്ടുണ്ട്.  ആധാര്‍ വിവരങ്ങള്‍ ഉപയോഗിച്ച്‌ തട്ടിപ്പ് നടത്തുന്നവര്‍ ആധാര്‍ നമ്ബര്‍, ബാങ്കിന്റെ പേര്, വിരലടയാളം എന്നിവ തട്ടിപ്പിന് ഉപയോഗിക്കുന്നു. ഈ തട്ടിപ്പില്‍ ഒടിപി ആവശ്യമില്ല. ഏറ്റവും…

Read More