
കാർബൺ വേർതിരിച്ചെടുത്ത് സംഭരിക്കും ; ജുബൈലിൽ പുതിയ കേന്ദ്രത്തിൻ്റെ നിർമാണം തുടങ്ങി സൗദി അറേബ്യ
കാര്‍ബണ്‍ വേര്‍തിരിച്ചെടുത്ത് സംഭരിക്കാൻ ജുബൈലിൽ പുതിയ കേന്ദ്രത്തിന്റെ നിർമാണത്തിന് തുടക്കമിട്ട് സൗദി അറേബ്യ. ലോകത്തിലെ ഏറ്റവും വലിയ കാര്‍ബണ്‍ എക്സ്ട്രാക്ഷന്‍ ആൻഡ് സ്റ്റോറേജ് സെന്ററുകളിലൊന്നായി ജുബൈലിലെ കേന്ദ്രം മാറും. 2060 ല്‍ സീറോ എമിഷന്‍ ന്യൂട്രാലിറ്റി കൈവരിക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. സുസ്ഥിരത വര്‍ധിപ്പിക്കാനും കാലാവസ്ഥാ വ്യതിയാനത്തെ അഭിമുഖീകരിക്കാനുമുള്ള സൗദി അറേബ്യയുടെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്ന ചരിത്രപരമായ ഒരു ചുവടുവെപ്പാണിതെന്ന് അധികൃതർ അറിയിച്ചു. ജുബൈലിലെ കാര്‍ബണ്‍ എക്സ്ട്രാക്ഷന്‍ ആൻഡ് സ്റ്റോറേജ് സെന്ററിന്റെ ആദ്യ ഘട്ട നിര്‍മാണം ആരംഭിച്ചു. പ്രതിവര്‍ഷം 90 ലക്ഷം…