വായു ശു​ദ്ധീകരിക്കാൻ ഡയറക്ട് എയര്‍ കാപ്ചര്‍ പ്ലാന്റ് സ്ഥാപിച്ച് ഐസ് ലാന്‍ഡ്

ദിനംപ്രതി വർദ്ധിച്ചുവരുന്ന അന്തരീക്ഷ മലിനീകരണം ​മനുഷ്യന്റെ നിലനിൽപ്പിന് മാത്രമല്ല ഭീഷണിയാകുന്നത്. അത് പ്രകൃതിയുടേയും, മറ്റു ജീവജാലങ്ങളുടേയും ഒന്നടങ്കമുള്ള നാശത്തിനും കാരണമാകും. ഈ പ്രശ്നത്തിന്റെ ​ഗൗരവം മനസിലാക്കികൊണ്ട് പരിസ്ഥിതി സംരക്ഷണത്തിന് ഊന്നല്‍ നല്‍കുന്ന പല ഭരണകൂടങ്ങളും നൂതന കാലാവസ്ഥാ സംരക്ഷണ സംവിധാനങ്ങളെ ആശ്രയിക്കുന്നുണ്ട്. അതിനൊരു ഉ​ദാഹരണമാണ് ഐസ് ലാന്‍ഡില്‍ കഴിഞ്ഞ ദിവസം പ്രവർത്തനമാരംഭിച്ച ഡയറക്ട് എയര്‍ കാപ്ചര്‍ പ്ലാന്റ്. ഇത് വായുവലിച്ചെടുത്ത് അതിലടങ്ങിയിരിക്കുന്ന കാര്‍ബണ്‍ രാസവസ്തുക്കളുപയോഗിച്ച് വേര്‍തിരിച്ചെടുക്കും. ഇങ്ങനെ ശേഖരിക്കുന്ന കാര്‍ബണ്‍ ഭൂമിക്കടിയിലേക്ക് മാറ്റുകയും അത് സ്വാഭാവികമായി കല്ലായി…

Read More